അത്തം പിറന്നു,പതിനൊന്നാം നാള് തിരുവോണം !!
അത്തം പിറന്നു. സാധാരണ പൊന്നോണമെത്താന് പത്തു നാളാണെങ്കിലും ഇത്തവണ തിരുവോണമെത്തുക പതിനൊന്നാമത്തെ ദിവസമാണ്. തൃക്കേട്ട നാള് രണ്ടു ദിവസം വരുന്നതിനാലാണിത്. ഓണക്കാലത്തിന്റെ സമൃദ്ധിയും ഐശ്വര്യവും ഓര്‍മ്മിപ്പിച്ച് അത്തം പിറന്നതോടെ ഇനി പൂക്കളുടെ ആഘോഷങ്ങളാണ്.
ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന പൂക്കള്‍കൊണ്ടാണ് മിക്കവരും പൂക്കളം തീര്‍ക്കുന്നതെങ്കിലും പൂക്കളില്‍ ഒന്നാമനായിരുന്ന തുമ്പപൂവ് തന്നെയാണ് ഗ്രാമങ്ങളില്‍ ഓണത്തിന് ഇന്നും താരം. ആദ്യ ദിവസം പൂക്കളത്തില്‍ ഒരു നിരപൂവ് മാത്രമാണുണ്ടാവുക. രണ്ടാം ദിവസം രണ്ടു ദിനം പൂവുകളും മൂന്നാം ദിവസം മൂന്നു നിര പൂവുകളും ഉപയോഗിച്ച് പൂക്കളം തീര്‍ക്കും.

ഇങ്ങനെ പത്താം ദിനമെത്തിയാല്‍ നിറങ്ങള്‍ കൊണ്ട് സമ്പന്നമായ പൂക്കളമായിരിക്കും ഓരോ വീട്ടുമുറ്റത്തും ഒരുങ്ങുക. അത്തം നാളില്‍ ആരംഭിക്കുന്ന തൃപ്പൂണിത്തറ അത്തച്ചമയ ഘോഷയാത്ര പ്രധാന ആഘോഷമാണ്. കൊച്ചി രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയില്‍ രാജവാഴ്ച്ചയുമായി ബന്ധപ്പെട്ട ചടങ്ങായിരുന്നു അത്തച്ചമയം.
1949 ല്‍ ആഘോഷം നിര്‍ത്തലാക്കിയെങ്കിലും പിന്നീട് ഈ ആഘോഷം ജനകീയ പങ്കാളിത്തത്തോടെ വീണ്ടും തുടരുകയായിരുന്നു. സപ്തംബര്‍ 19 വരെ നടക്കുന്ന ഈ ആഘോഷത്തിന്റെ ഈ വര്‍ഷത്തെ സമാപന സമ്മേളനം മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. മട്ടന്നൂര്‍ ശങ്കരന് കുട്ടിമാരാരുടെയും സംഘത്തിന്റെയും തായമ്പകയടക്കമുളള ഒട്ടെറെ കലാവിരുന്നുകളും ആഘോഷത്തിന്റെ ഭാഗമാണ്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications