നൂറ് കോടിയുടെ ആ മഹാഭാഗ്യാവാന്‍ ആരായിരിക്കും: ജാക്ക്പോട്ട് ലോട്ടറി ജേതാവിനെ ഇന്നറിയാം
ന്യൂയോർക്ക്: ആരായിരിക്കും 100 കോടി രൂപയുടെ ആ മഹാ ഭാഗ്യശാലി. ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്നത് അമേരിക്കയിലാണെങ്കിലും ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ആളുകളാണ് ലോട്ടറി നറുക്കെടുപ്പ് വിജയി അറിയാനായി കാത്തിരിക്കുന്നത്. അമേരിക്കന്‍ സമയം ഇന്ന് രാത്രിയോടെയാണ് നറുക്കെടുപ്പ്.
ഏറെ പ്രശസ്തമായ അമേരിക്കയിലെ പവർബോള്‍ ജാക്കോപോട്ട് അടിക്കുന്ന വ്യക്തിക്കാണ് ഇത്രയും ഉയർന്ന തുക സമ്മാനമായി ലഭിക്കുക. ചരിത്രത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ പവർബോൾ ജാക്ക്പോട്ട് സമ്മാനതുകയാണ് ഇത്.

ഒരു ബില്യണ്‍ ഡോളാറാണ് ജാക്ക്പോട്ട് ലഭിക്കുന്ന വ്യക്തിക്ക് സമ്മാനമായി ലഭിക്കുക. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ നൂറ് കോടിയോളം രൂപ വരുമിത്. അപ്രതീക്ഷിതമായിട്ടാണ് ഇത്തരമൊരു സമ്മാനത്തുക ജാക്ക് പോട്ടിലേക്ക് വരുന്നത്. ഒക്ടോബർ 29 ശനിയാഴ്ച നടന്ന ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഭാഗ്യവാനെ കണ്ടെത്തിയിരുന്നെങ്കില്‍ സമ്മാനത്തുക ഇത്രയധികമാവില്ലായിരുന്നു.

ശനിയാഴ്ച ഭാഗ്യവാനെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെയാണ് ഒക്ടോബർ 31 തിങ്കളാഴ്ച വീണ്ടും നറുക്കെടുക്കുമ്പോൾ ഭാഗ്യവാനു ലഭിക്കുന്ന സമ്മാനത്തുക ഒരു ബില്യൺ ഡോളറായി ഉയർന്നത്. നികുതിയടക്കമുള്ള മറ്റെല്ലാം കിഴിവുകളും കിഴിച്ച് 497.3 മില്യൺ ഡോളറായിരിക്കും സമ്മാന ജേതാവിന് ലഭിക്കുക.

ശനിയാഴ്ച ആറു ടിക്കറ്റുകൾക്ക് ഒരു മില്യൺ ഡോളർ ലഭിച്ചിരുന്നു. ഇതിന് മുമ്പ് 2016 ലാണ് ഏറ്റവും വലിയ സമ്മാനത്തുക പവർബോള്‍ ജാക്ക്പോട്ടിലൂടെ ലഭിച്ചത്. 1.586 ബില്യൺ ഡോളർ (150 കോടി ഇന്ത്യന്‍ രൂപ) ആയിരുന്നു അന്നത്തെ സമ്മാനത്തുക. മൂന്ന് പേർക്കായിട്ടായിരുന്നു അന്നത്തെ സമ്മാനം വീതിച്ച് നല്‍കിയത്.
കുബേര വിഗ്രഹം വീട്ടിലുണ്ട്; പക്ഷെ ശരിയായ ദിശയിലാണോ വെച്ചിരിക്കുന്നത്, വാസ്തുവിദ്യ പ്രകാരം അറിയേണ്ടത്

കാലിഫോർണിയ, ഫ്ലോറിഡാ, ടെന്നിസ്സി എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു അന്നത്തെ വിജയികള്‍. അമേരിക്കയില്‍ മാത്രമല്ല, ലോകത്ത് തന്നെ ഏറെ പ്രചാരണമുള്ള ജാക്ക്പോട്ടാണ് പവള്‍ബോള്‍ ജാക്ക് പോട്ട്. ഓരോ കളിക്കും 2 ഡോളറാണ് പവർബോൾ ടിക്കറ്റിനു നൽകേണ്ടത്....

തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന നറുക്കെടുപ്പിനു മുൻപു വൻ തോതിലാണു ടിക്കറ്റുകൾ വിൽപനയാണ് നടന്ന് വരുന്നത്. അതേസമയം, അമേരിക്കയിലാണ് ഈ ലോട്ടറി നടക്കുന്നതെങ്കിലും ഇന്ത്യയിലിരുന്നും നിങ്ങള്‍ക്ക് ഈ ടിക്കറ്റ് വാങ്ങാന്‍ സാധിക്കും എന്നുള്ളതാണ് ശ്രദ്ധേയം. ലോകത്തെ മുന്‍നിര ഓണ്‍ലൈന്‍ ടിക്കറ്റ് ഏജന്‍സിയായ ലോട്ടോസ്മൈല്‍ വഴിയാണ് ഇന്ത്യയിലിരുന്ന് ജാക്ക് പോട്ട് ടിക്കറ്റുകള്‍ സ്വീകരിക്കാന്‍ സാധിക്കുക.

അമേരിക്കയിലുള്ള ലോട്ടോസ്‌മൈലിന്റെ പ്രാദേശിക ഏജന്റുമാരാണ് നിങ്ങളുടെ പേരില്‍ ടിക്കറ്റ് വാങ്ങുകയെന്നാണ് ലോട്ടോസ്‌മൈല്‍ വക്താവായ അഡ്രിയാന്‍ കൂര്‍മാന്‍സ് വ്യക്തമാക്കുന്നത്. എന്നാല്‍ ലോട്ടോസ്‌മൈല്‍ വഴി പവര്‍ബോള്‍ ടിക്കറ്റ് വാങ്ങുമ്പോള്‍ ചെറിയൊരു തുക സര്‍വീസ് ചാര്‍ജായി നല്‍കണം

ടിക്കറ്റിന് തുക ഈടാക്കുമെങ്കിലും ജാക്ക്‌പോട്ടില്‍ ജയിച്ചാല്‍, സമ്മാനത്തുക വലുതായാലും ചെറുതായാലും, അതത് വ്യക്തികളില്‍ നിന്ന് കമ്പനി കമ്മീഷന്‍ ഈടാക്കില്ലെന്നതാണ് പ്രത്യേകത. സമ്മാനത്തുക ചെറുതാണെങ്കില്‍ ലോട്ടറി കമ്പനിയില്‍ നിന്നും പണം ലഭിക്കുന്നപക്ഷം വ്യക്തികളുടെ സ്വകാര്യ അക്കൗണ്ടിലേക്ക് ഇതേ തുക കൈമാറും. ജാക്ക്‌പോട്ട് സമ്മാനമാണ് ജയിക്കുന്നതെങ്കില്‍ വ്യക്തികള്‍ നേരിട്ടുവന്ന് സമ്മാനം കൈപ്പറ്റണം.












Click it and Unblock the Notifications