Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ഓണം കപ്പ ടിവിയ്‌ക്കൊപ്പം.. കൂടെ മ്യൂസിക് മോജോയും

അത്തം പിറന്നതോടെ ഓണത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് എവിടെയും. ഓണപ്പൂക്കളമിടുന്നതിനെക്കുറിച്ചും സദ്യയൊരുക്കുന്നതിനെക്കുറിച്ചുമുള്ള പദ്ധതികള്‍ വരെ തയ്യാറാക്കിക്കഴിഞ്ഞവരുണ്ട്. എന്നാല്‍ ഓണത്തിന് മലയാളികള്‍ വെറൈറ്റികള്‍ സമ്മാനിക്കുന്ന തിരക്കിലാണ് ടിവി ചാനലുകള്‍.

മലയാളികള്‍ക്കൊപ്പം ഓണമാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ചാനലായ കപ്പ ടിവി. സെപ്തംബര്‍ 14 ഓണദിനത്തില്‍ ഒമ്പതു മണിയ്ക്കും സെപ്തംബര്‍ 15ന്4.30നും മ്യൂസിക് മോജോയില്‍ ജോബ്, നേഹ എന്നിവര്‍ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയാണ് കപ്പ ടിവിയില്‍ അരങ്ങേറുക. ഗായികമാരായ സയനോര, ശ്വേത മോഹന്‍, ഗായത്രി, ഗായകന്‍ ബിജിബാല്‍ എന്നിവര്‍ ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന പ്രത്യേക പരിപാടികളുമാണ് മൂന്ന് ദിവസങ്ങളില്‍ അരങ്ങിലെത്തുക. സെലിബ്രിറ്റികളായ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, വിനീത്, നടിമാരായ നൈല ഉഷ, ഷംമ്‌ന, റോമ, സംവിധായകരായ ശ്യാമപ്രസാദ്, ഹരിഹരന്‍, സലീം അഹമ്മദ്, ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി എന്നിവര്‍ പങ്കെടുക്കുന്ന പ്രത്യേക അഭിമുഖങ്ങളും കപ്പ ടിവി പ്രക്ഷേപണം ചെയ്യും.

poo3

മുന്‍ മിസ് യൂണിവേഴ്‌സ് സുഷ്മിത സെന്നുമായുള്ള അഭിമുഖം, പ്രമുഖ ഹെയര്‍ സ്‌റ്റൈലിസ്റ്റ് അംബികാ പിള്ളയ്ക്ക് വേണ്ടിയുള്ള പരിപാടി രോഹിത് ബാല്‍ ഷോ എന്നിവയും ഓണദിനത്തില്‍ അരങ്ങേറും. പ്രശസ്തമായ ആറന്മുള വള്ളസദ്യയെക്കുറിച്ചുള്ള പ്രത്യേക പരിപാടി സിംമ്പിളി നാടന്‍ ഫുഡ് എന്നിവയുമായി കപ്പ ടിവി മലയാളികള്‍ക്കൊപ്പം ഓണം ആഘോഷിക്കാനെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+