അയച്ച സന്ദേശം എഡിറ്റ് ചെയ്യാം; വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍, അറിയേണ്ട കാര്യങ്ങള്‍
ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച അപ്‌ഡേറ്റ് എത്തി. ഇനി അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ വാട്‌സാപ്പില്‍ ലഭ്യമാകും. മെറ്റ സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഒരു സന്ദേശം അയച്ച് 15 മിനിറ്റിനുള്ളില്‍ തന്നെ അതില്‍ ആവശ്യമായ തിരുത്തലുകള്‍ നടത്താന്‍ സാധിക്കും.
ആഗോളതലത്തില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ നടപ്പലാക്കുമെന്ന് കമ്പനി അറിയിച്ചു. ഈ സംവിധാനം നേരത്തെ ടെലഗ്രാം, ആപ്പിള്‍ ഐ മെസേജ് എന്നീ ആപ്പുകളില്‍ ലഭ്യമാണ്. അയച്ച സന്ദേശങ്ങളിലെ വ്യാകരണ പിശകുകള്‍, അക്ഷരത്തെറ്റുകള്‍ എന്നിവ തിരുത്തുന്നതിനായി ഈ സൗകര്യം പ്രയോജനപ്പെടുത്താം.

15 മിനിറ്റ് സമയം മാത്രമാണ് ഇതിന് വേണ്ടി ലഭിക്കുക. അയച്ച സന്ദേശം ഏഡിറ്റ് ചെയ്യുന്നതിന് വേണ്ടി, എഡിറ്റ് ചെയ്യേണ്ട സന്ദേശത്തില്‍ ലോംഗ് പ്രസ് ചെയ്തതിന് ശേഷം ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതി. എഡിറ്റ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ക്കൊപ്പം എഡിറ്റഡ് എന്നൊരു ലേബല്‍ ഉണ്ടാവും എന്നാല്‍ ഹിസ്റ്ററി പ്രദര്‍ശിപ്പിക്കില്ല.
അടുത്തിടെ ഉപയോക്താക്കള്‍ വേണ്ടി ഒരുപാട് ഒപ്ഷനുകളാണ് കമ്പനി അവതരിപ്പിച്ചത്. ബയോമെട്രിക്ക് ഒതന്റിക്കേഷന്‍ ഉപയോഗിച്ച് വാട്‌സാപ്പ് ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ചാറ്റ് ലോക്ക് ഫീച്ചറുകളും അതില്‍ ഉള്‍പ്പെടുന്നു. കൂടാതെ വാട്‌സാപ്പില്‍ തന്നെ സ്റ്റിക്കറുകള്‍ നിര്‍മ്മിക്കാന്‍നുള്ള സകൗര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
ഇതിന് വേണ്ടി ന്യൂ സ്റ്റിക്കര്‍ എന്നൊരു പുതിയ ഓപ്ഷന്‍ കൂടി കമ്പനി ഉള്‍പ്പെടുത്തും. ഫോണ്‍ ലൈബ്രറിയിലെ ഒരു ഫോട്ടോ തിരഞ്ഞെടുത്ത് എഡിറ്റ് ചെയ്ത് പശ്ചാത്താലം നീക്കം ചെയ്ത് സ്റ്റിക്കറായി മാറ്റാന്‍ സാധിക്കുന്നതാണ്. ഈ സൗകര്യം ലഭ്യമായാല്‍ പിന്നീട് തേഡ് പാര്‍ട്ടി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യമില്ല. എന്നാല്‍ ഈ സൗകര്യം എന്നുമുതല്‍ ലഭ്യമാകുമെന്ന വിവരം പുറത്തുവന്നിട്ടില്ല.












Click it and Unblock the Notifications