ഇന്റര്‍നെറ്റില്‍ ഇനി പോണ്‍ തിരയേണ്ട,നല്ലത് പഠിപ്പിക്കാന്‍ എക്‌സ്ഹാംസ്റ്റര്‍; പോണ്‍ വീഡിയോസിന് പകരം

  • By: Afeef
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റില്‍ പോണ്‍ സൈറ്റുകള്‍ തിരയുന്നവര്‍ക്ക് നിരാശയുണ്ടാക്കുന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്തു വന്നിരിക്കുന്നത്. ലൈംഗിക സുഖത്തിനായി പോണ്‍ സൈറ്റുകളെയും വീഡിയോകളെയും ആശ്രയിക്കുന്നവരെ നല്ല കാര്യങ്ങള്‍ പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് പ്രമുഖ പോണ്‍ വെബ്‌സൈറ്റായ എക്‌സ്ഹാംസ്റ്റര്‍ ഡോട്ട് കോം.

പടിഞ്ഞാറന്‍ അമേരിക്കയിലെ സംസ്ഥാനമായ യൂറ്റായില്‍ നിന്ന് എക്‌സ്ഹാംസ്റ്റര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്കാണ് ഈ അതോഗതി. ലോകത്ത് ഏറ്റവുമധികം പേര്‍ പോണ്‍ വീഡിയോസിനായി ആശ്രയിക്കുന്ന വെബ്‌സൈറ്റാണ് എക്‌സ്ഹാംസ്റ്റര്‍. എന്നാല്‍ യുറ്റാ നിയമസഭയുടെ ഒരു തീരുമാനത്തിനെതിരായാണ് എക്‌സ്ഹാംസ്റ്റര്‍ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വേണ്ടെന്ന് നിയമസഭ...

വേണ്ടെന്ന് നിയമസഭ...

സംസ്ഥാനത്തെ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് നിര്‍ബന്ധമാക്കണമെന്ന ബില്‍ നിയമസഭയുടെ മുന്നില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ നിയമ നിര്‍മ്മാണസഭയിലെ അംഗങ്ങള്‍ ഈ ബില്ലിനെ എതിര്‍ത്തു. രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കള്‍ക്ക് സ്‌കൂളുകളില്‍ നിന്ന് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് ആവശ്യപ്പെടാനുള്ള ബില്ലിനെയാണ് സഭ എതിര്‍ത്തത്.

അയ്യേ...അതൊന്നും നടക്കില്ല...

അയ്യേ...അതൊന്നും നടക്കില്ല...

സ്‌കൂളുകളിലെ നിലവിലെ പാഠ്യപദ്ധതിയോടൊപ്പം കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസവും നല്‍കണമെന്നായിരുന്നു ബില്ലിലെ നിര്‍ദ്ദേശം. എന്നാല്‍ ഈ ബില്ലിനെ സഭയിലെ ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടു. സ്‌കൂളുകളില്‍ ലൈംഗികത കലര്‍ന്ന പാഠ്യപദ്ധതി അംഗീകരിക്കാനാവില്ലെന്നായിരുന്നു സഭയുടെ നിരീക്ഷണം.

ലൈംഗിക വിദ്യാഭ്യാസം...

ലൈംഗിക വിദ്യാഭ്യാസം...

എന്നാല്‍ സഭയുടെ ഈ തീരുമാനത്തിനെതിരെയാണ് എക്‌സ്ഹാംസ്റ്റര്‍ രംഗത്തെത്തിയത്. ലൈംഗിക വിദ്യാഭ്യാസം അത്ര മോശം കാര്യമല്ലെന്നാണ് എക്‌സ്ഹാംസ്റ്ററിന്റെ നിലപാട്. തുടര്‍ന്നാണ് യൂറ്റായില്‍ നിന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് എക്‌സ്ഹാംസ്റ്ററിന്റെ സമഗ്രമായ ലൈംഗിക വിദ്യാഭ്യാസ വീഡിയോ സീരിസുകള്‍ ലഭ്യമാക്കിയത്.

ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍...

ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍...

എക്‌സ്ഹാംസ്റ്റര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ ചോദിക്കുന്ന സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് ലൈംഗിക വിദ്യാഭ്യാസ വീഡിയോ സീരീസ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. യൂറ്റായില്‍ നിന്ന് എക്‌സ്ഹാംസ്റ്ററില്‍ കയറുന്നവര്‍ക്ക് ഈ വീഡിയോസ് കാണാനുള്ള നിര്‍ദ്ദേശമാണ് ആദ്യം ലഭിക്കുന്നത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ യൂറ്റോ സ്വദേശികളാണ്. സംസ്ഥാനത്ത് നിന്നും പോണ്‍ സൈറ്റുകളിലേക്കുള്ള ട്രാഫിക്ക് ദിനംപ്രതി വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

English summary
The famous adult entertainment website xHamster is redirecting all users from Utah to its educational videos website.
Please Wait while comments are loading...