കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ഭാര്യമാരും ഒരേ സമയം ഗര്‍ഭിണി; ഇങ്ങനെ പോയാല്‍ ക്രിക്കറ്റ് ടീമുണ്ടാക്കുമെന്ന് പരിഹാസം

Google Oneindia Malayalam News

ഹൈദരാബാദ്: ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ അരാധകരുള്ള യൂട്യൂബര്‍മാരില്‍ ഒരാളാണ് അര്‍മാന്‍ മാലിക്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമായി ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് അദ്ദേഹത്തിനുള്ളത്. ഇദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. രണ്ട് ഭാര്യമാരാണ് അര്‍മാന്‍ മാലിക്കിനുള്ളത്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങള്‍ കേള്‍ക്കാന്‍ ആരാധകര്‍ക്ക് എന്നും കൗതുകമാണ്. ഭാര്യമാരായ പായല്‍ മാലിക്, കൃതിയ മാലിക് എന്നിവരുമായുള്ള ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

1

1.5 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. രണ്ട് മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരാണ് അദ്ദേഹത്തിന് യൂട്യൂബിലുള്ളത്. ഇപ്പോഴിതാ അദ്ദേഹം ഏറ്റവും ഒടുവിലായി പങ്കുവച്ച ഒരു വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ രണ്ട് ഭാര്യമാരും ഒരേ സമയം ഗര്‍ഭിണിയായ വിശേഷമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

2

ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ വൈറലായതോടെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് അര്‍മാന്‍ മാലിക്കിനെ തേടിയെത്തുന്നത്. എന്നാല്‍ ചിലര്‍ അഭിനന്ദനം അറിയിച്ചും രംഗത്തെത്തുന്നുണ്ട്. രണ്ട് ഭാര്യമാരെയും ചേര്‍ത്തുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ് അര്‍മാന്‍ മാലിക് പങ്കുവച്ചത്.

3

എന്റെ കുടുംബമെന്ന പേരില്‍ പങ്കുവച്ച ചിത്രത്തിന് നേരെയാണ് വിമര്‍ശനം ഉയരുന്നത്. രണ്ട് പേരെയും ചുംബിക്കുന്ന ചിത്രവും അര്‍മാന്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഈ ചിത്രത്തിന് നേരെ കടുത്ത അധിക്ഷേപവും വിമര്‍ശനവുമാണ് ഉയര്‍ന്നത്. ചിത്രത്തിന് താഴെ വന്ന ഭൂരിഭാഗം കമന്റുകളും നെഗറ്റീവാണ്. ചിത്രം ഇതുവരെ ഒന്നര ലക്ഷത്തില്‍ കൂടുതല്‍ ലൈക്ക് നേടി.

4

വാഴപ്പഴം പണിപറ്റിച്ചു; കാമുകനെ എന്നെന്നേക്കുമായി വേണ്ടെന്ന് വെച്ച് കാമുകി! ചെയ്തത് ചില്ലറക്കാര്യമല്ല!വാഴപ്പഴം പണിപറ്റിച്ചു; കാമുകനെ എന്നെന്നേക്കുമായി വേണ്ടെന്ന് വെച്ച് കാമുകി! ചെയ്തത് ചില്ലറക്കാര്യമല്ല!

പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2011ല്‍ ആണ് അര്‍മാന്‍ മാലിക്ക് ആദ്യ വിവാഹം രഴിക്കുന്നത്. പായലിനെയാണ് അന്ന് വിവാഹം കഴിച്ചത്. അതില്‍ ചിരയൂ മാലിക് എന്ന മകനുമുണ്ട്. പായലിന്റെ ആത്മ സുഹൃത്തായ കൃതികയെ 2018ല്‍ ആണ് വിവാഹം കഴിക്കുന്നത്. അന്ന് മുതല്‍ നാല് പേരും ഒരുമിച്ചാണ് ജീവിക്കുന്നത്.

5

അല്‍പന് അർത്ഥം കിട്ടിയാല്‍, റോബിന്റെ പേര് പറയാന്‍ പോലും ഭയക്കുന്ന റിയാസ്; രൂക്ഷ വിമർശനവുമായി ലേഖഅല്‍പന് അർത്ഥം കിട്ടിയാല്‍, റോബിന്റെ പേര് പറയാന്‍ പോലും ഭയക്കുന്ന റിയാസ്; രൂക്ഷ വിമർശനവുമായി ലേഖ

ഇവര്‍ പങ്കുവയ്ക്കുന്ന മിക്ക ഫോട്ടോകളിലും നാല് പേരും ഒരുമിച്ചാണ് എത്താറുള്ളത്. ഇനി അടുത്ത കുഞ്ഞുങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്. ഇതിനിടെയാണ് സോഷ്യല്‍ മീഡിയില്‍ ഒരു കൂട്ടം വിമര്‍ശനങ്ങളും പരിഹാസങ്ങളുമായി രംഗത്തെത്തുന്നത്. രണ്ട് ഭാര്യമായും ഒരുമിച്ച് ഗര്‍ഭിണിയായ വിവരം പങ്കുവച്ചത് തെറ്റായ രീതിയില്‍ പ്രശസ്തി േേനനും അതുവഴി പണം സമ്പാദിക്കാനുമാണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.

6

137 റീടേക്ക് എന്റെ സെറ്റിലെങ്കില്‍ തൊഴി കൊടുക്കും: പരാതിയുണ്ടേല്‍ ഷൈനിനെ വീട്ടിലിരുത്തും: നിർമ്മാതാവ്137 റീടേക്ക് എന്റെ സെറ്റിലെങ്കില്‍ തൊഴി കൊടുക്കും: പരാതിയുണ്ടേല്‍ ഷൈനിനെ വീട്ടിലിരുത്തും: നിർമ്മാതാവ്

തന്റെ സര്‍ഗാത്മകമായ കഴിവുകൊണ്ടല്ല അര്‍മാന്‍ ശ്രദ്ധ നേടുന്നതെന്നും ഇത് ശരിയായ രീതിയല്ലെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം വിമര്‍ശിക്കുന്നത്. നിരവധി പേരാണ് ഇക്കാര്യം പോസ്റ്റിന് താഴെ കുറിച്ചത്. പോസ്റ്റിന് താഴെ വന്ന ചില കമന്റുകള്‍ ഇങ്ങനെയാണ്, ഇങ്ങനെ പോയാല്‍ നിങ്ങളൊരു ക്രിക്കറ്റ് ടീമുണ്ടാക്കുമോ, നിയമം രണ്ട് ഭാര്യമാരോട് ജീവിക്കാന്‍ അനുവദിക്കുമോ എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നത്. എന്നാല്‍ ചിലര്‍ അഭിനന്ദിച്ചും പോസിറ്റീവായതുമാണ് കമന്റുകള്‍ കുറിച്ചിട്ടണ്ട്.

English summary
YouTuber Armaan Malik's two wives are pregnant at the same time, Social Media Ask How
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X