Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണച്ചിന്തും, മാവേലിക്കര പോസ്റ്റ് ഓഫീസും, മലയാളികള്‍ക്ക് ഓണാനുഭവങ്ങളുമായി ഏഷ്യാനെറ്റ്

മലയാളികളുടെ ഓണം ടെലിവിഷന്‍ ചാനലുകള്‍ കയ്യടക്കിക്കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു . പൂക്കളമിടലും ഊണും കഴിഞ്ഞ് ടിവിയ്ക്ക് മുന്നില്‍ റിമോര്‍ട്ടുമായി ചടഞ്ഞിരിക്കുന്നവരാണ് മലയാളികളില്‍ നല്ലൊരു ശതമാനവും. ടിവി ചാനലുകളാണെങ്കില്‍ മലയാളിയ്ക്ക് ചാനലോണമൊരുക്കുന്ന തിരക്കിലുമാണ്.

ഓണപ്പാട്ടുകളും, ഓണച്ചിന്തുകളും, ഓണനിലാവും നാടന്‍ പാട്ടുകളും വില്ലുപാട്ടുകളും ചലച്ചിത്ര താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പാചക പരിപാടികളുമാണ് ഏഷ്യനെറ്റ് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്. ഓണം സ്‌പെഷ്യല്‍ പരിപാടിയ്ക്ക് പുറമേ ചാനലിന്റെ സ്ഥിരം ഷോകളായ സ്റ്റാര്‍ സിംഗര്‍, കോമഡി ഷോ, ബഡായി ബംഗ്ലാവ്, നമ്മള്‍ തമ്മില്‍ എന്നിവയുടെ പ്രത്യേക ഓണം പരിപാടികളും ഓണത്തിന് മുന്നോടിയായി അണിയറയില്‍ തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്.

onam5

ഉത്രാട ദിനത്തില്‍ ഓണം സ്‌പെഷ്യല്‍ കോമഡി സ്‌കിറ്റ്, സീരിയല്‍ താരങ്ങള്‍ അണിനിരക്കുന്ന കോമഡി ഫിക്ഷന്‍ മാവേലിക്കര പോസ്റ്റ് ഓഫീസ്, എന്നിവയും ചലച്ചിത്രങ്ങളും അരങ്ങേറും. തിരുവോണ ദിനത്തില്‍ ഗിന്നസ് പക്രുവിന്റെ വാചകപ്പുര Vs പാചകപ്പുര, ഒരു ലോഡ് മാവേലി, പ്രത്യേക ഓണം കോമഡി സ്‌കിറ്റ് എന്നിവയും പ്രക്ഷേപണം ചെയ്യും. പ്രമുഖ മലയാള ചിത്രങ്ങളും തിരുവോണദിനത്തില്‍ പ്രേക്ഷകരെ തേടിയെത്തും.

സിനിമാ താരങ്ങളുടെ ഓണാനുഭവങ്ങള്‍, ഓണ ഗാനങ്ങള്‍, കോമഡി ഷോ എന്നിവയും അവിട്ടം ദിനത്തില്‍ ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യും. ഏഷ്യാനെറ്റ് ഒരുക്കുന്ന ഓണം പ്രത്യേക പരിപാടികള്‍ ഐപി ടിവിയും ബോം ടിവിയും അമേരിക്കന്‍ മലയാളികള്‍ക്ക് ദൃശ്യവിരുന്നൊരുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+