യൂട്യൂബിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കണോ, ഇനി പഴയ കാത്തിരിപ്പ് വേണ്ട: നിബന്ധനകള്‍ മാറ്റി യൂട്യൂബ്
അക്കൗണ്ട് ഉടമകള്‍ക്ക് വരുമാനം നല്കുന്ന മോണിറ്റൈസേഷന് നിയമങ്ങളില്‍ മാറ്റം വരുത്തി യൂട്യൂബ്. പാര്‍ട്നര്‍ പ്രോഗ്രാമിന്റെ ഭാഗമാവാന്‍ ഇനി മുതല്‍ കുറഞ്ഞത് 500 സബ്സ്ക്രൈബര്‍മാര്‍ മതിയെന്ന തരത്തിലാണ് യൂട്യൂബിന്റെ പരിഷ്കാരം. 90 ദിവസത്തിനുള്ളില്‍ മൂന്ന് വീഡിയോകള്‍ എങ്കിലും അപ് ലോഡ് ചെയ്തിരിക്കണം. ഒരുവര്‍ഷത്തിനിടെ 3000 മണിക്കൂര്‍ വ്യൂസ്, 30 ലക്ഷം ഷോര്‍ട്സ് വ്യൂസ് എന്നിവയാണ് മറ്റ് നിബന്ധനകള്‍. ഈ യോഗ്യതകള്‍ പിന്നിടുന്ന മോണിറ്റൈസ്ഡ് അക്കൗണ്ടുകള്‍ക്ക് വരുമാനം ലഭിക്കാന്‍ അർഹതയുണ്ടായിരിക്കും.
നേരത്തെ കുറഞ്ഞത് 1000 സബ്സ്ക്രൈബര്‍മാര്‍, ഒരു വര്‍ഷത്തിനിടെ വീഡിയോകള്‍ക്ക് 4000 മണിക്കൂര്‍ വ്യൂസ്, അല്ലെങ്കില്‍ 90 ദിവസത്തിനിടെ ഒരു കോടി ഷോര്‍ട്സ് വ്യൂ എന്നിങ്ങനെയുള്ള നിയമങ്ങളായിരുന്നു അക്കൗണ്ട് മോണിറ്റൈസ്ഡ് ആവാന്‍ വേണ്ടിയിരുന്നത്. നിബന്ധനകളില്‍ വരുത്തിയ ഇളവോടെ കൂടുതല്‍ ആളുകള്‍ക്ക് ഇനി യൂട്യൂബ് വരുമാനം ലഭിക്കാന്‍ അർഹതയുണ്ടായിരിക്കും.

നിലവില്‍ യുഎസ്, യുകെ എന്നിവിടങ്ങളില്‍ മാത്രമാണ് പുതിയ പരിഷ്കാരം നടപ്പിലാക്കിയിരിക്കുന്നതെങ്കിലും താമസിയാതെ ഇന്ത്യ ഉള്‍പ്പടേയുള്ള രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. ആഗോള രംഗത്ത് എതിരാളികളില്‍ നിന്നും നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ വേണ്ടിയാണ് യൂട്യൂബിന്റെ പുതിയ പരിഷ്കാരമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ടിക് ടോക്, ഇന്‍സ്റ്റ റീല്‍സ് പോലുള്ള ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമുകളും ഫേസ്ബുക്കും യൂട്യൂബിന് വലിയ രീതിയിലുള്ള വെല്ലുവിളി ഉയർത്തുന്നുണ്ട്.
തുടക്കത്തില്‍ തന്നെ വരുമാനം നല്‍കുന്നതോടെ മികച്ച കണ്ടന്റ് ക്രിയേറ്റേര്‍സിനെ ആകര്‍ഷിക്കാനാകുമെന്നാണ് യൂട്യൂബ് കണക്ക് കൂട്ടുന്നത്. ചുരുക്കത്തില്‍ ചാനലിലെ ഏതെങ്കിലും മൂന്ന് വീഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണം വർഷത്തില്‍ 3000 മണിക്കൂർ പിന്നിട്ടാല്‍ വരുമാനം നേടാനുള്ള പ്രധാന്യ യോഗ്യത നേടാന്‍ സാധിക്കും. ഇതിലൂടെ ക്രിയേറ്റർമാർക്ക് ആവശ്യമായ സമയമെടുത്ത് മികച്ച കണ്ടന്റുകള്‍ സൃഷ്ടിക്കാനും സാധിക്കും. ഇതോടെ കണ്ടന്റ് നിലവാരം വര്‍ദ്ധിപ്പിക്കാമെന്നും യൂട്യൂബ് പ്രതീക്ഷിക്കുന്നു.
ഷോർട്സ് വീഡിയോ രംഗത്താണ് യൂട്യൂബ് പ്രധാനമായും വെല്ലുവിളി നേരിടുന്നത്. ഈ സാഹചര്യത്തിലാണ് 90 ദിവസത്തിനിടെ ഒരു കോടി ഷോര്‍ട്സ് വ്യൂ എന്നത് 90 ദിവസത്തിനുള്ളിൽ 30 ലക്ഷം എന്നാക്കി മാറ്റിയത്. ഇതോടെ ക്വാളിറ്റിയുള്ള ഷോര്‍ട്സ് വീഡിയോകളുടെ എണ്ണം വർധിക്കുമെന്നും ഗൂഗിളിന്റെ പാരന്റ് കമ്പനിയായ ആല്‍ഫബെറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബ് കരുതുന്നു.
പാർട്ട്നർ പ്രോഗ്രാമില്‍ അംഗമായി കഴിഞ്ഞാല്‍, കണ്ടന്റ് ക്രിയേറ്റർസിന് റീച്ച് കൂട്ടുന്നതിന് ഉപോയഗപ്രദമായ വിവരങ്ങൾ ലഭിക്കുന്ന യൂട്യൂബിന്റെ ടൂളുകളായ സൂപ്പർ താങ്ക്സ്, സൂപ്പർ ചാറ്റ്, സൂപ്പർ സ്റ്റിക്കേഴ്സ് എന്നിവയിലേക്ക് പ്രവേശനം ലഭിക്കും. കൂടാതെ വരിക്കാരെ ആകർഷിക്കുന്നതിന് സഹായിക്കുന്ന സബ്സ്ക്രിപ്ഷൻ ടൂളുകളായ ചാനൽ മെമ്പർഷിപ്പ് പ്രവേശനവും കിട്ടും. ഇതോടൊപ്പം തന്നെ, യൂട്യൂബ് ഷോപ്പിങ് മുഖേന സ്വന്തം ഉത്പന്നങ്ങൾ വിപണനം ചെയ്യാനും അർഹതയുണ്ടായിരിക്കും.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications