ഐഫോണില്ല, കാറില്ല, ശമ്പളം ലക്ഷങ്ങള്‍, ഈ കമ്പനിയുടമയുടെ ജീവിതം വൈറല്‍, കാരണം ഇതാണ്
ന്യൂഡല്‍ഹി: കൈയ്യില്‍ ലക്ഷങ്ങളുണ്ടായിട്ടും നമ്മള്‍ ചെലവാക്കാതെ ഇരിക്കുമോ? പണം കിട്ടുന്നത് തന്നെ ചെലവാക്കാനായിരിക്കും അല്ലേ. എന്നാല്‍ ഒരു ആപ്പിള്‍ ഐഫോണോ, സ്വന്തമായി ഒരു കാറോ ഇല്ലാത്ത ഒരു കമ്പനി ഉടമയെ കുറിച്ച് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എങ്കില്‍ അങ്ങനെ ഒരാളുണ്ട്.
ഈ യുവാവിന്റെ ജീവിതം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ്. ജീവിതത്തില്‍ ആര്‍ഭാടമായ യാതൊന്നും ഇയാളുടെ ജീവിതത്തില്‍ ഇല്ല എന്നാണ് ഏറ്റവും അമ്പരപ്പിക്കുന്നത്. കാരണം എവിടെയൊക്കെ നിക്ഷേപിക്കണമെന്നും, എങ്ങനെ ചെലവാക്കണമെന്നും, ബുദ്ധിമാനായ ഒരു ബിസിനസുകാരനെ പഠിപ്പിക്കേണ്ടതില്ല അല്ലേ.

23കാരനായ സുശ്രുത് മിശ്രയെ കുറിച്ച് നിങ്ങള്‍ കേടിട്ടുണ്ടോ? സാധ്യത കുറവാണ്. പക്ഷേ ഒരു കമ്പനിയുടെ സ്ഥാപകനാണ് അദ്ദേഹം. അത് മാത്രമല്ല മാസം ഒന്നര ലക്ഷം രൂപയാണ് അദ്ദേഹം സമ്പാദിക്കുന്നത്. നിങ്ങള്‍ എത്ര സമ്പാദിച്ചാലും, ബുദ്ധിപൂര്‍വം അത് ചെലവാക്കിയില്ലെങ്കില്‍ കാര്യമില്ലെന്ന് സുശ്രുത് പറയുന്നു.
തനിക്ക് ജീവിതത്തില്‍ യാതൊരു ആര്‍ഭാടവും, ആഢംബരവും ഇല്ല. താന്‍ ഒറ്റയ്ക്കല്ല താമസം. തനിക്ക് കുടുംബത്തോടൊരു ബാധ്യതയുണ്ട്. അവരുടെ വളര്‍ച്ചയാണ് എന്റെ ലക്ഷ്യം. അങ്ങനെയുള്ളപ്പോള്‍ ആര്‍ഭാടങ്ങളൊന്നും താന്‍ വേണ്ടെന്ന് വെച്ചുവെന്നും യുവാവ് പറഞ്ഞു. അതേസമയം ഇയാളുടെ ജീവിതശൈലി നിരവധി പേരെയാണ് പ്രചോദിപ്പിച്ചിരിക്കുന്നത്.
വിസി മീഡിയയിലെ കണ്ടന്റ് സ്‌പെഷ്യലിസ്റ്റുമാണ് സുശ്രുത്. കമ്പനിയുടെ സ്ഥാപകരിലൊരാളും ഈ യുവാവാണ്. റോഷന്‍ ശര്‍മയ്‌ക്കൊപ്പം ചേര്‍ന്നാണ് ഈ കമ്പനി അദ്ദേഹം സ്ഥാപിച്ചത്. കണ്ടന്റ് പ്രൊഡക്ഷന്‍-മാര്‍ക്കറ്റിംഗ് ഏജന്‍സിയാണ് ഈ കമ്പനി. മാസം ഒന്നര ലക്ഷം രൂപ ഇയാള്‍ക്ക് വരുമാനമായി ലഭിക്കുന്നുണ്ട്.
താന്‍ താമസിക്കുന്നത് തനിച്ചല്ലെന്നും, മാതാപിതാക്കള്‍ക്കൊപ്പമാണെന്നും സുശ്രുത് പറയുന്നു. സാധാരണ കമ്പനി ഉടമകളില്‍ ആപ്പിളിന്റെ ഏതെങ്കിലും ഉല്‍പ്പന്നങ്ങള്‍ കണ്ടുവരാറുണ്ട്. അതുമല്ലെങ്കില്‍ കാറോ, ബൈക്കോ ഉണ്ടാവാറുമുണ്ട്. എന്നാല്‍ സുശ്രുതിന്റെ കാര്യം നേരെ തിരിച്ചാണ്. ഇതൊന്നും അദ്ദേഹത്തിനില്ല. എന്തുകൊണ്ടില്ല എന്നതിനും അദ്ദേഹത്തിന് മറുപടിയുണ്ട്.
നമ്മുടെ നാട്ടില്‍ ഒരു ഇന്ത്യന്‍ കുടുംബത്തിലെ ആണ്‍കുട്ടിയായാല്‍, ചില ചുമതലകള്‍ അയാള്‍ക്കുണ്ടാവും. ഒരു കുടുംബത്തിനായി ബില്ലുകള്‍ അടയ്ക്കാനും, രക്ഷിതാക്കളുടെ കാര്യം നോക്കാനും, വര്‍ഷങ്ങള്‍ മുന്നില്‍ കണ്ട് കുടുംബത്തിനായി പ്ലാന്‍ ചെയ്യാനുമെല്ലാം അയാള്‍ വഴി കണ്ടെത്തണം.
ഇക്കാര്യം ഒന്ന് പൊലിപ്പിച്ച് കാണിക്കാന്‍ വേണ്ടിയാണ് താന്‍ പറയുന്നതെന്നും യുവാവ് ട്വീറ്റ് ചെയ്തു. പലരും, ഇതെല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ടെന്നും, എന്നാല്‍ ഒരു ബൈക്ക് വാങ്ങുന്നതില്‍ നിന്ന് പിന്തിരിയുന്നതെന്തിനാണെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. അതിനും ഇയാള്‍ മറുപടി നല്‍കി.
കുടുംബത്തിന്റെ ചെലവുകള്‍, സഹോദരിയുടെ വിദ്യാഭ്യാസ ചെലവുകള്‍, ഭാവിയിലേക്കുള്ള നിക്ഷേപങ്ങള്‍, അമ്മയുടെ മരുന്നും, ചികിത്സയും, വീടിനായി പണം സ്വരുക്കൂട്ടല്‍, അങ്ങനെ ധാരാളം കാര്യങ്ങളുണ്ട്. ഇപ്പോഴും ഒരു ഗ്രാമത്തിലാണ് താമസിക്കുന്നതെന്നും സുശ്രുത് പറഞ്ഞു.












Click it and Unblock the Notifications