Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലോകത്തിലെ വൃത്തിയില്ലാത്ത മനുഷ്യന്‍'; കുളിക്കാതിരുന്നത് പതിറ്റാണ്ടുകളോളം, 94ാം വയസില്‍ അന്ത്യം

ടെഹ്‌റാന്‍: കുളിക്കാതെ നമുക്ക് എത്ര ദിവസം ജീവിക്കാന്‍ കഴിയും. ഒന്നോ രണ്ടോ, മൂന്നോ. ദിവസവും കുളിച്ചില്ലെങ്കില്‍ വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെടുന്നവരാണ് നമ്മളില്‍ ഏറെയും. എന്നാല്‍ ഇപ്പോഴിതാ പതിറ്റാണ്ടുകളായി കുളിക്കാതിരുന്നതിന് 'ലോകത്തിലെ ഏറ്റവും വൃത്തിയില്ലാത്ത മനുഷ്യന്‍' എന്ന് വിളിപ്പേരുള്ള ഇറാനിയന്‍ മനുഷ്യന്‍ 94-ാം വയസ്സില്‍ മരിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്. അരനൂറ്റാണ്ടിലേറെയായി കുളിക്കാതെ ഒറ്റയ്ക്ക് കഴിയുന്ന അമു ഹാജി ഞായറാഴ്ച തെക്കന്‍ പ്രവിശ്യയായ ഫാര്‍സിലെ ദേജ്ഗാഹ് ഗ്രാമത്തില്‍ അന്തരിച്ചു.

തനിക്ക് എന്തോ രോഗം പിടിപെടുമെന്ന ഭയത്താലാണ് അദ്ദേഹം ഇത്രയും വര്‍ഷം കുളിക്കാതിരുന്നത്. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ കുളിപ്പിക്കുന്നതിനായി നാട്ടുകാര്‍ ചെറിയ ശ്രമം നടത്തിയിരുന്നെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി 2013ല്‍ 'ദി സ്‌ട്രേഞ്ച് ലൈഫ് ഓഫ് അമൂ ഹാജി' എന്ന പേരില്‍ ഒരു ഹ്രസ്വ ഡോക്യുമെന്ററി സിനിമ നിര്‍മ്മിച്ചിട്ടുണ്ട്.

i

image credit: Wonder World YT cahannel

അമു ഹാജിക്ക് വെള്ളത്തെ ഭയമാണ്, അതിനാലാണ് അദ്ദേഹത്തിന് കുളിക്കാനുള്ള വെറുപ്പ് വന്നത്. താന്‍ കുളിച്ചാല്‍ അസുഖം വരുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു, ഇത് ആറ് പതിറ്റാണ്ടിലേറെയായി കുളിക്കുന്നതില്‍ നിന്ന് തന്നെ തടയുകയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുള്ളന്‍പന്നിയുടെ ഇറച്ചിയാണ് അമു ഹാജിയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം. ആരും ഒപ്പമില്ലാതെ ഒരു മരുഭൂമിയിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം ഇഷ്ടപ്പെടാത്ത അമു, നോണ്‍ വെജ് ഒരു വലിയ ആരാധകനാണ്.

ചുറ്റുമുള്ള ഭൂമിയുടെ ഏതാണ്ട് അതേ നിറമായി അദ്ദേഹം മാറിയിരിക്കുന്നു. തന്റെ പരിസ്ഥിതിയുമായി പൂര്‍ണ്ണമായും ഇഴുകിച്ചേര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സ്ഥിരമായി ഒരു സ്ഥലത്ത് നില്‍ക്കുമ്പോള്‍ പാറയാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.ലോകത്തിന്റെ സുഖസൗകര്യ ജീവിതത്തെ കുറിച്ച് അമു ഹാജി ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. ഒറ്റയ്ക്കുള്ള മരുഭൂമിയിലെ ജീവിതമാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+