വിവാഹം കഴിഞ്ഞ ഉടനെ ഭര്‍ത്താവിന്റെ നിയമങ്ങള്‍; ഇതെല്ലാം പാലിക്കണം, കേട്ട് ഞെട്ടി ഭാര്യ
ന്യൂഡല്‍ഹി: വിവാഹം എല്ലാവരുടെ ജീവിതത്തിലും വലിയ സന്തോഷമുള്ള കാര്യമാണ്. ജീവിതം തന്നെ പുതിയൊരു ദിശയിലേക്ക് കൊണ്ടുപോകാന്‍ സന്തോഷകരമായ ദാമ്പത്യത്തിന് സാധിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ഒരു യുവതിയുടെ ജീവിതം കേട്ടാല്‍ ഇതൊക്കെ വെറും തള്ളാണെന്ന് തോന്നിപ്പോകും.
ചുല്ലു സുപ്രീമസി എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. വീട്ടുകാര്‍ തമ്മില്‍ ഉറപ്പിച്ച ഒരു വിവാഹത്തിന് ശേഷം ഈ യുവതിയുടെ ജീവിതം ആകെ മാറിപ്പോയിരിക്കുകയാണ്. വളരെ പുരോഗമനപരമായ ഒരു കുടുംബത്തില്‍ നിന്ന് പരമ്പരാഗതവാദി കുടുംബത്തിലേക്ക് എത്തിയതാണ് ജീവിതം മാറ്റി മറിച്ചതെന്നും ഈ ട്വീറ്റില്‍ അവര്‍ പറയുന്നു.

തനിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ ഒന്നും പറയാനുള്ള സ്വാതന്ത്ര്യമില്ലായിരുന്നുവെന്ന് യുവതി പറയുന്നു. ഇനി അഭിപ്രായം പറഞ്ഞാലും അതൊന്നും പരിഗണിക്കാറേയില്ല. തന്റെ ആഗ്രഹങ്ങള്‍ക്ക് അവിടെ യാതൊരു പരിഗണനയുമില്ലായിരുന്നു. പറഞ്ഞ ഉടനെ അതെല്ലാം തള്ളിക്കളയുകയാണ് അവര്‍ ചെയ്യാറുള്ളത്.
ശരിക്കും പറഞ്ഞാല്‍ ആ വീട്ടില്‍ വലിയ ശ്വാസം മുട്ടലാണ്. തന്നെ നിശബ്ദയാക്കുന്ന പ്രവണത എത്ര കാലം അംഗീകരിക്കാനാവും. അവര്‍ എന്റെ അഭിപ്രായങ്ങളെ പാടേ തള്ളിക്കളയലാണ്. തന്റെ ചിന്തകള്‍ക്കോ വികാരങ്ങള്‍ക്കോ അവിടെ യാതൊരു സ്ഥാനവുമില്ലെന്നും യുവതി പറയുന്നു. തനിക്ക് ആ വീട്ടില്‍ പല കാര്യങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ടെന്ന് യുവതി പറയുന്നു.
വിവാഹം കഴിഞ്ഞ ഉടനെ തന്റെ ഭര്‍ത്താവ് സുഹൃദ്ബന്ധങ്ങള്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്തി. പുരുഷ സുഹൃത്തുക്കളെ ഒന്നും കാണാനും സംസാരിക്കാനും പാടില്ലെന്നായിരുന്നു ആദ്യ നിര്‍ദേശം. ദീര്‍ഘകാലമായി അവരെ കാണാനും സംസാരിക്കാനും തനിക്ക് സാധിക്കാറില്ല. വലിയ ബുദ്ധിമുട്ടാണ് ഇതിലൂടെ തനിക്ക് സംഭവിച്ചിരിക്കുന്നത്.
പക്ഷേ അടുത്തതായി തനിക്ക് നേരിട്ടതായിരുന്നു ഏറ്റവും ഭീകരമായ കാര്യമെന്ന് യുവതി പറയുന്നു. താന്‍ പ്രസവിക്കാത്ത സ്ത്രീയാണെന്ന് ഇവര്‍ മുദ്രകുത്തി. കാരണം തനിക്ക് ഇപ്പോള്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ താല്‍പര്യമില്ല. കുറച്ച് കഴിഞ്ഞിട്ട് ആവാമെന്ന വ്യക്തിപരമായ താല്‍പര്യം കാരണമാണ് അവര്‍ തന്നെ അത്തരത്തില്‍ അധിക്ഷേപിച്ചതെന്നും യുവതി പറഞ്ഞു.
കുഞ്ഞുങ്ങള്‍ ഉണ്ടാവാത്തതിലുള്ള സമ്മര്‍ദം അവര്‍ എന്റെ കുടുംബത്തിലേക്ക് വരെ കൊണ്ടുവന്നു. അവര്‍ കൂടി ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. തന്നെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനായി അവരെയാണ് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ചുമതലപ്പെടുത്തിയത്. തന്റെ വീട്ടുകാര്‍ തന്നെ വ്യക്തിപരമായ എല്ലാ സ്വാതന്ത്ര്യവും അതോടെ തകരുന്നതായിട്ടാണ് അനുഭവപ്പെട്ടത്.
ഭര്‍തൃവീട്ടുകാരുടെ പരമ്പരാഗത ചിന്തകള്‍ക്ക് വഴങ്ങേണ്ട അവസ്ഥയിലേക്ക് വീണിരിക്കുകയാണ്. എന്നാല്‍ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കാര്യങ്ങള്‍ വലിയ കുഴപ്പത്തിലായി. അവരെ എന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ചത് പോലെയാണ് എന്റെ ഭര്‍ത്താവിന് ഇതില്‍ പങ്കില്ലാത്തത് പോലെയാണ് സംസാരിക്കുന്നത്.സാമ്പത്തിക സഹായവും നല്‍കുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്.
മാനസികമായ പീഡനങ്ങളില്‍ നിന്ന് ഗാര്‍ഹിക പീഡനത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ഒരു ദുസ്വപ്‌നമായി ദാമ്പത്യബന്ധം മാറിയിരിക്കുകയാണെന്നും ഇവര്‍ കുറിച്ചു. എല്ലാവരും അറിയാന്‍ വേണ്ടിയാണ് ഇത് കുറിച്ചതെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications