മലയാളികള്‍ എന്നും ഓര്‍മ്മിക്കുന്ന ചിത്രം ചെയ്യണം, ഇരുമുഖന്‍ ഓണസമ്മാനം; വിക്രം !.
കൊച്ചി: ഓണത്തിന് സൂപ്പര്‍ സ്റ്റാറുകളുടേതടക്കം ഒട്ടേറെ മലയാള ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഇക്കൂട്ടത്തില്‍ തമിഴ് നടന്‍ വിക്രമിന്റെ ചിത്രവുമുണ്ട്. വിക്രം നായകനാവുന്ന ഇരുമുഖമാണ് ഓണത്തിന് മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം.
ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇരുമുഖനിലെ നായിക നയന്‍ താരയാണ്. നിത്യമേനോനും ചിത്രത്തില്‍ മുഖ്യ വേഷം ചെയ്യുന്നുണ്ട്. ചിത്രം സപ്തബര്‍ എട്ടിനു റീലീസ് ചെയ്യും. ഇരുമുഖന്‍ മലയാളികള്‍ക്കുളള ഓണ സമ്മാനമാണെന്നാണ് വിക്രം പറയുന്നത്. ചിത്രത്തിന്റെ പ്രമോഷനായി നിര്‍മ്മാതാവ് ഷിബു തമീസിനൊപ്പം കൊച്ചിയിലെത്തിയതായിരുന്നു വിക്രം.

ചെമ്മീന്‍ പോലെ മലയാളികള്‍ ഒരു നൂറുവര്‍ഷത്തേയ്ക്ക് ഓര്‍ത്തു വെക്കുന്ന ചിത്രം ചെയ്യണമെന്നാണ് ആഗ്രഹം. ശക്തമായ കഥാപാത്രങ്ങളാണ് മലയാള സിനിമയെ മികച്ചതാക്കുന്നതെന്നും വിക്രം പറഞ്ഞു. കൂടാതെ കുറഞ്ഞ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്നവയാണ് അധിക ചിത്രങ്ങളും.
ഇരുമുഖന്റെ സംവിധായകന്‍ ആനന്ദ് ശങ്കറിനെ കുറിച്ചും വിക്രമിനു പറയാനുണ്ട്. അദ്ദേഹം മികച്ച സംവിധായകാനാണ്, അന്താരാഷ്ടനിലവാരത്തിലാണ് ചിത്രങ്ങളെടുക്കുന്നത്. ഇരുമുഖന്റെ തിരക്കഥ കണ്ടപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ താന്‍ ചെയ്യാമെന്നേല്‍ക്കുയായിരുന്നെന്നും വിക്രം പറഞ്ഞു.












Click it and Unblock the Notifications