ആധാറിലെ വിവരങ്ങൾ പുതുക്കിയോ? ഈ ദിവസം വരെ നിങ്ങൾക്ക് സൗജന്യമായി പുതുക്കാം
വളരെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ. ബാങ്ക് അക്കൗണ്ട് എടുക്കാൻ ഉൾപ്പെടെ ഒട്ടുമിക്ക എല്ലാ പ്രധാനപ്പെട്ട ആവശ്യങ്ങൾക്കും ആധാർ ആവശ്യമാണ്. വളരെ പ്രധാനപ്പെട്ട രേഖ ആയതുകൊണ്ട് തന്നെ ആധാറിൽ നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണം. തെറ്റുകൾ തിരുത്താനുള്ള അവസരങ്ങൾ ലഭിക്കാറുമുണ്ട്. ഇനി പറയാൻ പോകുന്നത് കാര്യം വളരെ ശ്രദ്ധിക്കേണ്ടതാണ്.
ആധാർ നമ്പറുകൾ ഉള്ള എല്ലാ വ്യക്തികളും എന്റോൾമെന്റ് തിയതി മുതൽ 10 വർഷത്തിൽ ഒരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അറിയിപ്പ് നൽകിയിട്ടുണ്ട്. നിങ്ങൾ ആധാർ എടുത്തിട്ട് 10 വർഷം ആയെങ്കിൽ ഉടൻ തന്നെ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

സെപ്റ്റംബർ 30 വരെ സൗജന്യമായി ആധാർ രേഖകൾ അപ്‌ഡേറ്റ് ചെയ്യാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ്. ആധാർ നിങ്ങൾ എന്റോൾ ചെയ്ത തീയതി മുതൽ ഓരോ 10 വർഷം കൂടുമ്പോഴും ആധാർ നമ്പർ ഉടമകൾക്ക്, ഐഡന്റിറ്റി പ്രൂഫും (POI) തെളിവും സമർപ്പിച്ചുകൊണ്ട്, ആധാറിൽ ഒരു തവണയെങ്കിലും അവരുടെ അനുബന്ധ രേഖകൾ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങൾ മാറ്റേണ്ട ആവശ്യമാണ്. ഉള്ളതെങ്കിൽ ഓൺലൈൻ അപ്ഡേറ്റ് സേവനം ഉപോയഗിക്കാവുന്നതാണ്. ബയോമെട്രിക് വിശദാംശങ്ങൾ അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് അപ്ഡേറ്റ് ചെയ്യാം. മൈ ആധാർ എന്ന പോർട്ടൽ മാത്രം ആണ് സൗജന്യ സേവനം നൽകുന്നത്. നേരിട്ട് കേന്ദ്രങ്ങൾ സന്ദർശിക്കുകയാണെങ്കിൽ 50 രൂപ ഈടാക്കും.
ആധാർ കാർഡിലെ വിലാസം അപ്ഡേറ്റ് ചെയ്യാൻ ചെയ്യേണ്ടത്:
https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. MyAadhaar' മെനുവിൽ നിന്ന് 'അപ്‌ഡേറ്റ് യുവർ ആധാർ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിന് ശേഷം 'അപ്‌ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ഓൺലൈൻ' ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ആധാർ കാർഡ് സെൽഫ് സർവീസ് പോർട്ടലിനായുള്ള പുനർരൂപകൽപ്പന ചെയ്ത ഇന്റർഫേസ് നിങ്ങളുടെ സ്‌ക്രീനിൽ കാണാൻ പറ്റുന്നതാണ്.
പ്രൊസീഡ് ടു അപ്‌ഡേറ്റ് ആധാർ ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ ആധാർ കാർഡ് നൽകി ക്യാപ്ച നൽകുക. രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി നൽകുക. ഒടിപ് നൽകിയ ശേഷം വീണ്ടും അപ്‌ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. വിലാസം മാറ്റുന്നതിന് അഡ്രസ്സ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
അതിന് ശേഷം പുതിയ വിലാസ വിവരങ്ങൾ നൽകുക. ഒപ്പം പുതിയ വിലാസം സാധൂകരിക്കുന്ന പ്രൂഫുകളും അപ്ലോഡ് ചെയ്യുക. നിങ്ങളുടെ പുതിയ വിലാസത്തിനായുള്ള വിവരങ്ങൾ നൽകുക. ആവശ്യമുള്ള ഡോക്യുമെന്റ് പ്രൂഫ് സ്‌കാൻ ചെയ്ത പകർപ്പായി അപ്ലോഡ് ചെയ്യാം. നൽകിയ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പിക്കുക. സേവനുമായി ബന്ധപ്പെട്ട് ചാർജുകൾ കാണിക്കുന്നുണ്ടെങ്കിൽ നൽകുക. ലഭിക്കുന്ന യു ആർ എൻ ഉപയോഗിച്ച് സ്റ്റാറ്റസ് പരിശോധിക്കാം.












Click it and Unblock the Notifications