Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്മസ് അവധിക്കാലത്ത് കീശ കീറാതെ ഫ്ലൈറ്റ് ബുക്ക് ചെയ്യാം; കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കാൻ ചെയ്യേണ്ടത്

2023 അവസാനിക്കാൻ ഇനി മൂന്ന് മാസം മാത്രമാണ് ബാക്കി. ക്രിസ്മസും ന്യൂയറുമൊക്കെ വരാനിരിക്കുകയാണ്. ഈ സമയത്താണല്ലോ വിദേശത്ത് ഉള്ളവർ നാട്ടിലേക്ക് വരാറുള്ളത്. എല്ലാവരും യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന തിരക്കിലായിരിക്കും.

എന്നാൽ ഇപ്പോൾ തന്നെ ബുക്ക് ചെയ്തിടുന്നതാണോ ലാഭം അതോ യാത്ര ചെയ്യാനുള്ള ദിവസത്തോട് അടുത്ത് ചെയ്താലാണോ നല്ലത് എന്ന കൺഫൂഷ്യനിലാണ് മിക്കവാറും ആളുകൾ. എന്നാൽ ഈ കൺഫ്യൂഷൻ മാറ്റാൻ ​ഗൂ​ഗിളിന്റെ ഏറ്റവും പുതിയ ഫീച്ചറായ ​ഗൂ​ഗിൾ ഫ്ലൈറ്റ്സിന് കഴിയുമെന്നാണ് പറയുന്നത്.

flight

കഴിഞ്ഞ വർഷം ​ഗൂ​​ഗിൽ ഫ്ലൈറ്റ്സ് ടീം തൊട്ട് മുമ്പുള്ള അഞ്ച് വർഷത്തെ വിമാന ടിക്കറ്റ് നിരക്ക് പരിശോധിച്ചു. യാത്ര ചെയ്യാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ ദിവസങ്ങളും ഓരോ സീസണിലും ഫ്ളൈറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഏറ്റവും നല്ല സമയം ഏതാണ് എന്നും കണ്ടെത്താനായിരുന്നു പരിശോധന.

ഗൂ​ഗിൾ പറയുന്നത് അനുസരിച്ച് ചെലവ് കുറഞ്ഞ വിമാന യാത്രയ്ക്ക് ഏറ്റവും നല്ലത് ആഴ്ചയുടെ മാധ്യത്തിൽ ഉള്ള ദിവസങ്ങൾ ആയിരിക്കും. വാരാവന്ത്യങ്ങളിൽ ടിക്കറ്റിന് പൊതുവേ ടിക്കറ്റ് വില കൂടും. ഞായറാഴ്ചയാണ് ഏറ്റവും ചെലവേറിയ ദിവസം. തിങ്കൾ മുതൽ ബുധൻ വരെ പുറപ്പെടുന്ന ഫ്ലൈറ്റുകൾക്ക് വാരാന്ത്യ ഫ്ലൈറ്റുകളെക്കാൽ 12 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിൽ വില കുറവാണ്. നോൺസ്റ്റോപ്പ് ഫ്ലൈറ്റിന് പകരം
ഒരു ലേഓവർ ഫ്ലൈറ്റ് ബുക്ക് ചെയ്താൽ, ഏകദേശം 20 ശതമാനം ലാഭിക്കുകയും ചെയ്യാം.

വിമാന ടിക്കറ്റുകൾ എളുപ്പത്തിലും ചെലവ് കുറ‍ഞ്ഞ നിരക്കിലും ബുക്ക് ചെയ്യാൻ ആളുകളെ സഹായിക്കുന്ന ​ഗൂ​ഗിളിന്റെ എയർലൈൻ ഫീച്ചറാണ് ​ഗൂ​ഗിൾ ഫ്ലൈറ്റ്സ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുിള്ള ശരിയയാ സമയം എപ്പോഴാണ് എന്ന് യാത്രക്കാരെ അറിയിക്കും. ഇത് വരെയുള്ള ബുക്കിം​ഗിന്റെ സ്ഥിതി വിവരക്കണക്ക് പിരശോധിച്ചാണ് ​ഗൂ​ഗിൾ ഇതിന് സഹായിക്കുന്നത്.

​ഗൂ​ഗിളിലെ വിവരങ്ങൾ അനുസരിച്ച് നിരക്ക് ഏറ്റവും കുറവുള്ള സമയം നോക്കി ടിക്കറ്റ് എടുത്ത ശേഷം യാത്രാ തീയതിക്ക് മുമ്പ് ഇതിന്റെ നിരക്ക് വീണ്ടും കുറയുികയാണെങ്കിൽ ഉപയോക്താവിന് ഉണ്ടായ നഷ്ടം കമ്പനി ​ഗൂ​ഗിൾ പേ വഴി തിരികെ നൽകും എന്നാണ് പറയുന്നത്. ഈ സേവനം യു എസിൽ പരീക്ഷണാടിസ്ഥാനത്തിൽ ​ഗൂ​ഗിൾ അവതരിപ്പിച്ചിട്ടുണ്ട്.

ആളുകൾ ക്രിസ്മസ് അവധിക്കാലത്താണ് ഇനി ടിക്കറ്റ് എടുക്കാൻ തിരക്ക് കൂട്ടുന്നത്. ഒക്ടോബർ ആദ്യം ബുക്ക് ചെയ്താൽ കുറഞ്ഞ നിരക്കിൽ കിട്ടുമെന്നാണ് ​ഗൂ​ഗിൽ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+