കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ മലയാളി സ്വന്തം വീട്ടില്‍ ഒരു മുളക് എങ്കിലും നട്ടല്ലോ, സിപിഎമ്മിന് മാവേലിയുടെ അഭിനന്ദനം!

Google Oneindia Malayalam News

ദേ ഓണമിങ്ങെത്തി. എല്ലാ ഓണക്കാലത്തേയും പോലെ തന്നെ ഇത്തവണയുമുണ്ട് ഒരു കൂട്ടം പരാതികള്‍. എല്ലാ കാലത്തും കേള്‍ക്കുന്നത് തന്നെ. പലവ്യഞ്ജനങ്ങളുടെ വില ഉയരുന്നു, പച്ചക്കറിയ്ക്ക് വില കൂടുതല്‍ അങ്ങനെ അങ്ങനെ ഒരുപാട്.

ഉള്ളതെല്ലാം വിറ്റാലും സാധാരണക്കാരന് നല്ല രീതിയില്‍ ഓണം ഉണ്ണണമെങ്കില്‍ മാവേലി തന്നെ അവതരിയ്‌ക്കേണ്ടി വരും. പിന്നെ ഇത്തവണത്തെ ഓണത്തിന് മറ്റൊരു പ്രത്യേകതയുണ്ട് സ്വന്തം വീട്ടിലോ നാട്ടിലോ നട്ടുനനച്ചുണ്ടാക്കിയ ഒരു മുളക് എങ്കിലും കറിയ്ക്കുണ്ടാകും. അതിന് സിപിഎമ്മിനും ജൈവ പച്ചക്കറി കൃഷിയ്ക്കും മാവേലിയുടെ വക നന്ദിയുണ്ടാകും.

സല്യൂട്ട്

സല്യൂട്ട്

തമിഴ്‌നാട്ടിലെ പച്ചക്കറികളില്‍ വിഷം തളിയ്ക്കുന്നുവെന്ന് മലയാളി തിരിച്ചറിഞ്ഞതും സിപിഎം പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ജൈവ പച്ചക്കറി കൃഷിയ്ക്ക് ഏതാണ് കൃത്യമായ സമയത്തായിരുന്നു.

വിഷക്കറി വേണ്ട

വിഷക്കറി വേണ്ട

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തില്‍ ഒട്ടേറെ പച്ചക്കറി സ്റ്റാളുകള്‍ തുറന്നിട്ടുണ്ട്. മുന്‍പൊക്കെ പച്ചക്കറി കടകളില്‍ കണ്ടിരുന്ന തിരക്കൊന്നും ഓണമടുത്തിട്ടും ഇക്കുറി കാണാന്‍ കഴിയുന്നില്ല. വിഷക്കറി വിട്ട് ആളുകള്‍ ജൈവ പച്ചക്കറി തേടി പോകുന്നത് തന്നെ കാരണം.

അടുത്ത വര്‍ഷം

അടുത്ത വര്‍ഷം

ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിച്ചാല്‍ അടുത്ത വര്‍ഷം ഇതിലും നന്നായി ഓണം ആഘോഷിയ്ക്കാം.

പൊന്നാണേ പൂവേ നീ

പൊന്നാണേ പൂവേ നീ

പക്ഷേ പൂക്കളം ഒരുക്കാന്‍ മലയാളി എന്തായാലും തമിഴ്‌നാടിനെ ആശ്രയിക്കണം. ഒരു പൂക്കളമൊരുക്കണമെങ്കില്‍ നല്ല വില കൊടുക്കേണ്ടി വരും. ഓണമായതോടെ നാലിരട്ടിയിലേറെയാണ്

പൂക്കൃഷിയും വരട്ടേ

പൂക്കൃഷിയും വരട്ടേ

പൂക്കൃഷിയിലും സ്വയം പര്യാപ്തതയൊക്കെ നേടാന്‍ വീട്ടു വളപ്പില്‍ തന്നെ പൂച്ചെടികള്‍ നട്ടു നനച്ചുണ്ടാക്കട്ടേ. നാടു വിട്ടോടിയ നാട്ടു ചെടികളേയും തിരികെ കൊണ്ടു വരാം

കര്‍ഷകര്‍ക്ക് രക്ഷയില്ല

കര്‍ഷകര്‍ക്ക് രക്ഷയില്ല

പൂവിനൊക്കെ പൊന്നും വിലയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല പണം കൊയ്യുന്നതൊക്കെ ഇടനിലക്കാരാണ്

English summary
CPM's organic farming get good appreciation in Onam season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X