Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നരക്കോടിയിലധികം വില വരുന്ന വീട് നിങ്ങള്‍ക്ക് സ്വന്തമാക്കാം 277 രൂപയ്ക്ക്! ഇങ്ങനെ

സ്വന്തമായൊരു വീട് സ്വപ്‌നം കാണാത്തവര്‍ വളരെ കുറവായിരിക്കും. വീടിന്റെ വലിപ്പത്തിലും രൂപത്തിലും നിറത്തിലുമൊക്കെ വ്യത്യാസം കാണുമായിരിക്കും..എങ്കിലും ഒരു വീട് അത് ഒരു സ്വപ്‌നം തന്നെയായിരിക്കും. ഇന്നത്തെ കാലത്ത് ഒരു വീട് വെയ്ക്കുക എന്നുപറയുന്നത് ചെറിയ ഒരു കാര്യമല്ല.

അധ്വാനം വേണം പണം, വേണം, വീട് വെയ്ക്കാന്‍ ഒരു സ്ഥലം വേണം അങ്ങനെ പണി ഒരുപാടാണ്. എന്നാല്‍ ഇനി പറയാന്‍ പോകുന്ന കാര്യം കേട്ടാല്‍ നിങ്ങള്‍ ഞെട്ടരുത്. മൂന്നരക്കോടിയിലധികം വില വരുന്ന വീട് നിങ്ങൾക്ക് 277 രൂപയക്ക് സ്വന്തമാക്കാം. അതെ പറഞ്ഞുവരുന്നത് കാര്യമാണ്. എങ്ങനെ എന്നല്ലേ വിശദമായി പറയാം...

1

വീട് എന്നുവെച്ചാല്‍ ചെറിയ വീടൊന്നുമല്ല മൂന്ന് നിലകളിലിയി നാല് വലിയ മുറികളുള്ള വലിയൊരു വീട്. കണ്ടാല്‍ ആരും കൊതിക്കും ഒരു ദിവസമെങ്കിലും അതിനകത്ത് കിടക്കാന്‍ കൊതിക്കും, ആ വീടാണ് വെറും 277 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരം വന്നിരിക്കുന്നത്.

2

കെന്റിലെ മെഡ്വേയില്‍ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. നറുക്കെടുപ്പിലൂടെ വിജയിക്കുന്ന ആള്‍ക്ക് ഈ വലിയ വീട്ടില്‍ വാടകയ്ക്കും പണയമില്ലാതെയും താമസിക്കാന്‍ കഴിയും സഹോദരങ്ങളായ ജേസണ്‍, വില്‍ എന്നിവരാണ് ഇത്തരം ഒരു അവസരം ഒരുക്കിയിരിക്കുന്നത്.താല്പര്യം ഉള്ള ആളുകള്‍ക്ക് നവംബര്‍ 4 വരെ ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാവുന്നത് ആണ്.

3

ട്വെന്‍ഫോര്‍ സഹോദരന്മാര്‍ നറുക്കെടുപ്പ് നടത്തുന്ന ഒമ്പതാമത്തെ വസ്തുവാണ് പ്രസ്തുത വീട്. 500,000 പൗണ്ട് (4.6 കോടി രൂപ) വിലമതിക്കുന്ന മൂന്ന് അപ്പാര്‍ട്ട്മെന്റുകള്‍ അവര്‍ നേരത്തെ നല്‍കിയിരുന്നു.വീട് സ്വന്തമാക്കുന്ന ആള്‍ക്ക് അവിടെ എന്തും ചെയ്യാം വേണമെങ്കില്‍ വാടകയ്ക്കും കൊടുക്കാം. രണ്ട് ലക്ഷത്തിന് അടുത്താണ് ഈ പ്രദേശത്തെ വീടുകള്‍ക്ക് റെന്റ് വരുന്നത്.

4

സ്റ്റാമ്പ് ഡ്യൂട്ടിയും ലീഗല്‍ ഫീസും ഉള്‍പ്പെടെ ട്രാന്‍സ്ഫര്‍ ചെലവുകള്‍ ഉള്‍പ്പെടുത്താന്‍ ട്വന്‍ഫോര്‍ സഹോദരന്മാര്‍ക്ക് ഏകദേശം 1,55,000 ടിക്കറ്റുകള്‍ വില്‍ക്കേണ്ടി വരും. ലോക്ക്ഡൗണ്‍ കാലത്ത് ഉടലെടുത്ത ആശയമായ ട്രാംവേ പാത്ത് എന്ന പേരിലുള്ള അവരുടെ ബിസിനസ്സിന് കീഴിലാണ് പ്രോപ്പര്‍ട്ടികള്‍ സഹോദരങ്ങള്‍ നറുക്കെടുപ്പ് നടത്തുന്നത്.

6

ആദ്യത്തെ മത്സരം നടത്തിയതിന് പിന്നാലെ വീണ്ടും ഇത്തരത്തില്‍ മത്സരം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധാരാളം മെയിലുകള്‍ വന്നെന്നാണ് സഹോദരങ്ങള്‍ പറയുന്നത്. പലര്‍ക്കും ഇത് വലിയൊരു അനുഗ്രഹമായെന്നും പറയുന്നുവീട് ഇല്ലാതെ വിഷമിക്കുന്ന ആളുകള്‍ക്ക് വളരെ സന്തോഷം പകരുന്ന ഒരു കാര്യമാണ് ഇതെന്നാണ് ആളുകള്‍ പറയുന്നത്. എന്തായാലും ഇന്ന് വരെ മത്സരത്തില്ഡ പങ്കെടുക്കാം. നവംബർ 5ന് നറുക്കെടുപ്പ് നടക്കും. 7 ന് വിജയിയുടെ പേര് വെളിപ്പെടുത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+