കിടിലന്‍ പാര്‍ട്ടിയുണ്ട് വരുന്നോ; സുഹൃത്തുക്കളെല്ലാം വന്നു, യുവാവ് കൊടുത്തത് മറക്കാനാവാത്ത പണി
മുംബൈ: തിരക്കേറിയ സമയങ്ങളില്‍ ചെറിയൊരു ബ്രേക്ക് കിട്ടാന്‍ നമ്മളെല്ലാം ആഗ്രഹിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം റെിയൊരു ഒത്തുച്ചേരല്‍ ഒക്കെയായിരിക്കും നമ്മള് ആഗ്രഹിക്കുക. പക്ഷേ അപ്പോഴും എല്ലാവരും വരണമെന്നില്ല. എന്നാല്‍ ഇതെല്ലാം ഒത്തുവരുന്നൊരു സാഹചര്യം വരും.
ഏതെങ്കിലുമൊരു സുഹൃത്ത് നമ്മളെ വിളിക്കുകയും, അത് പ്രതീക്ഷിക്കാത്ത പലരും എത്തുന്നൊരു പരിപാടിയായി മാറാറുമുണ്ട്. പക്ഷേ അത്തരത്തിലൊരു ക്ഷണം ഇപ്പോള്‍ എട്ടിന്റെ പണിയാണ് കുറേ സുഹൃത്തുക്കള്‍ക്കായി നല്‍കിയിരിക്കുന്നത്. കേട്ടാല്‍ ആരും ചിരിച്ച് പോകും, അത്തരിലൊരു കിടിലന്‍ പണിയാണ് കൊടുത്തിരിക്കുന്നത്.

ഹൗസ് പാര്‍ട്ടിക്കാണ് ഒരു യുവാവ് തന്റെ സുഹൃത്തുക്കളെ എല്ലാം വിളിച്ച് വരുത്തിയത്. എല്ലാവരെയും ചേര്‍ത്ത് ഒരു കിടിലന്‍ ഗെറ്റ് ടുഗെതറാണ് യുവാവ് നല്‍കിയത്. എല്ലാവരും വന്‍ ആഘോഷത്തിലുമായിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് ശേഷം സംഭവിച്ച കാര്യങ്ങളാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ഈ യുവാവ് പാര്‍ട്ടിക്ക് ചെലവായ പണം തരണമെന്ന് സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതിനെ കുറിച്ച് ഇപ്പോള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു സുഹൃത്ത് തന്നെയാണ് വിശദീകരിച്ചരിക്കുന്നത്. ഇങ്ങനെ ഒരു പണി ഒട്ടും പ്രതീക്ഷിച്ചില്ലെന്നാണ് ഇയാള്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. എല്ലാവരെയും സുഹൃത്തായ യുവാവ് തന്നെയാണ് പാര്‍ട്ടിക്കായി വിളിച്ച് വരുത്തിയതെന്നും ഇയാള്‍ വെളിപ്പെടുത്തി.
നല്ലൊരു വൈനും കൊണ്ടാണ് സുഹൃത്തിന്റെ അടുത്തേക്ക് പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ ഈ യുവാവും ബാക്കിയുള്ളവരും എത്തിയത്. ഞങ്ങള്‍ വെറും കൈയ്യുമായി എവിടെയും പോകാറില്ലെന്ന് ഇയാള്‍ പ റയുന്നു. പക്ഷേ സുഹൃത്ത് നല്ല രീതിയിലാണ് ഞങ്ങളെ ട്രീറ്റ് ചെയ്തത്. നല്ലൊരു ഭക്ഷണമാണ് അവിടെ ലഭിച്ചത്.
പാര്‍ട്ടിയൊക്കെ കഴിഞ്ഞ് ഞങ്ങള്‍ മടങ്ങിപ്പോരുകയും ചെയ്തു. പക്ഷേ അതിന് ശേഷമാണ് ട്വിസ്റ്റ് സംഭവിച്ചത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഓരോ ആളുകളില്‍ നിന്നും അവര്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങി. ഒന്നും വെറുതെയല്ല എന്നാണ് അവര്‍ പറഞ്ഞത്. ശരിക്കും പറഞ്ഞാല്‍ അമ്പരന്ന് പോയി. ഇങ്ങനെയൊരു കാര്യം പ്രതീക്ഷിച്ചതേ ഇല്ലെന്നും ഈ യുവാവ് പറഞ്ഞു.
ഞാനാണ് അവരെ വിളിച്ചിരുന്നതെങ്കില്‍, ഒരിക്കല്‍ പോലും പണത്തിനായി ആവശ്യപ്പെടില്ലായിരുന്നു. കഴിച്ച ഭക്ഷണത്തിന് ഒരിക്കലും കണക്ക് പറയാന്‍ പാടില്ല. ശരിക്കും നിരാശ തോന്നി. കുറച്ച് ദേഷ്യവുമുണ്ട്. തീര്‍ച്ചയായും ഇതേ സുഹൃത്തുക്കളെ എന്റെ വീട്ടില്‍ ഒരു പാര്‍ട്ടിക്കായി ക്ഷണിക്കുന്നുണ്ട്. അവരില്‍ നിന്ന് തനിക്ക് പണമൊന്നും ആവശ്യമില്ലെന്നും യുവാവ് പറഞ്ഞു.
അതേസമയം നിരവധി പേരാണ് ഇതില്‍ കമന്റുമായി ത്തെിയിരിക്കുന്നത്. പണം ആവശ്യപ്പെട്ടത് തെറ്റാണ്. എന്തുകൊണ്ട് പാര്‍ട്ടി ആരംഭിക്കുന്നതിന് മുമ്പ് അത് പറഞ്ഞില്ല. പാര്‍ട്ടി നടത്തിയവര്‍ ആരായാലും വലിയ തെറ്റാണ് ചെയ്തത്. അതിഥികളോട് വളരെ മോശമായ പെരുമാറ്റമാണ് അതെന്നും നിരവധി പേര് കമന്റ് ചെയ്തിട്ടുണ്ട്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications