Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടും ഒരാള്‍ തന്നെ; രഹസ്യമായി യൂട്യൂബര്‍ കുറച്ചത് 114 കിലോ, 7 മാസം കഴിഞ്ഞ് വന്നപ്പോള്‍ എല്ലാവരും ഞെട്ടി

യൂട്യൂബ് സെലിബ്രിറ്റിയായ നിക്കോളസ് പെറിയാണ് ഇപ്പോൾ സോഷ്യൽ മീഡയിലെ സംസാരം. നിക്കോകാഡോ അവോക്കാഡോ എന്ന പേരിൽ അറിയപ്പെടുമന്ന പെറി 114 കിലോ ആണ് രണ്ട് കൊണ്ട് കുറച്ചത്. സെപ്റ്റംബർ 7 നാണ് , സോഷ്യൽ മീഡിയ താരം തൻ്റെ മാറ്റത്തെക്കുറിച്ചുള്ള വിശദമായ വീഡിയോ പോസ്റ്റ് ചെയ്തത്.

'2 സ്റ്റെപ്സ് അഹെഡ്' എന്ന തലക്കെട്ടിലുള്ള വീഡിയോയിലാണ് നിക്കോകാഡോ പുതിയ മാറ്റത്തെക്കുറിച്ച് പറയുന്നത്. നിമിഷം നേരം കൊണ്ട് തന്നെ ഈ വീഡിയോ വൈറൽ ആവുകയായിരുന്നു. ഏഴ് മാസം മുൻപാണ് പെറി അവസാനമായി വീഡിയോ പങ്കുവെച്ചത്. പിന്നീട് അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല.

nikocado avocado

കഴിഞ്ഞ രണ്ട് വർഷമായി താൻ ഭാരം കുറയ്ക്കാനുള്ള പരിശ്രമങ്ങൾ ചെയ്യുന്നുണ്ടെന്നും ആ കാലയളവിൽ യൂട്യൂബിൽ പങ്കുവെച്ചതെല്ലാം നേരത്തെ റെക്കോർഡ് ചെയ്തുവെച്ച വീഡിയോ ആണെന്നും പെറി പറയുന്നു. ഈ രണ്ട് വർഷത്തിനിടയിൽ ഷൂട്ട് ചെയ്ത ആദ്യ വീഡിയോ ഈ ഭാരം കുറച്ചതിനെക്കുറിച്ചാണെന്ന് പെറി പറയുന്നു. ഭീമൻ പാണ്ടയുടെ മുഖംമൂടി വെച്ചാണ് പെറി വീഡിയോ ആരംഭിച്ചത്. നിങ്ങൾ ഇതുവരെ കണ്ടതെല്ലാം സ്വപ്നമാണെന്നും ഇതാണ് യഥാർത്ഥ്യമെന്നും വീഡിയോയിൽ പെറി പറയുന്നു.

ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണ് പെറി ചെയ്യാറുള്ളത്. പെറി നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്. ഭക്ഷണം കഴിക്കുന്നതിന്റെയും അതിന്റെ റിവ്യൂ പറയുന്നതിന്റെ വീഡിയോയുമാണ് അധികം ഉള്ളത്. എട്ട് വർഷം മുൻപാണ് പെറി യൂട്യൂബ് ചാനൽ തുടങ്ങുന്നത്. ആദ്യം മെലിഞ്ഞ ശരീരം തന്നെയായിരുന്നു പെറിയുടേത്.

എന്നാൽ വളരെ വേ​ഗത്തിൽ ഇദ്ദേഹത്തിന്റെ ഭാരം കൂടുകയായിരുന്നു. പെറിയുടെ അമിതവണ്ണത്തെക്കുറിച്ച് പറഞ്ഞ് പരിഹാസ കമന്റുകൾ വീഡിയോയ്ക്ക് വരാറുണ്ട്. മാസങ്ങളോളം പെറിയുടെ വീഡിയോ കാണാതിരുന്നപ്പോൾ പെറി മരണപ്പെട്ടു എന്ന തരത്തിലും സംസാരം ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+