കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണം ആഘോഷിക്കാന്‍ അന്യ സംസ്ഥാനങ്ങളിലെ പച്ചക്കറി വേണ്ട.. ആലപ്പുഴക്കാര്‍ വ്യത്യസ്തരാണ്

  • By Nihara
Google Oneindia Malayalam News

പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. പുതുവസ്ത്രങ്ങളും പൂക്കളവും മാത്രമല്ല ഓണത്തിന് മാറ്റു കൂട്ടുന്നത്. സദ്യയില്ലാത്തൊരു ഓണത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും മലയാളികള്‍ക്ക് കഴിയില്ല. ഓണത്തിനുള്ള പൂവും പച്ചക്കറിയുമൊക്കെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നതാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മലയാളിക്ക് ഓണമുണ്ണണമെങ്കില്‍ അന്യ സംസ്ഥാനക്കാര്‍ കനിയണമെന്ന അവസ്ഥയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഏറെ വ്യത്യസ്തരാണ് ആലപ്പുഴ ജില്ലയിലെ ആഘോഷം.

ഓണാഘോഷത്തിനായി സ്വന്തം നാട്ടില്‍ നിന്നു തന്നെ വിളയിച്ചെടുത്ത പച്ചക്കറിയാണ് ഇവര്‍ ഉപയോഗിക്കുന്നത്. പച്ചക്കറിക്ക് പേരു കേട്ട ഓണാട്ടുകരയും കഞ്ഞിക്കുഴിയുമൊക്കെ ഓണത്തിരക്കിലായിക്കഴിഞ്ഞു. കര്‍ഷകരെല്ലാം ഓണവിളവെടുപ്പിന്റെ തിരക്കിലാണ്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വില ലഭ്യമാക്കുന്നതിനായി ഗ്രാമ പഞ്ചായത്തുകളും സര്‍ക്കാര്‍ ഏജന്‍സികളും കൂടെയുണ്ടെന്നും ഇവര്‍ പറയുന്നു.

Vegetables

വിഷമയമല്ലാത്ത പച്ചക്കറി ഉപയോഗിച്ച് ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. പഞ്ചായത്തുകളുടെ പ്രദേശിക വിപണന കേന്ദ്രങ്ങളിലും കൃഷിയിടങ്ങള്‍ക്കരികിലുമൊക്കെയായി വില്‍പന തകൃതിയായി നടക്കുകയാണ്. പച്ചക്കറി കൃഷിയോടൊപ്പം തന്നെ പൂ കൃഷിയും ചെയ്യുന്നവരുണ്ട്. അവര്‍ക്ക് ഓണത്തിന് പ്രാധാന്യം കുറച്ച് കൂടും. ആലപ്പുഴയെ മാത്രമല്ല സമീപ ജില്ലകളിലെ വിപണിയേയും സമ്പുഷ്ടമാക്കിയാണ് പച്ചക്കറി വിളവെടുപ്പ് മുന്നേറുന്നത്.

English summary
Alapuzha district plans a special market for vegetables.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X