ഓണം മ്യൂസിക് ആല്‍ബത്തിലൂടെയായിരുന്നു കടന്നുവരവ്, ഇപ്പോള്‍ അതെല്ലാം മിസ് ചെയ്യുന്നു: വിജയ് യേശുദാസ്
ഓണത്തിന്റെ ഓര്‍മ്മകള്‍ വിജയ് യേശുദാസിന് എന്നും പ്രിയപ്പെട്ടതാണ്. പണ്ടെല്ലാം ഓണം സ്‌പെഷ്യല്‍ ഗാനങ്ങളുടെ കാസറ്റുകളും വീഡിയോകളും ഒരുപാട് വിപണിയില്‍ എത്തുമായിരുന്നു എന്നാല്‍ പ്രേക്ഷകരുടെ താല്പര്യങ്ങല്‍ മാറിയതോടെ മ്യൂസിക് ഇന്‍ഡസ്ട്രിയിലും പല മാറ്റങ്ങള്‍ വന്നു.
ഓണത്തിന്റെ മ്യൂസിക് ആല്‍ബത്തിലൂടെയായിരുന്നു തന്റെ സംഗീത ലോകത്തേക്കുള്ള കടന്നുവരവ് എന്ന് വിജയ് പറയുന്നു. ഇപ്പോള്‍ മാര്‍ക്കറ്റില്‍ വ്യത്യാസം വന്നു. അന്നെല്ലാം ഓണത്തിന് രണ്ട് മാസം മുന്‍പ് ആല്‍ബത്തില്‍ തിരക്കിലായിരിക്കും. അപ്പോള്‍ മുതല്‍ ആഘോഷത്തിന്റെ അലയടി മനസ്സില്‍ ഉയരും പിന്നെ അടുത്ത ഓണം എത്തുന്നത് വരെ അതിന്റെ ഹാങ് ഓവര്‍ മനസ്സില്‍ തങ്ങി നില്‍ക്കുമെന്നും വിജയ് പറയുന്നു.

ഓണത്തിന്റെ ഓര്‍മ്മകളില്‍ എന്നുമുള്ളത് ആ പഴയ കാലമായിരുന്നു എന്നാണ് വിജയ് പറഞ്ഞത്. ഇപ്പോള്‍ എല്ലാ ഓണത്തിനും ചെന്നൈയിലായിരിക്കും. വിവാഹത്തിന് ശേഷമാണ് തിരുവനന്തപുരത്ത് ഓണം ആഘോഷിക്കാന്‍ ആരംഭിച്ചത്. അതിന് നന്ദി പറയുന്നത് ഭാര്യ വീട്ടുക്കാരോടാണെന്ന് വിജയ് പറയുന്നു.
വിഭവ സമൃദ്ധമായ സദ്യയും ആഘോഷങ്ങളും എന്നും സ്‌പെഷ്യലാണ്. എങ്കിലും ഓണത്തിന് എന്തെങ്കിലും സ്‌പെഷ്യലായി ചെയ്യണം എന്ന ആഗ്രഹം നില്‍ക്കുന്നുണ്ട്. അടുത്ത വര്‍ഷത്തെ ഓണത്തിന് അച്ഛന്‍ യേശുദാസിനൊപ്പം ഓണം ആല്‍ബം ഇറക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് വിജയ് പറഞ്ഞു.












Click it and Unblock the Notifications