ഓണത്തിന് ഡിടിപിസിയുടെ ലൈവ് ഷോ, പൊതുജനങ്ങള്‍ക്കും സ്വാഗതം
കോഴിക്കോട്: ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തുന്ന ലൈവ് ഷോ കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. സെലിബ്രിറ്റി ഗായകരും കലാകാരന്മാരും അരങ്ങിലെത്തുന്ന പരിപാടി സെപ്തംബര്‍ 11 മുതല്‍ 15വരെയാണ് നടക്കുക.
പിന്നണി ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന സംഗീതപരിപാടിയായിക്കും ഉദ്ഘാടനദിവസത്തെ മുഖ്യാകര്‍ഷണം. പേരാമ്പ്ര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാതാ തിയേറ്ററിന്റെ നൃത്തപരിപാടികളും പഞ്ചവാദ്യവും ഇതേ ദിവസം അരങ്ങേറും. ഹാസ്യതാരം നിര്‍മ്മല്‍ പാലാഴി അവതരിപ്പിക്കുന്ന കോമഡി ഷോയും സെപ്തംബര്‍ 11ന് അരങ്ങേറും.

സെപ്തംബര്‍ 12ന് പിന്നണി ഗായിക സിതാര കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയും കൊച്ചിയിലെ ധ്വനി തരംഗും നൃത്തപരിപാടികള്‍ അവതരിപ്പിക്കും. സെപ്തംബര്‍ 13ന് നീരവ് ബവ്‌ലേചയും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടിയും അതേ ദിവസം അരങ്ങേറും. അവസാന ദിവസമായ സെപ്തംബര്‍ 13ന് ഗുജറാത്തി നാടോടി നൃത്തവും ദേവരാജ് അവതരിപ്പിക്കുന്ന കോമഡി ഷോയുമാണ് സ്‌റ്റേജില്‍ അവതരിപ്പിക്കുക.












Click it and Unblock the Notifications