Get Updates
Get notified of breaking news, exclusive insights, and must-see stories!

സെല്‍ഫി എടുക്കുന്നതിനിടെ മുടിയില്‍ തീപിടിച്ചു; നടി നിത്യ ദാസിന്റെ ഇടപെടല്‍, ഒഴിവായത് വലിയ ദുരന്തം

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കണ്ടാല്‍ പരിസസരം മറന്നുപോകുന്ന ആരാധകരാണ് പലരും. എന്നാല്‍ എല്ലാവരും അങ്ങനെയല്ല. പണ്ടു കാലത്തൊക്കെ താരങ്ങളെ കണ്ടാല്‍ എങ്ങനയെങ്കിലും ഒരു ഓട്ടോഗ്രാഫ് തരപ്പെടുത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ന് സ്മാര്‍ട്ട് ഫോണിന്റെ വരവോടെ ഒരു സെല്‍ഫി എങ്ങനെയെങ്കിലും എടുക്കണമെന്നായി.

താരങ്ങള്‍ പലരും പൊതുസ്ഥലത്ത് എത്തുമ്പോള്‍ ഒരു സെല്‍ഫിക്കായി പിന്നാലെ ഓടിയെത്തുന്ന ആരാധകരുടെ വീഡിയോ നമ്മള്‍ കാണാറുണ്ട്. പലരും ഇത് അനുവദിക്കാറുണ്ടെങ്കിലും മറ്റ് ചിലര്‍ കണ്ടില്ലെന്ന് നടിച്ച് ഒഴിഞ്ഞു മാറാറാണ് ചെയ്യാറ്.

1

എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ എല്ലാവരെയും ഞെട്ടിക്കും. ഇഷ്ട താരത്തെ കണ്ടപ്പോള്‍ പരിസരം മറന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധികയ്ക്ക് സംഭവിച്ച കാര്യമാണ് വീഡിയോയിലുള്ളത്. നടി നിത്യ ദാസിനൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആരാധികയുടെ മുടിയില്‍ തീപിടിക്കുകയായിരുന്നു.

2

ഫോട്ടോ എടുക്കുന്നതിനിടെ നിത്യയാണ് മുടിയില്‍ തീപിടിച്ചത് കണ്ടത്. അതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. കൊടുവള്ളിയില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടത്തിനായി എത്തിയതായിരുന്നു നിത്യ. നടന്‍ മാമുക്കോയയ്‌ക്കൊപ്പമാണ് നിത്യ വേദിയില്‍ എത്തിയത്. ഉദ്ഘാടനത്തിന് ശേഷം എല്ലാവരും നിത്യയെ പരിചയപ്പെടുന്നതിന്റെയും തിരക്കിലായിരുന്നു. ഈ സമയത്താണ് യുവതി സെല്‍ഫി എടുക്കാന്‍ എത്തിയത്.

3

നിത്യയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ എത്തിയ രണ്ട് സ്ത്രീകള്‍ ആദ്യം സെല്‍ഫി എടുത്തു. അതിന് ശേഷം പോസ് കൊടുത്ത് നില്‍ക്കവെ പിന്നില്‍ നിന്ന് കത്തിച്ചുവച്ച മെഴുകുതിരിയില്‍ നിന്ന് തീ മുടിയില്‍ പിടിക്കുകയായിരുന്നു. ഈ സമയത്താണ് നിത്യ ദാസ് തീ പിടിക്കുന്നത് കണ്ടത്. നടി പേടിച്ച് കൂവി വിളിച്ചപ്പോഴാണ് മറ്റുള്ളവരും അത് കണ്ടത്.

4

പെട്ടെന്ന് തീ അണച്ചത് കൊണ്ട് വലിയ അപകടങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. സാരിയില്‍ തീ പിടിക്കാത്തത് ഭാഗ്യമെന്നാണ് നിത്യ പിന്നീട് പറഞ്ഞത്. താന്‍ പേടിച്ചു പോയെന്നും നിത്യ വീഡിയോയില്‍ പറയുന്നത് കാണാം. കൃത്യ സമയത്ത് നിത്യ നടത്തിയ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാകാന്‍ കാരണമായത്.

5

ഇതിന് ശേഷം അവിടെ നിന്ന് മാരിയ അവരോട് ഫോട്ടോ എടുത്തോ എന്നും ചോദിക്കുന്നുണ്ട്. ഇല്ലെന്ന മറുപടി കേട്ടപ്പോള്‍ വാ ഫോട്ടോ എടുക്കാം എന്ന് പറഞ്ഞ് നിത്യ അവരെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. പിന്നീട് അവരെ വിളിച്ച് ഫോട്ടോയും എടുത്തു. പേടിച്ച് വിറച്ച അവരെ വിളിച്ച് സമാധാനിപ്പിച്ച് ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. നിത്യയുടെ ഈ നല്ല പ്രവൃത്തിയ അഭിനന്ദിച്ച് നിരവധി പേരും രംഗത്തെത്തി.

6

വീഡിയോയ്ക്ക് താഴെ വന്ന ചില കമന്റുകള്‍ ഇങ്ങനെയാണ്, വീണ്ടും 'ഫോട്ടോ എടുത്തോ' എന്നാ ചോദ്യം, നിത്യയുടെ നല്ല മനസ്സ്. അതാണ് ശ്രദ്ധേയമ്മായി തോന്നിയത്. ആ ചേച്ചിയും വിഷമിച്ചു കാണില്ലേ ഒന്ന് ഫോട്ടോ എടുക്കാന്‍ ചെന്നിട്ട് ഇങ്ങനെ സംഭവിച്ചതില്‍. ആരുടെയും തെറ്റാല്ലലോ ഇതൊക്കെ. എന്തായാലും വീണ്ടും നിത്യ ചോദിക്കാന്‍ കാണിച്ച മനസ്സിന് - ഒരാള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+