Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മായിയമ്മ ചോദിക്കാതെ മേക്കപ്പ് സാധനങ്ങൾ എടുക്കുന്നു; ഭർത്താവിൽ നിന്ന് വിവാഹമോചനം വേണമെന്ന് യുവതി

ആ​ഗ്ര: വിവാഹ മോചന വാർത്തകൾ അസാധാരണമൊന്നുമല്ല. എന്നാൽ ഈ വിവാ​ഹ മോചനത്തിനുള്ള കാരണം കേട്ടാൽ നിങ്ങൾ ശരിക്കും അമ്പരക്കും. കാരണം അമ്മായിമ്മയാണ് ഇവിടെ വിവാഹ മോചനത്തിന് കാരണമായത്. അനുവാ​ദം ചോദിക്കാതെ അമ്മായിയമ്മ തന്റെ മേക്കപ്പ് സാധനങ്ങൾ ഉപയോ​ഗിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

ഇതേ തുടർന്നാണ് മരുമകൾ വിവാഹ മോചനം ആവശ്യപ്പെട്ടത്. ഉത്തർപ്രദേശിലാണ് സംഭവം. അമ്മായിയമ്മയുമായി പ്രശ്നം ഉണ്ടായതിന് പിന്നാലെ ​ഗാർഹിക പീഡത്തിന് ഇരയാക്കിയെന്നും തന്നെയും സഹോദരിയേയും ഇറക്കിവിട്ടെന്നും ‌ യുവതി പറയുന്നു.

divorce

എട്ട് മാസം മുമ്പാണ് മല്‌‍പുര സ്വദേശികളായ യുവതിയും സഹോദരിയും വിവഹം കഴിച്ചത്. നല്ല സമാധാനാത്തോടെയാണ് ജീവിതം പോവുന്നുണ്ടായത്. എന്നാൽ അനുവാദമില്ലാതെ അമ്മായിയമ്മ മേക്കപ്പ് സാധനങ്ങൾ ഉപോയ​ഗിച്ച് തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. അമ്മായിയമ്മ വീടിന് ഉള്ളിലും മേക്കപ്പ് ഇട്ട് നടക്കുകയാണെന്നും അത് കൊണ്ട് തനിക്ക് പുറത്തേക്ക് പോകുമ്പോൾ പോലും മേക്കപ്പ് ഇടാൻ സാധിക്കുന്നില്ലെന്നാണ് യുവതി പറയുന്നത്.

വീടിനുള്ളിൽ അവർ വിലകൂടിയ വസ്ത്രമാണ് ധരിക്കുന്നതെന്നും അ​ഗ്രാ പോലീസിന്റെ ഫാമിലി കൗൺസിലിം​ഗ് സെന്ററിലെ ഉദ്യോ​ഗസ്ഥരോട് പ പരാതിക്കാരി പറഞ്ഞു. വീട്ടിൽ നിൽക്കുമ്പോൾ മേക്കപ്പ് സാധനങ്ങൾ ഉപയോ​ഗിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇവർ തമ്മിൽ പ്രശ്നമുണ്ടായത്. സംഭവം യുവതിയുടെ ഭർത്താവിനോട് പറഞ്ഞു. ഇതിന് പിന്നാലെ ഭർത്താവും ഈ യുവതിയെ ഉപദ്രിവിക്കാൻ തുടങ്ങിയെന്നാണ് പരാതി. ഇതിന് പിന്നാലെ വീട്ടിൽ നിന്ന് പുറത്താക്കി. രണ്ട് മാസമായി സഹോദരിമാർ ഇവരുടെ വീട്ടിലാണ് താമസം.

കഴിഞ്ഞ ദിവസം യുവതിയേയും അമ്മായിയമ്മയേയും വിളിച്ചുവരുന്നതി പോലീസ് കൗൺസിലിം​ഗ് നൽകിയെങ്കിലും ഫലമുണ്ടായില്ല. തന്നോട് ഒന്നും ചോദിക്കാതെ അമ്മയുടെ വാക്ക് കേട്ട് ഉപദ്രവിച്ച ആൾക്കൊപ്പം മുന്നോട്ട് പോകാൻ സാധിക്കില്ല എന്നാണ് യുവതി പറയുന്നത്. വിവാഹ മോചനം വേണമെന്നും യുവതി ഉറപ്പിച്ച് പറയുന്നു. ഭർത്താവിനേയും കൗൺസിലിം​ഗിന് വിളിപ്പിക്കുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+