കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തേയും ആപ്പിലാക്കി, ഓണത്തെക്കുറിച്ചല്ലൊം ഇനി ആപ്പില്‍ റെഡി

  • By Sandra
Google Oneindia Malayalam News

കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തെക്കുറിച്ച് മലയാളികള്‍ക്ക് എന്തെറിയാം. അറിവു വര്‍ദ്ധിപ്പിക്കാന്‍ ഇനി വഴിയുണ്ട്. ഓണവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യങ്ങളും വിശ്വാസങ്ങളുമെല്ലാം ഇനി ആപ്ലിക്കേഷനില്‍ അറിയാം. ഓണാഘോഷത്തെക്കുറിച്ചുള്ള വിവരങ്ങളും വിശ്വാസങ്ങളും ജനപ്രിയ റെസിപ്പികളുമെല്ലാം ഇനി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനില്‍ നിന്ന് ലഭിക്കും.

അത്തം മുതല്‍ അവിട്ടം വരെ നീണ്ടുനില്‍ക്കുന്ന ഓണച്ചമയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കാനുള്ള എളുപ്പ വഴിയാണ് ആപ്പ്. ഓണപ്പൂക്കളത്തിന്റെ ഡിസൈനുകളുമായി ഓണപ്പൂക്കളം, ഓണം റെസിപ്പി, ഓണക്കളി, ഓണപ്പാട്ട്, ഓണം ഓഫറുകള്‍ എന്നിവയാണ് ഓണം 2016 എന്ന് പേരിട്ടിട്ടുള്ള ആപ്ലിക്കേഷനില്‍ ഇടം പിടിച്ചിട്ടുള്ളത്.

onam5

ഇതിന് പുറമേ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഓണാശംസകള്‍ നേരാനുള്ള സംവിധാനവും ആപ്ലിക്കേഷനിലുണ്ട്. ഓണത്തോടനുബന്ധിച്ച അരങ്ങേറുന്ന പുലികളി, തുമ്പി തുള്ളല്‍, കുമ്മാട്ടിക്കളി, തലപ്പന്തുകളി, കയ്യാംകളി, അമ്പെയ്യല്‍, വടം വലി എന്നീ വിനോദ ഉപാധികള്‍ക്ക് പിന്നിലുള്ള ചരിത്രവും ഫോട്ടോകള്‍ സഹിതം ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണസദ്യയ്‌ക്കൊപ്പം മലയാളികളുടെ ഇലത്തുമ്പില്‍ ഇടംപിടിക്കുന്ന കറികളും അവയുടെ റെസിപ്പികളും ആപ്പിലുണ്ട്. പുളിയിഞ്ചി മുതല്‍ പാലടപ്രഥമന്‍ വരെയുള്ള റെസിപ്പികളാണ് ആപ്പിലുള്ളത്.

English summary
Application is ready to celebrate Onam.Onam 2016, an application to provide details of Onam, history, believes,recipees, and designs of flower carpet also.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X