കൊവിഡേ.....ഒന്നടങ്ങുമോ? ഓണം ദേ ഇങ്ങെത്തിപ്പോയി; ഗോപിക നാഷ് എഴുതുന്നു
ഗോപിക നാഷ് എഴുതുന്നു
കൊവിഡേ..... നീയൊന്നടങ്ങ്. ഓണം ദേ.... ഇങ്ങെത്തിപ്പോയി.... ഇതല്ല, ഇതിനപ്പുറം പറഞ്ഞിട്ടും കോവിഡിനൊരു ശമനവുമില്ല... പ്രതീക്ഷിക്കാതെ വന്നെത്തിയ കോവിഡ് എന്ന അതിഥി കുറച്ചൊന്നുമല്ല കുറേയധികം നമ്മുടെ ആഘോഷങ്ങളേയും സന്തോഷങ്ങളേയും കവർന്നെടുത്തിട്ടുണ്ട്. ഓണം പോലെ മലയാളിയെ ഉത്സാഹ ഭരിതമാക്കുന്ന മറ്റൊരുത്സവമില്ലായെന്നു തന്നെ പറയാം. മലയാളികളുണ്ടോ... അവിടെ ഒരു ഓണാഘോഷവുമുണ്ടാകും അതിനി പുറംനാടുകളിലായാലും.
സാരിയില്‍ അതീവ സുന്ദരിയായി കുടുംബവിളക്ക് താരം അമൃത നായര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

'പൂവേ... പൊലി.. പൂവേ..... പൊലി.. പൂവേ.... പൂവേ...,
പൂവേ.... പൊലി, പൂവേ.... പൂവേ....'
എന്ന് പാടാനറിയാത്ത മലയാളികളുണ്ടാവില്ല. ഓണമെന്നോർക്കുമ്പോൾ മനസ്സിലെ സന്തോഷം ചെറുതൊന്നുമല്ല. പൂക്കളവും സദ്യയും പുത്തനുടുപ്പും അമ്മവീടുമെല്ലാം കൊണ്ട് സമൃദ്ധമായിരുന്നു എന്റെ ഓണവും. പറയുവാൻ പറ്റാത്തവിധം ഒരു ഉത്സവപ്രതീതി തന്നെ ഓണനാളുകൾ സമ്മാനിച്ചിട്ടുണ്ട്. തിരുവോണ ദിനത്തിൽ പൂക്കളമൊരുക്കി മാവേലിമന്നനെ കാത്തിരുന്ന ഒരു കുട്ടിക്കാലം എല്ലാവരിലുമുണ്ടാകും. കുട്ടിക്കാല ഓർമ്മകൾ മറക്കില്ലല്ലോ.. ഒരിക്കലും.
ചിങ്ങമാസത്തിലെ അത്തം മുതൽ പത്തു ദിവസം വരെ ചെറിയൊരു പൂക്കളമെന്നും വീട്ടുമുറ്റത്തൊരുക്കിയിരിക്കും. അതും വീട്ടിലെ പറമ്പുകളിലുള്ള പൂക്കളും ഇലകളും കൊണ്ടു മാത്രം. തിരുവോണനാളിൽ അതിഗംഭീരമായിത്തന്നെ പൂക്കളമൊരുക്കുകയും പുത്തൻ കോടിയണിഞ്ഞ് വീട്ടുകാരോടൊത്ത് അടുത്തുള്ള അമ്പലത്തിൽ പോയി ഭഗവാനെ പ്രാർത്ഥിക്കുന്നതും സദ്യയൊരുക്കുന്നതുമെല്ലാം ഓണനാളുകളിൽ മുടങ്ങാതെ ചെയ്തുവരുന്നവയാണ്. എന്നാലിന്ന് കൊറോണയിൽ മങ്ങിയിരിക്കുന്നു നമ്മുടെ ഓണാഘോഷമെല്ലാം.
പുത്തന്‍ ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് താരം റിതു മന്ത്ര; സൂപ്പറായിട്ടുണ്ടെന്ന് ആരാധകര്‍
വീട്ടുപറമ്പിലെ പൂക്കൾ ശേഖരിച്ചുള്ള പൂക്കളമിടലിൽ മലയാളികൾ തൃപ്തിപ്പെട്ടിരിക്കുന്നു. പുറത്തുനിന്നും പൂക്കൾ വാങ്ങിയാലതിലെങ്ങാനും വൈറസിന്റെ സാന്നിധ്യമുണ്ടാകുമോയെന്ന ഭയമിന്ന് എല്ലാവരിലുമുണ്ട്. അതുപോലെതന്നെ പുത്തൻ കോടിയെടുക്കാൻ കടകളിൽ പോയാലും ആഘോഷം പൊടിപൊടിക്കുവാൻ പുറത്തിറങ്ങിയാലും കൊറോണ പിടിപെടുമോയെന്നും എല്ലാവരും ഭയക്കുന്നു. "ഉള്ളതുകൊണ്ടോണം പോലെ" എന്ന പ്രയോഗമാണിവിടെ ഓർമ്മവരുന്നത്. അതുപോലെ തന്നെയാണ് ഇന്നെല്ലാ മലയാളികളും ഓണം കൊണ്ടാടുന്നതും വരുന്ന ഓണത്തെ വരവേൽക്കാനൊരുങ്ങുന്നതും.
ഓണാഘോഷം കൂടിയാൽ കോവിഡ് നമ്മളെ വലിഞ്ഞു മുറുക്കുമെന്ന ഒരു ഭയത്തോടെ വേണം ഇന്ന് നമുക്ക് ഓണമാഘോഷിക്കുവാൻ. കൊറോണയെ ഭയക്കാതെ യാതൊരു മാർഗവുമില്ല. അതിനാൽത്തന്നെയും ഉള്ളതുകൊണ്ട് വീടുകളിൽ തന്നെ ചെറിയൊരു പൂക്കളമൊരുക്കിയും സദ്യയൊരുക്കിയും ഓണത്തെ നമുക്ക് വരവേൽക്കാം.. ഈ ഓണനാളുകളും ഇങ്ങനെ കടന്നുപോകും. കൊറോണയകന്ന് നല്ലൊരു ഓണനാളുകൾക്കായി നമുക്ക് കാത്തിരിക്കാം..
(ജേണലിസം വിദ്യാർത്ഥിയാണ് ലേഖിക)












Click it and Unblock the Notifications