ഡ്രോൺ പറത്തും മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; ഇല്ലെങ്കിൽ ലക്ഷങ്ങൾ പൊടിയും, നിസ്സാരമല്ല
കല്യാണ വീഡിയോകളില്‍ ഒക്കെ ഡ്രോണ്‍ പറത്തുന്നത് കാണാറില്ലേ... വീഡിയോ എടുക്കാന്‍ വേണ്ടിയാണ് ഇവിടെ ഡ്രോണ്‍ പറത്തുന്നത്. നമ്മൾ കൂടുതലും ഈ ഡ്രോണ്‍ കണ്ടിട്ടുണ്ടാവുക വിവാഹ വീടുകളില്‍ തന്നെയായിരിക്കും.
ആകാശ നിരീക്ഷണം രക്ഷാപ്രവര്‍ത്തനം ട്രാഫിക് നിരീക്ഷണം, കാലാവസ്ഥ നിരീക്ഷണം, അഗ്നിശനമ സേന, ഡ്രോണ്‍ ഫോട്ടോഗ്രഫി എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് ഡ്രോണ്‍ ഉപയോഗിക്കാറുണ്ട്.

എന്നാല്‍ അങ്ങനെ ആര്‍ക്കും പറത്താന്‍ പറ്റുന്ന ഒരു സാധനമല്ല ഡ്രോണ്‍. കല്യാണ വീടുകളിലായാലും, ഗാനമേളയ്ക്കായാലും പൊതുയോഗത്തിനായാലും എവിടെയായാലും ഡ്രോണ്‍ പറത്താന്‍ ലൈസന്‍സ് ആവശ്യമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന നിയമ പ്രകാരം ഡിജിസിഎ റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ആണ് ഡ്രോണ്‍ പറത്തുന്നതെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡ്രോണ്‍ റൂള്‍സ് 2021 ലെ ഓപ്പറേഷന്‍ ഓഫ് അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റംസ് നാലാമത്തെ പാര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്, പലരും ഇക്കാര്യത്തെക്കുറിച്ച് അറിയത്തതു കാരണം ഡ്രോണ്‍ പ്രവര്‍ത്തിക്കാറുണ്ട്. നിയമലംഘനമാണ് നടത്തുന്നത് എന്ന കാര്യം അറിയാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ പിടിക്കപ്പെട്ടാല്‍ വലിയ തുക പിഴ അടയ്‌ക്കേണ്ടിവരും,
ഏത് വലിപ്പത്തിലുള്ള വാണിജ്യ ഡ്രോണ്‍ പറത്താനും റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ലൈസന്‍സ് നേടാനായി ആദ്യം നിങ്ങള്‍ ചെയ്യേണ്ട കാര്യം ഒരു ഡിജിസിഎ അംഗീകൃത പരിശീലന കേന്ദ്രത്തില്‍ നിന്ന് പരിശീലനം നേടുക എന്നതാണ്. പരിശീലനം വിജയകരമായി കഴിഞ്ഞ് ഡിജിസിഎ റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ് നേടണം.
കേരള സര്‍ക്കാര്‍ ഇതിനായി അവസരം ഒരുക്കുന്നുണ്ട് . ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ കാസര്‍കോട് വിദ്യാനഗര്‍ ഉള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആണ് പരിശീലനം നല്‍കുന്നത്.
കേരളത്തിലെ ഏക റിമോട്ട് പൈലറ്റ് ട്രെയിനിങ് ഓര്‍ഗനൈസേഷന്‍ ആയ ഓട്ടോനോമസ് അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് സ്മാള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് കോഴ്‌സില്‍ നല്‍കുന്ന ഈ പരിശീലനം.
ഡി ജി സി എ നിഷ്‌കര്‍ഷിക്കുന്ന ക്രമത്തില്‍ ആണ് പരിശീനം. ഫ്‌ളൈറ്റ് ആസൂത്രണം, പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ത്രീഡി മാപ്പിങ്, സര്‍വേ , ഏരിയല്‍ സിനിമാട്ടോഗ്രാഫി ,ഡ്രോണ്‍ അസംബ്ലി ആന്‍ഡ് പ്രോഗ്രാമിങ്, കാര്‍ഷിക ആവശ്യത്തിനുള്ള ഡ്രോണ്‍ പറത്തല്‍ എന്നിവയിലും പരിശീലനം ലഭിക്കു. പത്താം ക്ലാസ് പാസായ 18 വയസ്സിന് മുകളില്‍ പ്രായമുള്ള ആളുകള്‍ക്ക് കോഴ്‌സ് ചെയ്യാം. പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം എന്ന നിബന്ധനയുമുണ്ട്.












Click it and Unblock the Notifications