Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലോകത്തെ ആദ്യ പറക്കും കാര്‍ 2025ല്‍'; ആ അത്ഭുത കാര്‍ എത്തുമോ

നമുക്ക് കാര്‍ അങ്ങ് പറത്തിവിട്ടാലോ..പറത്തുക എന്നുവെച്ചാല്‍ ശരിക്കും പറത്തുക. അതെ അങ്ങനൊരു നിമിഷത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.. പറന്നുപോകാന്‍ പറ്റുന്ന കാര്‍.. അത്തരത്തില്‍ ഒരു കാര്‍ ഒരുപക്ഷേ ഉടനെ തന്നെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം. ഗതാഗതക്കുരുക്കുകളൊന്നും നേരിടാതെ വലിയ ദൂരം താണ്ടാന്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും പോലെ ധാരാളം സഞ്ചരിക്കുന്ന പറക്കും കാറുകള്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കമ്പനിയായ അലഫ് എയറോനോട്ടിക്‌സ് ചില പുതിയ വാഹനങ്ങള്‍ പുറത്തിറക്കുകയും അവയ്ക്ക് പറക്കാന്‍ കഴിയുമെന്ന് പറയുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കമ്പനി 2015 മുതല്‍ പറക്കും കാറുകള്‍ നിര്‍മ്മിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. അതിന്റെ സ്ഥാപക സംഘത്തിന് എഞ്ചിനീയറിംഗ്, ടെക്‌നോളജി വികസനം എന്നിവയില്‍ 70 വര്‍ഷത്തിലേറെ പരിചയമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

1

eVTOL മോഡല്‍ എയും അലഫ് സീറോയും ആധുനിക ഹെലികോപ്റ്ററുകള്‍ പോലെയായിരിക്കും, അത് വായുവില്‍ ഫാന്‍സി കാറുകള്‍ പോലെയായിരിക്കും. . അലെഫ് എയറോനോട്ടിക്സിന്റെ ആത്യന്തിക ലക്ഷ്യം പറക്കുന്ന വാഹനങ്ങള്‍ ആകാശത്ത് റോഡ് ഹൈവേകളില്‍ സഞ്ചരിക്കുക എന്നതാണ്.

2


2025 -ന്റെ നാലാം പാദത്തിൽ തങ്ങളുടെ ആദ്യ ബാച്ച് പറക്കും കാറുകൾ വിതരണം ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്.
3,00,000 ഡോളർ വിലയുള്ള മോഡൽ എ 2025-ഓടെ വിൽപ്പനയ്‌ക്ക് തയ്യാറാകുമെന്നും അവർ ഇതിനകം ഓർഡറുകൾ എടുക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അലഫ് പറഞ്ഞു.

4

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, വിപുലമായ പഠനങ്ങൾക്കും അനുകരണങ്ങൾക്കും ശേഷം ഒരു വർക്കിംഗ് പ്രോട്ടോടൈപ്പ് മോഡൽ നിർമ്മിക്കും.പൂർത്തിയായ വാഹനത്തിന് 31 കിലോമീറ്റർ മൈൽ റോഡ് റേഞ്ചും 177 കിലോമീറ്റർ എയർ റേഞ്ചും ഉണ്ടായിരിക്കുമെന്ന് അലഫ് പറഞ്ഞു.

4

റിപ്പോർട്ടുകൾ പ്രകാരം ഒക്ടോബർ 19 മുതലാണ് കാറുകളുടെ പ്രീ-സെയിൽ ആരംഭിച്ചത്."21-ാം നൂറ്റാണ്ടിലെ നഗര, ഗ്രാമ ഗതാഗത ആവശ്യങ്ങൾക്കുള്ള ആധുനിക പരിഹാരമാണ് അലഫ് മോഡൽ, കാരണം ഉത്ഭവസ്ഥാനം മുതൽ അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ഇതുവരെ സൃഷ്ടിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വേഗതയേറിയതും സൗകര്യപ്രദവുമായ ഗതാഗതമാണിത് എന്നും കമ്പനിന പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+