ലൈംഗികതയില്‍ താല്‍പര്യമില്ലാത്ത വരനെ ആവശ്യമുണ്ട്, യുവതിയുടെ വിവാഹപരസ്യം വൈറല്‍, കാരണം
വ്യത്യസ്തമായ വിവാഹ പരസ്യങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്. വധു വരാനമ്മാരുടെ സങ്കല്‍പ്പങ്ങളും ആവശ്യങ്ങളുമൊക്കെയാണ് ഇത്തരം പരസ്യങ്ങളെ വൈറലാകുന്നതിലെ പ്രദാന കാരണം. ദിവസങ്ങള്‍ക്ക് മുമ്പ് സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരെ വരനായി ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് ഒരു പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരസ്യം വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു പരസ്യമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

44 വയസുള്ള ഒരു യുവതിക്ക് വേണ്ടിയുള്ള പരസ്യമാണ്. മലയാളത്തിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരസ്യത്തില്‍ വധുവിന്റെ കുടുംബം പറഞ്ഞിരിക്കുന്ന ഏറ്റവും വലിയ ഡിമാന്‍ഡ് എന്താണെന്ന് വച്ചാല്‍ ലൈംഗികതയില്‍ താല്‍പര്യമില്ലാത്ത ആളാവാണം വരന്‍ എന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു കാരണം പരസ്യത്തില്‍ നല്‍കിയതെന്നും പറയുന്നുണ്ട്.

യുവതിയുടെ ആദ്യ വിവാഹമാണ്. ആത്മീയതയില്‍ താല്‍പര്യമുള്ള ആളാണെന്നും ബി എസ് സി വരെ പഠിച്ചിട്ടുണ്ടെന്നും പറയുന്നു. ലൈംഗികതയില്‍ താല്‍പര്യമില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് വേണ്ടത്. വിളിക്കുന്നതിനായി ഫോണ്‍ നമ്പര്‍ ഉള്‍പ്പടെ കൊടുത്തിട്ടുണ്ട്.

ഏത് സ്ഥലത്താണോ മറ്റ് വ്യവസ്ഥകള്‍ ഒന്നും തന്നെ പരസ്യത്തില്‍ കൊടുത്തിട്ടില്ല. ചിലര്‍ സാമ്പത്തികം മാത്രം എടുത്തുപറയുമ്പോള്‍ അത്തരം കണ്ടീഷണുകള്‍ ഒന്നും തന്നെ യുവതി പറയുന്നില്ല. ഇത് ഏത് പത്രത്തില്‍ വന്ന പരസ്യമാണെന്നോ എപ്പോള്‍ വന്നതാണോ എന്ന കാര്യവും വ്യക്തമല്ല. എന്താലായും ഈ പരസ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പാണ് 24കാരിക്ക് വരെ തേടിയുള്ള ഒരു വധുവിന്റെ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സോഫ്‌റ്റ്വെയര്‍ എന്‍ജിനിയര്‍മാര്‍ വിളിക്കേണ്ടതില്ലെന്നാണ് പരസ്യത്തില്‍ പറയുന്നത്. ഐ എ എസ്, ഐ പി എസ്, പി ജി ഡോക്ടര്‍, ബിസ്‌നസ് എന്നീ മേഖലയിലൂള്ളവരെ തേടുന്നുണ്ടെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു.

ഈ പരസ്യം സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരുന്നു. നിരവധി പേരാണ് ഈ പോസ്റ്റില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. ഐ ടിക്കാരുടെ ഭാവി സുരക്ഷിതമല്ലേ, ഐ ടിക്കാര്‍ പത്രം നോക്കാറില്ലെന്നും അവര്‍ വധുവിനെ സ്വയം കണ്ടെത്താറാണ് പതിവെന്നും തുടങ്ങിയ കമന്റുകളാണ് ഏറെയും.












Click it and Unblock the Notifications