ഇന്ന് അത്തം; കൊവിഡിനിടയിലും ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ
കണ്ണൂർ; ഇന്ന് അത്തം ,ഇനി പത്ത് നാൾ മലയാളിക്ക് ആഘോഷങ്ങളുടെ ദിവസങ്ങളാണ്. കൊവിഡിനിടയിലും ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഏവരും. പൂക്കളം ഇന്ന് മുതൽ ഇട്ട് തുടങ്ങുമെങ്കിലും ഇത്തവണ അത്തത്തിനൊരു പ്രത്യേകത ഉണ്ട്. 12,13 തീയതികളിലായാണ് നക്ഷത്രം കടന്ന് പോകുന്നത്. ഇന്ന് സൂര്യോദയം കഴിഞ്ഞുള്ള അൽപനേരം ഉത്രം നക്ഷത്രമായിരിക്കും. എന്നാൽ രാവിലെ 8.54 മുതൽ അത്തം തുടങ്ങുകയായി. അത് നാളെ രാവിലെ എട്ടു മണി വരെ നീളും.

ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന
കേരളത്തില്‍ ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നത് തൃക്കാക്കരയിലാണ്. ഇവിടെ തിരുവോണ ഉത്സവത്തിന്റെ ഇന്നു രാത്രി നടക്കുന്ന കൊടിയേറ്റതോടെ തുടക്കമാകും. ഓണത്തിന്റെ വരവ് അറിയിക്കുന്ന ചടങ്ങുകളിൽ ഒന്നായ തൃപ്പൂണിത്തറ അത്തച്ചമയവും ഇത്തവണയും ആഘോഷമില്ലാതെ ആചാരങ്ങൾ മാത്രമായിട്ടാണ് നടത്തുന്നത്. ഇന്ന് രാവിലെ പത്തിന് തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി പി രാജീവ് പതാക ഉയർത്തും. കെ.ബാബു എംഎൽഎ അധ്യക്ഷത വഹിക്കും. അത്തംചമയത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾ കഥംകളി, ഓട്ടം തുളളൽ അടക്കമുളള മത്സരങ്ങൾ ഓൺലൈനായാണ് നടത്തുക.
പൂക്കളങ്ങളും പൂവിളിയും ഓണപ്പാച്ചിലുമെല്ലാം ഓണക്കാലത്തിന്റെ നിറംമങ്ങാത്ത ഓര്‍മകളാണ്. എന്നാൽ കൊവിഡ് രൂക്ഷമായതിനാൽ ജാഗ്രതയോടെയാണ് ആഘോഷങ്ങൾ. വീടുകള്‍ക്കുള്ളില്‍ തന്നെ ആഘോഷങ്ങൾ ഒതുക്കണമെന്നാണ് സർക്കാർ നിർദ്ദേശം. ഓണം പോലെ എല്ലാവരും ആഘോഷിക്കുന്ന ഉത്‌സവം കഴിയുമ്പോഴേക്കും വല്ലാതെ രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ വലിയ ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആൾക്കൂട്ടം ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശം വന്നിട്ടുണ്ട്. വിവേകമുള്ള സമൂഹം എന്ന നിലയിൽ നമ്മൾ അത് പൂർണമായി അംഗീകരിച്ച് നടപ്പാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായതിനാൽ ഇതിനകം തന്നെ സജീവമാകേണ്ട ഓണ വിപണി ഇതുവരേയും ഉണര്‍ന്നിട്ടില്ല.വസ്‌ത്ര വ്യാപാര സ്ഥാപനങ്ങളിലും ഗൃഹോപകരണ കടകളിലും തിരക്ക് കുറവാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിത്താലും കച്ചവടങ്ങൾ അനുവദിക്കുക. സാധാരണക്കാർക്ക് വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കാൻ കൺസ്യൂമർഫെഡ്, സപ്ലൈകോ, നേതൃത്വത്തിലുള്ള ഓണചന്തകൾ വരും ദിവസങ്ങളിൽ സജീവമായേക്കും.
Recommended Video
പൂവിപണിയിലും കാര്യമായി സജീവമായിട്ടില്ല. ആളുകൾ കഴിവധും നാടൻ പൂക്കളേയാണ് ആശ്രയിക്കുന്നത്. എന്നിരുന്നാലും ഓണം നാൾ അടുക്കുന്നതോടെ അന്യസംസ്ഥാന പൂക്കൾ എത്തിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications