Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിച്ച് ബോധമില്ലാതെ യുവതി ലക്ഷങ്ങളുടെ ലേലത്തില്‍ പങ്കെടുത്തു; പിന്നീട് നടന്നത് ഞെട്ടിക്കുന്നത്

ലണ്ടന്‍: മദ്യപിക്കുക എന്നുള്ളത് ഇന്ന് ഒരു ഹോബിയാണ്. ജോലിയൊക്കെ കഴിഞ്ഞ് വൈകീട്ട് രണ്ടെണ്ണം വീട്ടിലിരുന്ന് കഴിക്കുന്നതോ അതല്ലെങ്കില്‍ ബാറില്‍ പോയി മദ്യപിക്കുന്നതോ എല്ലാവരും ചെയ്യുന്നതാണ്. ചിലര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കും. എന്നാല്‍ ബോധം മറയുന്നത് വരെ കുടിച്ച്, പലതും കാണിച്ച് കൂട്ടുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ? ഹോളിവുഡ് ചിത്രം ഹാങ്കോവര്‍ ഓര്‍മ വരുന്നു അല്ലേ.

എങ്കില്‍ അങ്ങനൊരു സംഭവം നടന്നിരിക്കുകയാണ്. ഒരു യുവതി ബോധം കെടുന്നത് വരെ കുടിച്ച ശേഷം ചെയ്ത കാര്യങ്ങള്‍ ഇവരുടെ കാമുകനെയും സുഹൃത്തിനെയും പോലും അമ്പരപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാണ് സംഭവം. വിശദമായ വിവരങ്ങളിലേക്ക്.....

1

സാമാന്യം നല്ല രീതിയില്‍ മദ്യപിച്ചിരുന്നു യുവതി. ശരിക്കും പറഞ്ഞാല്‍ പൂസായിരുന്നു. ഇതിനിടയില്‍ ഒരു ലേലത്തില്‍ നടി പങ്കെടുക്കുകയും ചെയ്തു. ഒരു വീടിനായി 20000 യൂറോ വരെ ഇവര്‍ വിളിക്കുകയും ചെയ്തു. ഇന്ത്യന്‍ രൂപ ഏകദേശം 17.6 ലക്ഷം വരുമിത്. ഇത്രയും വലിയ തുക യുവതി വിളിച്ചതാണ് ആകെ പ്രശ്‌നമാണ്. ഇവര്‍ക്ക് ഇപ്പോള്‍ അതൊന്നും ഓര്‍മയില്ലാത്ത അവസ്ഥയാണ്. നന്നായി കുടിച്ചിരുന്നത് കൊണ്ട് ചെയ്ത കാര്യങ്ങളൊക്കെ ഇവര്‍ മറന്നുപോയി. ലേലത്തിന് പോയതും വന്‍ തുകയ്ക്ക് വീടിനായി വിളിച്ചതുമൊന്നും അവര്‍ക്ക് ഓര്‍മയില്ല.

2

ലുവാന റിബേറ എന്ന യുവതിക്കാണ് ഇങ്ങനൊക്കെ സംഭവിച്ചത്. ഇതിലെ ഏറ്റവും രസകരമായ കാര്യം മദ്യപിച്ച് അവര്‍ വിളിച്ച ലേല തുക പ്രകാരം ആ വീട് റിബേറ സ്വന്തമാക്കിയിരിക്കുകയാണ്. ഈ വീട് നേരത്തെ തന്നെ ഇവര്‍ നോക്കി വെച്ചിരുന്നതാണ്. മദ്യപിച്ചതൊന്നും നോക്കാതെയാണ് ഇവര്‍ ലേലത്തില്‍ പങ്കെടുത്തത്. ലീഡ്‌സിന് പുറത്താണ് ഈ വീടും സ്ഥലവും ഉള്ളത്. നേരത്തെ തന്റെ സുഹൃത്തിനൊപ്പം ഈ വീട് ലുവാന റിബേര പോയി കണ്ടിരുന്നു. സുഹൃത്തിന് വാങ്ങാന്‍ വേണ്ടിയായിരുന്നു പോയി നോക്കിയത്.

