വൈറല്‍ വീഡിയോ: വളര്‍ത്തമ്മയെ കാണാന്‍ കടല്‍ കടന്ന് യുവാവ്; 45 വര്‍ഷത്തിന് ശേഷം ബൊളീവിയയിലെത്തി
ലാപാസ്: ചില ആളുകളെ നമ്മള്‍ വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ജീവിതത്തില്‍ മറക്കില്ല. അവര്‍ നമ്മളില്‍ നിന്ന് ഒരുപാട് ദൂരെയായിരുന്നാലും നമ്മളെ അവരെ ഓര്‍ക്കും. ഒരുപാട് മിസ് ചെയ്യുമ്പോള്‍ നമ്മള്‍ എന്ത് ചെയ്യും. അവരെ കാണാനായി ഏതറ്റം വരെയും പോകും.
അങ്ങനെയൊരു കാഴ്ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വളര്‍ത്തമ്മയെ കാണാന്‍ വേണ്ടി കടല്‍ കടന്നെത്തിയ യുവാവിനെ ഇപ്പോള്‍ എല്ലാവരും അഭിനന്ദിക്കുകയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ യുവാവ് അവരെ കാണാനെത്തിയത്. വിശദമായ വിവരങ്ങളിലേക്ക്....

image credit: GoodNewsCorrespondent
ഒരു യുവാവ് കടല്‍ കടന്ന് ബൊളീവിയയില്‍ എത്തിയതാണ് സംഭവം. ഇയാള്‍ സ്‌പെയിനിലാണ് നിന്നാണ് വളര്‍ത്തമ്മയെ കാണാനെത്തിയത്. 45 വര്‍ഷം കഴിഞ്ഞാണ് ഇയാള്‍ വളര്‍ത്തമ്മയെ കാണാനെത്തിയത്. ഈ യാത്ര മുഴുവന്‍ ഇയാള്‍ ഷൂട്ട് ചെയ്തിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒരു വീഡിയോ മൊണ്ടാഷിലാണ് ഇത് ചിത്രീകരിച്ചത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഈ യുവാവ് ഇനി ഈ വളര്‍ത്തമ്മയെ കാണുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായ പലതും ജീവിതത്തില്‍ നടക്കാമെന്ന് ഇതിലൂടെ മനസ്സിലാവുകയാണ്.

image credit: GoodNewsCorrespondent
വീട്ടില്‍ കുട്ടികളെ നോക്കാന്‍ വേണ്ടി രക്ഷിതാക്കള്‍ നിയമിക്കുന്നതാണ് ഇത്തരം വളര്‍ത്തമ്മമാരെ. സ്വന്തം മകനേക്കാള്‍ നന്നാക്കിയ നോക്കിയതാണ് ഈ വളര്‍ത്തമ്മ ഈ യുവാവിനെ. ഗുഡ്‌ന്യൂസ് മൂവ്‌മെന്റ് അവരുടെ ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ മൊണ്ടാഷ് ഷെയര്‍ ചെയ്തിരിക്കുന്നത്. എങ്ങനെയാണ് ഈ യുവാവ് തന്റെ വളര്‍ത്തമ്മ എവിടെയാണ് ജീവിച്ചിരിക്കുന്നതെന്ന് അന്വേഷിച്ച് കണ്ടെത്തിയതെന്ന് പറയുന്നുണ്ട്. ചെറിയ കുട്ടിയായിരുന്നപ്പോള്‍ അത്രയും സ്‌നേഹം വളര്‍ത്തമ്മയില്‍ നിന്ന് കിട്ടിയെന്നാണ് യുവാവ് പറയുന്നത്. ഇയാള്‍ എവിടെയുണ്ടെന്ന് കണ്ടെത്തുക മാത്രമല്ല, ഇവരെ കാണാന്‍ വേണ്ടി കടല്‍ കടന്നെത്തുകയും ചെയ്തു.

image credit: GoodNewsCorrespondent
അന്ന എന്ന പേരുള്ള വളര്‍ത്തമ്മ തന്നെ യുവാവിന്റെ വരവ് അത്ഭുപ്പെട്ട് പോയി. ജീവിതത്തിലൊരിക്കലും അവനെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല ഈ മുത്തശ്ശി. സ്വന്തം മകനെ പോലെ സ്‌നേഹം കൊടുത്ത് വളര്‍ത്തിയതാണ് അന. ആ സ്‌നേഹമാണ് ബൊളീവിയയിലേക്ക് പറന്നെത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത്. ഇവരെ കണ്ടെത്താനും, ഇവിടെയെത്താനും ഒരുപാട് വര്‍ഷങ്ങളാണ് യുവാവിന് വേണ്ടി വന്നത്. 45 നീണ്ട വര്‍ഷങ്ങളാണ് അതിനായി യുവാവ് കാത്തിരുന്നതും പരിശ്രമിച്ചതും.

image credit: GoodNewsCorrespondent
യുവാവിനെ കണ്ട ഉടന്‍ അന്ന ശരിക്കും കരഞ്ഞുപോയി. കെട്ടിപ്പിടിച്ച് കരയുകയാണ് ഈ മുത്തശ്ശി. ഇങ്ങനൊരു കൂടിക്കാഴ്ച്ച താനൊരിക്കലും പ്രതീക്ഷിച്ചില്ലെന്ന് അന്ന പറയുന്നു. അത്ഭുതം കൊണ്ട് അവര്‍ ആനന്ദ കണ്ണീര്‍ പൊഴിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയും ഈ സന്തോഷത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ വീഡിയോ. ഇത്രയും നല്ല കാര്യങ്ങള്‍ കാണുന്നത് തന്നെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് കമന്റുകള്‍. നമുക്ക് ചുറ്റും ഒരുപാട് നല്ലവരുണ്ടെന്നും അവരെ ചേര്‍ത്ത് പിടിക്കണമെന്നും കമന്റിട്ടവരുണ്ട്.












Click it and Unblock the Notifications