Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്ന സ്ത്രീകളുടെ മൂത്രത്തിന് ചുവപ്പു നിറം; അമ്പരപ്പ്, സത്യാവസ്ഥ എന്താണ്

സ്ത്രീകളുടെ ചുണ്ടിന് അഴക് നല്‍കുന്ന ഒന്നാണ് ലിപ്സ്റ്റിക്ക്. ഒട്ടുമിക്ക സ്ത്രീകളും ഇന്ന് ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവരാണ് . ഇന്ന് വിപണിയില്‍ വിവിധ നിറത്തിലും വിവിധ തരത്തിലുമുള്ള ലിപ്സ്റ്റ്ക് ലഭിക്കും . എന്നാല്‍ സ്ത്രീകളുടെ ലിപ്സ്റ്റിക്ക് ഉപയോഗവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പഠനം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഒരു സ്ത്രീ അമിതമായി ലിപ്സ്റ്റിക്ക് ഉപയോഗിച്ചാല്‍ അവരുടെ മൂത്രം ചുവപ്പുനിറത്തിലാകുമെന്നാണ് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് നെഫ്‌റോളജിയില്‍ അവതരിപ്പിച്ച കേസ് സ്റ്റഡിയില്‍ സൂചിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട് .

1

ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആളുകളില്‍ വലിയ രീതിയിലുള്ള സംശയം ഉടലെടുത്തിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ നെഫ്രോളജിസ്റ്റുകള്‍. ഇത് ഒറ്റപ്പെട്ട സംഭവമായിരിക്കാമെന്നാണ് ഇവര്‍ പറയുന്നത്.

2

മൂത്രത്തിന്റെ നിറത്തെ വ്യത്യാസപ്പെടുത്താന്‍ ഒരുപാട് കാരണങ്ങളുണ്ട്. വിവിധ മരുന്നുകളുടെ ഉപയോഗം, വൃക്ക രോഗം എന്നിവ കാരണം മൂത്രത്തിന്റെ നിറം കറുപ്പ്, പര്‍പ്പിള്‍, പച്ച തുടങ്ങിയ നിറത്തിലാകാന്‍ സാധ്യതയുണ്ട്. കൂടാതെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍ക്കൊണ്ടും ഇത്തരത്തില്‍ സംഭവിക്കാം.

3

അമിതമായി വ്യായാമം ചെയ്യുന്നതും അമിതായി ഭക്ഷണം കഴിക്കുന്നതും മൂത്രത്തിന്റെ നിറം മാറുന്നതില്‍ പ്രധാനഘടകമാണെന്ന് ഇവര്‍ പറയുന്നു. ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്ന സ്ത്രീകളില്‍ മൂത്രത്തിന്റെ നിറം ചുഴപ്പാകുമെന്ന കണ്ടെത്തല്‍ അത്ഭുതപ്പെടുത്തുന്നതാണെന്നാണ് മണിപ്പാല്‍ ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ജോ ജി കെ പ്രകാശ് പറയുന്നത്.

4

ഒരു സ്ത്രീ മുപ്പതോളം തവണ ലിപ്സ്റ്റിക്ക് ഉപയോഗിേെച്ചന്ന് പറയുന്നു. സാധാരണഗതിയില്‍ സ്ത്രീകള്‍ ഒന്നോ രണ്ടോ തവണയാണ് ലിപ്സ്റ്റിക്ക് ഉപയോഗിക്കൂ. അത്തരം സ്ത്രീകളില്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

5

ആഹാര സാധനങ്ങളില്‍ കൃത്രിമ നിറം ഉപയോഗിക്കാറുണ്ട്. ഇത് മൂത്രത്തിന്റെ നിറം മാറ്റത്തിന് കാരണമാകാറുണ്ട്. കൃത്യമായ അളവില്‍ വെള്ളം കുടിക്കാത്തതാണ് പലരുടെയും മൂത്രത്തില്‍ നിറം മാറ്റം സംഭവിക്കാന്‍ കാരണമാകുന്നത്. അനാരോഗ്യപരമായ ജീവിത ശൈലി കൊണ്ടും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ചിലരില്‍ സംഭവിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.

6

അമിതമായ വ്യായാമം ചെയ്യുന്നവരിലും ഈ പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. അവരുടെ മൂത്രത്തിന് തവിട്ട് നിറത്തിലാകാനുള്ള സാധ്യതയുണ്ടെന്ന് ആസ്റ്റര്‍ ആര്‍ വി ആശുപത്രിയിലെ ഡോ വിനോദ് കുമാര്‍ പറയുന്നു. പതിവായി വ്യായാമം ചെയ്യുന്നവരില്‍ ഈ പ്രശ്‌നം ഉണ്ടാവാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

7

ചുണ്ടില്‍ തേക്കുന്ന ലിപസ്റ്റിക്കിന്റെ ഒരംശം മാത്രമാണ് അകത്തേക്ക് പോകാറുള്ളത്. മാത്രമല്ല, പലപ്പോഴും വെള്ളം കുടിക്കുമ്പോഴും ഗ്ലാസിലും മറ്റുമായി ലിപ്സ്റ്റിക്കിന്റെ ഒരംശം പറ്റിപ്പിടിച്ച് നഷ്ടപ്പെടും. കൂടാതെ ലിപ്സ്റ്റിക്ക് ഓരോരുത്തരും ഉപയോഗിക്കുന്നതിന്റെ അളവിലും വ്യത്യാസ്യം ഉണ്ട്. അങ്ങനെ നോക്കുമ്പോള്‍ 50 വര്‍ഷത്തിനിടെ 100 ഗ്രാം മുതല്‍ 300 ഗ്രാം ലിപ്സ്റ്റിക്ക് മാത്രമേ അകത്തേക്ക് പോകുന്നുള്ളൂ.

8

ലിപ്സ്റ്റിക്കിന്റെ ഒരംശം വയറിലേക്കും പോകുന്നുണ്ട്. അതുകൊണ്ട് അതില്‍ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്നതിനെ കുറിച്ച് കൃത്യമായ ധാരണ വേണം. ചില ലിപ്സ്റ്റിക്ക് പഥാര്‍ത്ഥങ്ങളില്‍ ടോക്‌സിക്ക് പഥാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. മൈതൈല്‍പാരബിന്‍, പോളിബാരബിന്‍, റെറ്റിനൈല്‍ പാല്‍മിറ്റേറ്റ്, ടോകോഫെറൈല്‍ എസിറ്റേറ്റ്, ലെഡ് എന്നീ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടില്ലാത്ത ലിപ്സ്റ്റിക്കുകള്‍ വേണം തിരഞ്ഞെടുക്കാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+