Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും 20 മിനുട്ട് വൈകിയാല്‍ ജോലി തെറിക്കുമോ? അതും ആദ്യമായി; ഞൊടിയിടക്കുള്ളില്‍ എല്ലാം കഴിഞ്ഞു!!

ഒരു ദിവസമെങ്കില്‍ ജോലിസ്ഥലത്ത് വൈകിയെത്താത്തവരുണ്ടോ!! കുറവായിരിക്കാം. എത്ര ശ്രമിച്ചാലും ഒരു അഞ്ച് മിനുട്ടോ പത്ത് മിനിട്ടോ വൈകി എത്താത്തവര്‍ കുറവായിരിക്കും എപ്പോഴത്തേയും കാര്യമല്ല പറയുന്നു ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും. അതൊക്കെ വളരെ സാധരണമായ കാര്യവുമാണ്..ചിലപ്പോള്‍ വൈകിയതിന്റെ പേരില്‍ ബോസിന്റെ കയ്യില്‍ നിന്ന് വഴക്കൊക്കെ കിട്ടും അതും സ്വാഭാവികം. എന്നാല്‍ പിരിച്ചുവിടുമോ ..അതും ഒരു ഇരുപത് മിനുട്ട് വൈകിയതതിന്റെ പേരില്‍..സംഭവം സത്യമാണ്...

ഏഴ് വര്‍ഷത്തിനിടയില്‍ ആദ്യമായി വെറും ഇരുപത് മിനുട്ട് വൈകിയതിന്റെ പേരിലാണ് യുവാവിന് തന്റെ ജോലി നഷ്ടമായത്. . പിരിച്ചുവിട്ട ജീവനക്കാരന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളാണ് സംഭവം പുറത്തെത്തിച്ചത്. എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമായിട്ടില്ല.

job

റെഡ്ഡിറ്റിലെ ആന്റി വര്‍ക്ക് ഫോറത്തില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്, യുവാവ് കമ്പനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷത്തിലേറെയായി 'ആദ്യമായി' ആണ് അദ്ദേഹം വൈകിയെത്തിയതെന്ന് പോസ്റ്റ് ഷെയര്‍ ചെയ്ത ആള്‍ പറഞ്ഞു. എന്തായാലും ബോസിന്റെ നടപടി കയ്യുംകെട്ടി നോക്കിയിരിക്കാന്‍ മറ്റ് ജോലിക്കാര്‍ തയ്യാറല്ല. പ്രതിഷേധിക്കാന്‍ തന്നെയാണ് അവരുടെ തീരുമാനം.

ആളെ തിരിച്ചെടുക്കുന്നതുവരെ ഈ നീക്കത്തില്‍ പ്രതിഷേധിക്കാന്‍ നിലവിലെ ജീവനക്കാര്‍ തീരുമാനിച്ചതായി സംഭവം പുറത്തെത്തിച്ച വ്യക്തി പറഞ്ഞു. ''നാളെ, ഞാനും എന്റെ എല്ലാ സഹപ്രവര്‍ത്തകരും വൈകും, അവര്‍ അവനെ വീണ്ടും ജോലിക്ക് എടുക്കുന്നത് വരെ വൈകി വരും, അദ്ദേഹം പറഞ്ഞു. ഏഴിലധികം വര്‍ഷമായി ഒരിക്കലും വൈകിയിട്ടില്ലാത്ത സഹപ്രവര്‍ത്തകന്‍ ആദ്യമായി വൈകിയതിന ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു.'' എന്ന അടിക്കുറിപ്പോടെയാണ് സംഭവം പങ്കുവെച്ചത്.

നിരവധിപേരാണ് യുവാവിനെ പിന്തുണച്ചും ബോസിനെ വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുന്നത്. വെറും ഇരുപത് മിനുട്ട് വൈകിയതിനാണോ ഇങ്ങനെ ചെയ്തതെന്നും ഇതൊക്കെ കുറച്ച് കടന്ന കയ്യല്ലേ എന്നുമാണ് ചിലര്‍ പറയുന്നത്. ചിലര്‍ തങ്ങള്‍ക്ക്ുണ്ടായ സമാനമായ സംഭവങ്ങളും പറയുന്നു.

ഇന്ന് സാരിയിലല്ല...പുതിയ ലുക്കില്‍ ലക്ഷ്മി നക്ഷത്ര..എന്തുപറയുമെന്നറിയില്ലെന്ന് ആരാധകര്‍

ഒരിക്കല്‍ മഞ്ഞുവീഴ്ച കാരണം ജോലിക്ക് പോകാന്‍ വൈകിയ കാര്യമാണ് ഒരാള്‍ പറഞ്ഞത്. ആറ് വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് താന്‍ വൈകിയതെന്നും എന്നാല്‍, അതിന്റെ പേരില്‍ തന്നെ പിരിച്ചുവിട്ടില്ല എന്നിരുന്നാലും, തന്റെ ബോസ് വാര്‍ഷിക അവലോകനത്തില്‍ ഇത് സൂചിപ്പിച്ചതായി ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു. വെറും അഞ്ചേഅഞ്ച് മിനുട്ട് ആയിരുന്നു താന്‍ വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്തായാലും യുവാവിനെ തിരിച്ചെടുക്കും വരും ആ ഓഫീസില്‍ ാെരാളും കൃത്യസമയത്ത് ജോലിക്കെത്തില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+