Get Updates
Get notified of breaking news, exclusive insights, and must-see stories!

11 ദിവസം ഉറങ്ങാതെ ഗിന്നസില്‍ കയറി; പക്ഷേ പിന്നീട് സംഭവിച്ചത് വിശ്വസിക്കാന്‍ പറ്റാത്ത ആ കാര്യം

ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കാന്‍ പലതരം പരീക്ഷണങ്ങള്‍ നടത്തുന്നവരെക്കുറിച്ച് നമ്മള്‍ കേട്ടുകാണാം. ചിലതൊക്കെ വളരെ രസകരവും കൗതുകരവും ആകും, ചിലത് വളരെ അത്ഭുതപ്പെടുത്തുന്നതാവും, ചിലതാകട്ടെ വളരെ അപകടം നിറഞ്ഞതും ആകും. ഇനി പറയാന്‍ പോകുന്നത് ഒരു ഗിന്നസ് റെക്കോര്‍ഡിനെക്കുറിച്ചാണ്...

കേള്‍ക്കുമ്പോള്‍ വളരെ നിസാരം എന്നു തോന്നുമെങ്കിലും വളരെ അപകടം നിറഞ്ഞ ഒന്നാണ് ഇത്. പതിനേഴാം വയസ്സില്‍ റാന്‍ഡി ഗാര്‍ഡ്നര്‍ എന്ന വ്യക്തി ഗിന്നസ് റെക്കോര്‍ഡ് നേടി. തുടര്‍ച്ചയായി 11 ദിവസം ഉറങ്ങാതെയായിരുന്നു ഇദ്ദേഹം ഗിന്നസില്‍ ഇടംപിടിച്ചത്..11 ദിവസമാണ് റാന്‍ഡി ഉറങ്ങാതിരുന്നത്. കൃത്യമായി പറഞ്ഞാല്‍ 264 മണിക്കൂറും 25 മിനിറ്റും.

1

തന്റെ 17-ാം വയസ്സിൽ അതായത് 1963 ലാണ് റാന്‍ഡി തന്റെ ലോക റെക്കോര്‍ഡ് പ്രകടനം കാഴ്ച്ചവെച്ചത്. 260 മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങാതിരുന്ന ഹോനോലുലുവില്‍ ഉള്ള ഒരു ഡിജെയാണ് ഇതിനു മുന്‍പ് ഉറങ്ങാതെ ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. പക്ഷെ ഈ പ്രകടനം പിൽകാലത്ത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിച്ചത് എന്നും റാന്‍ഡി വ്യക്തമാക്കിയിരുന്നു. തന്റെ സുഹൃത്തായ ബ്രൂസ് മക് അല്ലിസ്റ്ററിനൊപ്പമായിരുന്നു ഈ പരീക്ഷണത്തില്‍ റാന്‍ഡി ഏര്‍പ്പെട്ടത്. പിന്നീട് ഇവരുടെ പരീക്ഷണത്തെ കുറിച്ച് കേട്ടറിഞ്ഞ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ഉറക്കത്തെ കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരുന്ന വില്യം ഡെമന്റും ഇവർക്കൊപ്പം ചേര്‍ന്നു.

2

ഉറക്കം ഒരാളുടെ ജീവിതത്തിൽ വളരെ ആവശ്യമുള്ള കാര്യം ആണല്ലോ...കൃത്യമായി ഉറങ്ങിയിട്ടില്ലെഹ്കിൽ പല തരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാവുമെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുമുണ്ട്.. എന്നാൽ പതിനൊന്ന് ദിവസം തുടർച്ചയായി ഉറങ്ങാതിരുന്നു റാൻഡിയുടെ സ്വാഭവത്തിന് പോലും മാറ്റമുണ്ടായി.

3

അദ്ദേഹത്തിന് ശ്രദ്ധകേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടായി. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ ഇത് ബാധിച്ചു. ഹ്രസ്വകാല ഓര്‍മ നഷ്ടം, മനോവിഭ്രാന്തി, മതിഭ്രമം തുടങ്ങിയവയുടെ ലക്ഷണങ്ങളും പരീക്ഷണ കാലത്ത് റാന്‍ഡി പ്രകടിപ്പിച്ചതായി ആണ് വിവരം. പരീക്ഷണത്തിന് ശേഷം റാന്‍ഡിയുടെ തലച്ചോറ് സ്കാൻ‌ ചെയ്തിരുന്നു. അതിന്റെ ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു.

4

പരീക്ഷണ സമയത്ത് റാന്‍ഡിയുടെ തലച്ചോറിന്റെ ചില ഭാഗങ്ങള്‍ ഉറങ്ങിയതായും ചില ഭാഗങ്ങള്‍ ഉണര്‍ന്നിരുന്നതായും കണ്ടെത്തി. നമ്മൾ ഉറങ്ങാതെ ഇരുന്നാലും നമ്മുടെ തലച്ചോർ ചെറിയ രീതിയിൽ ഉറങ്ങുമെന്നതായിരുന്നു പരീക്ഷണത്തിലൂടെ വ്യക്തമായതും. എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ ആരോഗ്യത്തിന് ഹാനികരമായതിനാല്‍ ഗിന്നസ് പോലുള്ള സ്ഥാപനങ്ങള്‍ ഇത്തരം ശ്രമങ്ങള്‍ റെക്കോര്‍ഡിന് പരിഗണിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+