3

സുഹൃത്തിനൊപ്പം പോയെങ്കിലും വീട് ഇഷ്ടപ്പെട്ടത് ലുവാനയ്ക്കാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ലുവാന ഓര്‍ത്തെടുത്തുകയാണ്. ജോലിയൊക്കെ ചെയ്ത് തീര്‍ന്ന ശേഷം രണ്ട് പെഗ് കഴിക്കാനായിട്ടാണ് ലുവാന നൈറ്റ് ക്ലബിലെത്തിയത്. തുടര്‍ന്നാണ് വീടിനായി ലേലം വിളിക്കാന്‍ പോയത്. ഈ വീട് ലേലത്തിന് വെക്കുന്നുണ്ടെന്ന് അറിഞ്ഞാണ് താനും സുഹൃത്തും കൂടി കാണാന്‍ പോയതെന്ന് ലുവാന പറഞ്ഞു. എന്നാല്‍ സുഹൃത്തിന് ഈ വീട് ഇഷ്ടപ്പെട്ടില്ല. ഇത് നില്‍ക്കുന്നയിടം സുഖമില്ലെന്ന് പറഞ്ഞ് അവള്‍ ഒഴിവാക്കിയെന്നും ലുവാന പറഞ്ഞു.

4

അതേസമയം തനിക്ക് ആ വീടും സ്ഥലവും ഇഷ്ടപ്പെട്ടു. അത് വാങ്ങണമെന്നും ആഗ്രഹിച്ചിരുന്നു. നല്ലൊരു നിക്ഷേപമായിരിക്കുമെന്നും കരുതി. അതും കഴിഞ്ഞ് നേരെ നിശാക്ലബിലേക്കാണ് പോയത്. ഇവിടെ നിന്ന് ധാരാളം മദ്യപിച്ചു. പിന്നീടാണ് കാര്യങ്ങളൊക്കെ നടന്നത്. തനിക്ക് നടന്ന കാര്യങ്ങളെ കുറിച്ചൊന്നും യാതൊരു ഓര്‍മയുമില്ല. അടുത്ത ദിവസം രാവിലെയാണ് ഞാന്‍ വീട്ടിലെത്തിയത്. എസ്റ്റേറ്റ് ഏജന്റിനെ വിളിച്ച് ആ വീടിനായുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ പറഞ്ഞു. ഞാന്‍ ഉറക്കം ഉണര്‍ന്നപ്പോള്‍ കാമുകന്‍ വളരെ ദേഷ്യത്തോടെ എന്നെ നോക്കുന്നതാണ് കണ്ടതെന്നും യുവതി പറഞ്ഞു.

5

ആകെ എനിക്ക് ഓര്‍മയുള്ളത്, ഒരു പെഗ് കഴിച്ചതാണ്. അത് പിന്നീട് രണ്ടായി മാറി. അതിന് ശേഷം അതൊരു കള്ളുകുടി മത്സരമായി മാറി. പിന്നീട് ഒരു മങ്ങിയ ഓര്‍മ മാത്രമാണ് തനിക്കുള്ളതെന്നും ലുവാന പറഞ്ഞു. ഉറങ്ങി എഴുന്നേറ്റപ്പോള്‍ ആ വീട് എന്റേതാണെന്ന് മനസ്സിലായി. ആ വീട് തന്റെ കൈവശം ഒരു വര്‍ഷത്തോളമുണ്ടായിരുന്നു. അതില്‍ നിന്ന് വന്‍ ലാഭമുണ്ടായി. ഇരട്ടിയില്‍ അധികം ലാഭമാണ് ലഭിച്ചത്.തുടര്‍ന്ന് മറ്റൊരു വീടും വാങ്ങി. മൂന്നാമതൊരു വീട്ടില്‍ നിന്ന് 20000 യൂറോയാണ് ലാഭം കിട്ടിയതെന്നും ലുവാന പറഞ്ഞു. അതേസമയം ലുവാന ഈ ലാഭം ഉപയോഗിച്ചാണ് പോര്‍ച്ചുഗലിലേക്ക് താമസം മാറിയത്. അവിടെ എഴുത്തുകാരിയാണ് അവര്‍. മീഡിയ കമ്പനിയും അവര്‍ ആരംഭിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+