Get Updates
Get notified of breaking news, exclusive insights, and must-see stories!

കീശ ചോരാതെ ഓണമുണ്ണം; 13 സാധനങ്ങൾ കുറഞ്ഞ വിലയിൽ..ജില്ലയിൽ ഒരുങ്ങുന്നത് 180 ഓണചന്തകൾ

കണ്ണൂർ: ഇന്ധന വില വർധനവ് ഓണ വിപണിയിൽ വിലക്കയറ്റത്തിന് വഴിവെച്ചേക്കുമെന്ന ആശങ്കകൾക്കിടെ പൊതുവിപണിയിൽ ഇടപെടൽ ശക്തമാക്കാനൊരുങ്ങി സർക്കാർ. സംസ്ഥാനത്ത് ഉടനീളം കൺസ്യൂമർ ഫെഡ്, സപ്ലൈക്കോ എന്നിവയുടെ നേതൃത്വത്തിൽ ഓണചന്തകൾ തുടങ്ങി പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് അവശ്യ സാധനങ്ങൾക്ക് ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഓണ ചന്തകൾക്കുള്ള സാധനങ്ങൾ കൺസ്യൂമർ ഫെഡ് വിതരണം തുടങ്ങിയിട്ടുണ്ട്. പൊതുവിപണിയേക്കാൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ടാവും. ഓണ വിപണിയിലെ വിലക്കയറ്റം ലക്ഷ്യമിട്ട് സാധനങ്ങൾ പൂഴ്ത്തിവയ്ക്കുന്ന മൊത്തവിതരണക്കാരുടെ നീക്കങ്ങൾക്ക് തടയിടാൻ അധികൃതർ പരിശോധനയും തുടങ്ങിയിട്ടുണ്ട്.

photo-2021-08-04-19-24-24-1

'റിയലി ഹോട്ട് ആന്റ് കൂൾ'; വീണ്ടും ആരാധകരെ ‍ഞെട്ടിച്ച് അമല പോളിന്റെ കിടിലൻ ഫോട്ടോകൾ

ഇക്കുറി കണ്ണൂർ ജില്ലയിൽ 180 ഓണചന്തകളാണ് തയ്യാറാക്കുന്നത്. 170 സഹകരണ സംഘങ്ങൾ നടത്തുന്ന ചന്തകളും കൺസ്യൂമർഫെഡിന്റെ സ്വന്തം സൂപ്പർമാർക്കറ്റുകൾ 9 എണ്ണവും ഉണ്ടാവും. കൊവിഡ് പ്രതിസന്ധിയ്ക്കിടെ ഓണമുണ്ണാൻ ഒരുങ്ങുന്ന മലയാളിക്ക് കൺസ്യൂമർഫെഡ് ചന്തകൾ ഏറെ ആശ്വാസകരമാകും. ഈ മാസം 11 മുതലാണ് ഓണചന്തകൾ പ്രവർത്തിക്കുക. ധർമ്മടത്തും പയ്യന്നൂരുമുള്ള ഗോഡൗണുകളിൽ ഓണച്ചന്തയിലേക്കു വേണ്ട സാധനങ്ങൾ സംഭരിച്ചു കൊണ്ടിരിക്കുകയാണ്. രാവിലെ 9.30 മുതൽ 6.30 വരെയാകും ചന്തകളുടെ പ്രവർത്തന സമയം.

13 ഇനങ്ങളാണ് കാർഡ് ഉടമയ്ക്ക് ലഭിക്കുക. ആവശ്യക്കാർ ഏറെയുള്ള ജയ, കുറുവ അരികൾക്കൊപ്പം കുത്തരിയും പച്ചരിയും ഓണ ചന്തകളിലുണ്ടാവും. ജയയ്ക്കും കുറുവയ്ക്കും കിലോയ്ക്ക് 25 രൂപയാണ് വില. കുത്തരിക്ക് 24ഉം. പച്ചരി 23 രൂപയ്ക്കും ലഭിക്കും. പഞ്ചസാരയ്ക്ക് കിലോയ്ക്ക് 22 രൂപയാണ് വില. വെളിച്ചെണ്ണ - 92, ചെറുപയർ -24, വൻകടല - 43, വൻപയർ -45, തുവരപ്പരിപ്പ് - 55, മുളക് - 75, മല്ലി 79 എന്നിങ്ങനെയാണ് സബ്സിഡി നിരക്കിലുള്ള വില. അരി അഞ്ച് കിലോയും പച്ചരി രണ്ട് കിലോയും പഞ്ചസാര ഒരുകിലോയും വെളിച്ചെണ്ണ ഒരു ലിറ്ററുമാവും ലഭിക്കുക. വൻപയർ, ചെറുപയർ,കടല, തുവരപരിപ്പ്, ഉഴുന്ന്,​ മുളക്,മല്ലി എന്നിവ ഒരു കിലോ വീതവും ലഭിക്കുമ. ഓണചന്തകളുടെ ജില്ലാതല ഉദ്ഘാടനം പാപ്പിനിശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഈമാസം 11ന് നടക്കും. അവശ്യ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിലൂടെ വിലക്കയറ്റം തടയുന്നതിനൊപ്പം കൊവിഡ് കാലത്ത് സാധാരണക്കാർക്ക് താങ്ങാകുക കൂടിയാണ് ഓണ ചന്തകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കൺസ്യൂമർ ഫെഡ് അധികൃതർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+