ഓണ ടിക്കറ്റില്‍ ലാഭം കൊയ്യാന്‍ കര്‍ണാടക ആര്‍ടിസി, കേരളത്തിന് ഇപ്പോഴും അനക്കമില്ല
ബെംഗളൂരു: ഓണക്കാലത്ത് കര്‍ണാടക ആര്‍ടിസി ലാഭം കൊയ്യുന്നത് സ്ഥിരം കാഴ്ചയാണ്. ഇത് കണ്ട് കാഴ്ചക്കാരെ പോലെ ഇരിക്കുന്നത് കേരള ആര്‍ടിസിയുടെ ശീലവും. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് പോകുന്ന മലയാളികളെ ലക്ഷ്യം വെച്ചു കൊണ്ടാണ് സര്‍വ്വീസുകളും നിരക്കുകളും വര്‍ധിപ്പിക്കുന്നത്. ഇത്തവണയും അവര്‍ക്ക് പിഴച്ചില്ല.
തിരുവോണത്തിന് 9 ദിവസം മാത്രമുള്ളപ്പോള്‍ എട്ട് സ്പെഷ്യല്‍ ബസ്സുകളാണ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. ആഗസ്റ്റ് 25 മുതലാണ് സ്പെഷ്യല്‍ ബസ്സുകളില്‍ ബുക്കിങ് ആരംഭിച്ചത്. ഇതില്‍ ബുക്കിങ് അവസാനിക്കുകയും ചെയ്തു. തെക്കന്‍ കേരളത്തിലേക്ക് ഇതുവരെ സ്പെഷ്യല്‍ ബസ്സുകള്‍ അനുവദിച്ചിട്ടില്ല എന്നതാണ് പ്രധാന പ്രശ്മായി നിലനില്‍ക്കുന്നത്.

കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് ഇപ്പോള്‍ സ്പെഷ്യല്‍ സര്‍വ്വീസ്. തൃശൂരിലേക്ക് പോകുന്ന യാത്രക്കാരന് കോഴിക്കോട് വഴിയാണ് റൂട്ട് എന്നതും മറ്റൊരു പ്രശ്നം തന്നെ. മൈസൂരു, കോഴിക്കോട് വഴി കോട്ടയം പോകുന്ന യാത്രക്കാര്‍ ഇരട്ടി സമയ നഷ്ടമാണ് സംഭവിക്കുന്നത്.
കേരള ആര്‍ടിസിയുടെ പ്രശ്നങ്ങള്‍ മുതലെടുത്ത് സേലം, പാലക്കാട് റൂട്ടില്‍ അധിക നിരക്കില്‍ കര്‍ണാടക ആര്‍ടിസി സ്പെഷ്യല്‍ ബസ് സര്‍വ്വീസ് പ്രഖ്യാപിച്ചു. നിരക്ക് കൂടിയാലും യാത്രാ സമയം ലാഭിക്കാന്‍ സാധിക്കുന്നത് കാരണം കര്‍ണാടക ആര്‍ടിസിയാണ് യാത്രക്കാര്‍ തിരഞ്ഞെടുക്കുന്നത്.
തെക്കന്‍ കേരളത്തിലേക്കും മലബാറിലേക്കുമായി 32 സ്പെഷ്യല്‍ സര്‍വ്വീസുകള്‍ കര്‍ണാടക ആരംഭിച്ചപ്പോള്‍ നോക്കുക്കുത്തിയായി ഇരിക്കാന്‍ മാത്രമാണ് കേരള ആര്‍ടിസി സര്‍വ്വീസിന് കഴിയുന്നത്. മലയാളിയുടെ ഓണത്തില്‍ ലാഭം കൊയ്യാല്‍ തയ്യാറെടുത്ത് കര്‍ണാടക തയ്യാറെടുക്കുമ്പോഴും കുറവുകള്‍ പരിഹരിക്കാന്‍ ഇത്തവണെയും കേരള ആര്‍ടിസിയ്ക്ക് സാധിച്ചില്ല.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!











Click it and Unblock the Notifications