ഭാര്യയുടെ വന്‍ ചതി, ഭര്‍തൃപിതാവുമായി രഹസ്യ ബന്ധം, ഇരട്ടക്കുട്ടികളുടെ മാതാവാകും, സംഭവിച്ചത് ഇങ്ങനെ
സിഡ്നി: സംശയം ഒരു കുടുംബ ജീവിതത്തില്‍ ഒട്ടും ആവശ്യമില്ലാത്തൊരു കാര്യമാണ്. കാരണം ജീവിതം തകര്‍ക്കാന്‍ മറ്റൊന്നും ആവശ്യമില്ല. സംശയം തന്നെ ധാരാളമാണ്. എന്നാല്‍ ഓസ്ട്രേലിയയില്‍ താമസമാക്കിയ ഒരു യുവാവിന് തന്റെ ഭാര്യയോട് തോന്നിയ ഒരു സംശയം ഒടുവില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
ഈ യുവാവിന്റെ ജീവിതം തന്നെ ആ കണ്ടെത്തലിലൂടെ തകരുകയും ചെയ്തു. ഡെക്ലന്‍ ഫുള്ളര്‍ എന്ന 22കാരനാണ് ജീവിതം പ്രതിസന്ധിയിലേക്ക് വീണുപോയത്. സമപ്രായക്കാരിയായ സ്റ്റെഫനിയെ വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് രണ്ട് വയസ്സുകാരിയായ ഒരു മകളുമുണ്ട്. പക്ഷേ ജീവിതം വളരെ വേഗമാണ് കൈവിട്ട് പോയതെന്ന് യുവാവ് പറയുന്നു.

ഇവര്‍ ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയ്ല്‍സിലുള്ള റോണ്ടയിലാണ് താമസിക്കുന്നത്. എന്നാല്‍ ഇവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരാള്‍ കടന്നുവന്നു. മറ്റാരുമല്ല ഡെക്ലന്റെ പിതാവ് ഡാരനായിരുന്നു ആ അതിഥി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഡാരന്‍ ഇവരുടെ വീട്ടിലെത്തി താമസമാക്കിയത്.
അതിന് ശേഷം ഭാര്യയില്‍ വലിയ മാറ്റങ്ങള്‍ പ്രകടമായതായി ഡെക്ലന്‍ പറയുന്നു. തന്റെ പിതാവ് ശവസംസ്കാര ചടങ്ങുകള്‍ക്ക് സഹായിക്കുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്. സിനിമകളിലൊക്കെ കാണുന്നത് പോലെയാണ് തന്റെ ജീവിതം മാറിയത്. ഒരു ദിവസം ഉച്ചയ്ക്ക് തന്റെ ഭാര്യ പിതാവിന്റെ കിടപ്പുമുറിയിലേക്ക് കയറി പോകുന്നത് കണ്ടു. അന്ന് ഇരുവരെയും കൈയ്യോടെ പിടിച്ചുവെന്നും ഡെക്ലന്‍ പറഞ്ഞു.
താന്‍ സ്റ്റെഫനിയെ ചോദ്യം ചെയ്തെങ്കിലും, പിതാവിന്റെ മുറിയില്‍ സിംപ്സണ്‍സ് ഷോ കാണാന്‍ പോയതാണെന്നാണ് അവള് പറഞ്ഞത്. തല്ക്കാലം അത് ഒഴിവാക്കി വിട്ടെങ്കിലും നിരവധി ചിന്തകളാണ് തന്റെ മനസ്സിലൂടെ കടന്നുപോയത്. തന്റെ പിതാവ് ഇങ്ങനൊരു കാര്യം എങ്ങനെയാണ് തന്നോട് ചെയ്യുന്നത്. തന്റെ പിതാവിന്റെയും ഭാര്യയുടെയും ഓരോ പ്രവര്‍ത്തിയിലും സംശയം തോന്നി തുടങ്ങി.
രണ്ട് മാസം കഴിഞ്ഞ് വീട്ടിലെ വെബ് ക്യാമറ പരിശോധിക്കുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഡെക്ലന്‍ അറിഞ്ഞത്. പിതാവിന്റെ മുറിയുടെ നേര്‍ക്കായിരുന്നു ആ വെബ് ക്യാം നിന്നിരുന്നത്. തന്റെ ഭാര്യയും പിതാവും ദീര്‍ഘനേരം മുറിയില്‍ ഒരുമിച്ചിരിക്കുന്നതായി തനിക്ക് മനസ്സിലായെന്ന് യുവാവ് പറഞ്ഞു. ഇതേ തുടര്‍ന്ന് ആ ബന്ധം അവസാനിപ്പിച്ചുവെന്നും ഇയാള്‍ വെളിപ്പെടുത്തി.
അതേസമയം ഡെക്ലന്‍ സംശയിച്ചത് പോലെ തന്നെയായിരുന്നു കാര്യങ്ങള്‍. ഇയാളുമായുള്ള ബന്ധം പിരിഞ്ഞതോടെ സ്റ്റെഫനിയും ഡാരനും തമ്മിലുള്ള ബന്ധം ഔദ്യോഗികമായും മാറി. അത് മാത്രമല്ല സ്റ്റെഫനി ഗര്‍ഭിണിയുമാണ്. ഇരുവരും ഇരട്ടക്കുട്ടികള്‍ക്കായി കാത്തിരിക്കുകയാണ്. തീര്‍ത്തും മോശമായ ഒരു കുടുംബത്തിലേക്കാണ് ആ കുട്ടികള്‍ വരുന്നത്. തനിക്ക് അവരെ ആലോചിച്ച് വിഷമം തോന്നുന്നുവെന്നും ഡെക്ലന്‍ പറഞ്ഞു.
ആ കുട്ടികള്‍ ഇനി തന്റെ സഹോദരന്മാരോ സഹോദരിമാരോ ആയിരിക്കും. തനിക്ക് അവരെ ചതിച്ചതായിട്ടാണ് തോന്നുന്നത്. പക്ഷേ അവര്‍ തന്റെ ജീവിതത്തില്‍ ഇല്ലാത്തതാണ് നല്ലതെന്നും ഡെക്ലന്‍ പറഞ്ഞു. തന്റെ മനസ്സില്‍ പിതാവ് ഇപ്പോഴില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ താന്‍ കൊല്ലുമായിരുന്നുവെന്നും ഡെക്ലന്‍ പറഞ്ഞു. ഡെക്ലനെ താന്‍ ചതിച്ചിട്ടില്ലെന്ന് സ്റ്റെഫനി പറയുന്നു. ആകെ ഒരാഴ്ച്ചയാണ് ഭാര്യാ ഭര്ത്താക്കന്മാരായി ജീവിച്ചതെന്നും യുവതി പറഞ്ഞു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications