'രാമന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു': രാമായണം സീരിയല്‍ താരത്തിന്റെ കാലില്‍ വണങ്ങി യുവതി, വൈറല്‍
ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രങ്ങളെ ദൈവങ്ങളുടെ പര്യായമായാണ് ആരാധകര്‍ കണ്ടിരുന്നത്. 2020 കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ രാമായണം പുനസംപ്രേക്ഷണം ചെയ്തിരുന്നു. പരമ്പരയില്‍ രാമന്റെ റോളില്‍ എത്തിയത് അരുണ്‍ ഗോവില്‍ എന്ന നടനയിരുന്നു. ആ പരമ്പരയ്ക്ക് ശേഷം അദ്ദേഹത്തെ എല്ലാവരും രാമന്‍ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്.
image credit: Dr Sumita Misra IAS

എന്നാല്‍ ഇപ്പോഴിതാ അരുണ്‍ ഗോവിലിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. വിമാനത്താവളത്തില്‍ എത്തിയ അരുണ്‍ ഗോവിലിനെ ഒരു സ്ത്രീ രാമന്‍ എന്ന് വിളിച്ചുകൊണ്ട് കാലില്‍ വീഴുന്ന കാഴ്ചയാണിത്. സ്ത്രീയുടെ പെരുമാറ്റത്തില്‍ അമ്പരന്ന അരുണ്‍ സ്ത്രീയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം.

അരുണ്‍ ഗോവില്‍ വിമാനത്താവളത്തില്‍ ഒരു സ്ത്രീയുടെ പ്രതികരണത്തില്‍ ആകെ ഞെട്ടിത്തരിച്ചു പോയി. താരം കുടുംബത്തോടുള്ള യാത്രയിലാണ് സ്ത്രീയെ കണ്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന സ്ത്രീയെ മാറ്റാന്‍ അരുണ്‍ ഗോവില്‍ ഭര്‍ത്താവിനോട് ആംഗ്യം കാണിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട്, അനുഗ്രഹമായി യുവതിയുടെ കഴുത്തില്‍ മഞ്ഞ ദുപ്പട്ട ഇടുന്നതും വീഡിയോയില്‍ കാണാം.

1987 ലെ പുരാണ പരമ്പരയായ രാമായണത്തില്‍ ശ്രീരാമന്റെ കഥാപാത്രത്തെ അവതരിപ്പിച്ച അരുണ്‍ ഗോവില്‍, ഇന്ത്യന്‍ പുരാണങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാളെ അവതരിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. തുടക്കത്തില്‍ രാമന്റെ റോളിലേക്ക് നടന്ന ഓഡിഷനില്‍ താന്‍ പരാജയപ്പെട്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

അന്ന് എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. രൂപത്തിലും മേക്കപ്പിലും ഫോട്ടോഷൂട്ട് നടന്നെങ്കിലും ഞാന്‍ ശ്രീരാമനെപ്പോലെയായിരുന്നില്ല. എന്നാല്‍ ഒന്ന് പുഞ്ചിരിയോടെ നിന്നപ്പോള്‍ എല്ലാം ശരിയായെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇതോടെ തന്റെ സിനിമ ജീവിതം അവസാനിച്ചെന്നാണ് കരുതിയതെന്ന് അരുണ്‍ ഗോവില്‍ പറഞ്ഞു.

രാമായണത്തിന് ശേഷം എന്റെ സിനിമാ ജീവിതം ഏതാണ്ട് അവസാനിച്ചു. ഞാന്‍ മുമ്പ് സിനിമകള്‍ ചെയ്തിരുന്നു. പക്ഷേ, രാമന്റെ ഇമേജ് വന്നതോടെ സിനിമകള്‍ നടന്നില്ല. ആ ഇമേജില്‍ നിന്നും പുറത്തുവരാന്‍ മറ്റ് സീരിയലുകളില്‍ അഭിനയിച്ചു നോക്കീ. എന്നാല്‍ ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications