ലോകത്തെ രണ്ടാമത്തെ കോടീശ്വരന്റെ കമ്പനി അംബാനിക്ക് മാസം നല്‍കുന്നത് 40.5 ലക്ഷം: കാരണം അറിയുമോ?
മുംബൈ: ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ രണ്ടാമന്‍ ആരാണെന്ന് അറിയുമോ? ഫ്രഞ്ച് ബിസിനസുകാരനായ ബെര്‍ണാള്‍ഡ് അര്‍നോള്‍ഡാണ് ആ സ്ഥാനത്തുള്ളത്. അര്‍നോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ മുകേഷ് അംബാനിക്ക് ലക്ഷങ്ങള്‍ മാസം നല്‍കുന്നുണ്ടെന്ന് അറിയുമോ? കേട്ടിട്ട് അമ്പരക്കേണ്ട. അത് എങ്ങനെ എന്ന് പറഞ്ഞ് തരാം. ലോകപ്രശസ്ത ഫാഷന്‍ ബ്രാന്‍ഡാണ് ലൂയി വുയ്‌തോണ്‍.
അവര്‍ മുംബൈയിലെ ബാന്ദ്ര-കുര്‍ള കോംപക്ലസില്‍ ഒരു റീട്ടെയില്‍ സ്‌പേസ് തുറന്നിരിക്കുകയാണ്. അവരുടെ ഏറ്റവും വലിയ ഷോറൂമാണിത്. ഈ കോംപ്ലകസിന്റെ ഉടമ മുകേഷ് അംബാനിയാണ്. അദ്ദേഹത്തിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലാണ് ഈ കോംപ്ലക്‌സുള്ളത്. ദീര്‍ഘകാല ലീസിനാണ് ഈ കെട്ടിടം ലൂയി വുയ്‌തോണ്‍ സ്വന്തമാക്കിയിരിക്കുന്നത്. ലോകത്തെ തന്നെ എല്‍വിയുടെ ഏറ്റവും വലിയ ഷോറൂമാണിത്. 9.5 വര്‍ഷത്തെ ലീസിനാണ് ഇത് എല്‍വി സ്വന്തമാക്കിയത്. 7365 ചതുരശ്ര അടിയിലാണ് ഈ സ്‌റ്റോര്‍ സ്ഥിതിത ചെയ്യുന്നത്.

ജിയോ വേള്‍ഡ് പ്ലാസയ്ക്കുള്ളിലാണ് ഈ സ്റ്റോറുള്ളത്. ലൂയി വുയ്‌തോണ്‍ ഈ കെട്ടിടത്തിന് വാടകയായി നല്‍കുന്നത് 40.5 ലക്ഷം രൂപയാണ്. മാസത്തില്‍ നല്‍കുന്ന തുകയാണിത്. നെറ്റ് റവന്യൂ വിഹിതത്തിന്റെ ആറ് ശതമാനമാണ് എല്‍വി അംബാനിക്ക് നല്‍കുന്നത്. 36 മാസത്തിന് ശേഷം വാടകയില്‍ 15 ശതമാനം വര്‍ധനവുണ്ടാകും. 2.43 കോടി സെക്യൂരിറ്റി ഡെപ്പോസിറ്റായി എല്‍വി നല്‍കിയിട്ടുണ്ട്.കോമണ്‍ ഏരിയ സുരക്ഷയ്ക്കായി 24.30 ലക്ഷവും, ഫിറ്റ് ഔട്ടിനായി 29.46 ലക്ഷവുമാണ് എല്‍വി നല്‍കിയിരിക്കുന്നത്.
ബെര്‍ണാള്‍ഡ് അര്‍ണോള്‍ഡിന്റെ കമ്പനിയായത് കൊണ്ട്, അദ്ദേഹത്തില്‍ നിന്നായിരിക്കും ഈ പണം നല്‍കേണ്ടി വരിക. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ അര്‍ണോള്‍ഡിന് 75 ആഢംബര ഫാഷന്‍-കോസ്‌മെറ്റിക്‌സ് ബ്രാന്‍ഡുകള്‍ സ്വന്തമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ആസ്തി എത്രയാണെന്ന് അറിയുമോ? ഫോബ്‌സ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 208.8 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി.
ലൂയി വുയ്‌തോണാണ് അര്‍ണോള്‍ഡിനെ പ്രശസ്തനാക്കിയത്. ഇലോണ്‍ മസ്‌ക് കഴിഞ്ഞാല്‍ ധനികരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം അദ്ദേഹത്തിനാണ്. ഇലോണ്‍ മസ്‌കിന് 244.2 ബില്യണാണ് ആസ്തി. ലൂയി വുയ്‌തോണിനെ കൂടാതെ, ക്രിസ്റ്റിയന്‍ ഡിയോര്‍, ഫെന്‍ഡി, ജിവെന്‍ഞ്ചി, അടക്കമുള്ള ആഢംബര ബ്രാന്‍ഡുകളെല്ലാം അര്‍നോള്‍ഡിനെ ഉടമസ്ഥതയിലുള്ളതാണ്.
അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ അംബാനിയുടെ ആസ്തി 94 ബില്യണ്‍ ഡോളറാണ്. ആദ്യ പത്തില്‍ പോലും അംബാനി ഇടംപിടിച്ചിട്ടില്ല. അമേരിക്കയിലെ ടിഫനി ആന്‍ഡ് കമ്പനി 2021ല്‍ അര്‍നോള്‍ഡ് സ്വന്തമാക്കിയിരുന്നു. 15.8 ബില്യണിനായിരുന്നു ഇത്. ക്രിസ്റ്റിയന്‍ ഡിയോര്‍ 1984ലാണ് അര്‍നോള്‍ഡ് സ്വന്തമാക്കിയത്. 15 മില്യണ്‍ ഡോളറാണ് അതിനായി മുടക്കിയത്.












Click it and Unblock the Notifications