കിടപ്പറയില്‍ പുരുഷനേക്കാള്‍ കൂടുതല്‍ തെറ്റുകള്‍ സംഭവിക്കുന്നത് സ്ത്രീകള്‍ക്കാണ്
പങ്കാളികള്‍ക്കിടയിലുള്ള അടുപ്പം ഊട്ടിയുറപ്പിക്കുന്ന ഒരു ഘടകമാണ് സെക്‌സ്. പങ്കാളിയുടെ സഹകരണത്തോടെയും ഇഷ്ടത്തോടെയും മാത്രമേ അതില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കൂ. കിടപ്പറയിലെ സെക്‌സ് പുരുഷന്റെ മാത്രം ബാധ്യതയാണെന്ന് കരുതുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും.
സ്ത്രീകളുടെ ചിന്തകള്‍ തെറ്റാണെന്ന് അവര്‍ തന്നെ തിരുത്തി പറയുന്നു. അമേരിക്കയിലെ നോട്രേ ഡെയിം യൂണിവേഴ്‌സിറ്റിയില്‍ 1000 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ സ്ത്രീകള്‍ തുറന്ന് സമ്മതിക്കുന്നു കിടപ്പറയില്‍ ഏറ്റവും കൂടുതല്‍ തെറ്റുകള്‍ സംഭവിക്കുന്നത് സ്ത്രീകള്‍ക്ക് തന്നെയാണെന്ന്.

സെക്‌സിലെ ഉത്തരവാദിത്വം പുരുഷന് മാത്രമല്ല
സെക്‌സില്‍ ഉത്തരവാദിത്വം പുരുഷന് മാത്രമല്ല എന്ന് തിരിച്ചറിയുക. അത് സ്ത്രീയുടെ ഔദാര്യവുമല്ല. ഇരുവര്‍ക്കും സമ്മതമാണെങ്കില്‍ മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമേ അത് പങ്കാളികള്‍ക്കിടയില്‍ സ്‌നേഹം വര്‍ധിപ്പിക്കൂ...

പുരുഷനോട് ആവശ്യപ്പെടുന്ന സ്ത്രീകള്‍
പൊതുവേ സ്ത്രീകളോട് പുരുഷനാണ് സെക്‌സിന് ആവശ്യപ്പെടാറുള്ളത് എന്ന് പഠനത്തില്‍ പറയുന്നു. എന്നാല്‍ പുരുഷന്മാരുടെ അഭിപ്രായത്തില്‍ തങ്ങളോട് സെക്‌സിന് ആവശ്യപ്പെടുന്ന സ്ത്രീകളെയാണ് അവര്‍ക്കിഷ്ടം എന്ന് സ്ത്രീകള്‍ തിരിച്ചറിയുക.

അനാവശ്യ സംസാരങ്ങള്‍ വേണ്ട
കിടപ്പറയില്‍ സെക്‌സില്‍ ഏര്‍പ്പെടുന്ന സമയത്ത് അനാവശ്യമായി സംസാരിക്കുന്നത് സ്ത്രീകളുടെ ഒരു ശീലമാണ്. അത് സ്ത്രീകള്‍ക്ക് മൊത്തം സംഭവിക്കുന്ന തെറ്റാണെന്ന് ഇവര്‍ തുറന്ന് സമ്മതിക്കുന്നു.

സെക്‌സിനിടയിലെ മുറിവുകള്‍
സെക്‌സിനിടയില്‍ മുറിവുകള്‍ സംഭവിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത് സൂക്ഷിക്കേണ്ടത് സ്ത്രീയുടെ കടമ കൂടിയാണ്. പൊതുവെ സ്ത്രീകളില്‍ കണ്ട് വരുന്ന നഖം വളര്‍ത്തുന്ന ശീലം പുരുഷന്മാര്‍ക്ക് എപ്പോഴും പരിക്കുകള്‍ക്ക് ഇടയാക്കുന്നു.

സെക്‌സിന് മുന്‍പ് സംസാരിക്കുക
പൊതുവെ സ്ത്രീകള്‍ അവരുടെ ലൈംഗിക താല്പര്യങ്ങള്‍ പുരുഷനോട് തുറന്ന് സംസാരിക്കാന്‍ മടിക്കുന്നവരാണ്. സംസാരിച്ച് കഴിഞ്ഞാല്‍ എന്ത് സംഭവിക്കും എന്ന പേടിയാണ് പലര്‍ക്കും. എന്നാല്‍ പുരുഷന്‍ സ്ത്രീയുടെ മനസ്സിലെ താല്പര്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്.

സെക്‌സ് സ്ത്രീകള്‍ക്കും സാധിക്കും
സെക്‌സ് പുരുഷന് മാത്രം സാധിക്കുന്ന കാര്യമല്ല. നിങ്ങളുടെ പങ്കാളിയ്ക്ക് നിങ്ങളില്‍ താല്പര്യം ജനിപ്പിക്കാന്‍ സാധിക്കുമ്പോഴാണ് ദാമ്പത്യ ജീവിതത്തിലെ സെക്‌സ് വിജയകരമാകുന്നത്.












Click it and Unblock the Notifications