മലയാളി അത്തമിടുന്പോള് തമിഴ് നാടിന് കിട്ടുന്നത് 10കോടി രൂപ
തിരുവനന്തപുരം: മഴയോടെ അത്തം പിറന്നു. ഇനി ഓണത്തിന് മഴയുണ്ടാകില്ലെന്ന പഴമൊഴിയെ വിശ്വസിയ്ക്കാം. ഇനി പത്ത് ദിവസക്കാലം ഓണ നാളുകള്‍ തന്നെ. നാട്ടിന്‍പുറങ്ങളില്‍ പൂ തേടുന്ന കുട്ടികളും ഓണക്കളികളും ഒന്നുമില്ലെങ്കിലും ഓരോ മലയാളിയും പറയും ഓണമിങ്ങെത്തി. ഇനിയുള്ള ദിവസങ്ങള്‍ തിരുവോണ നാളിനായുള്ള കാത്തിരിപ്പിന്റേതാണ്.
നല്ലൊരു ഓണ സദ്യയും പൂക്കളുവും ഒരുക്കണമെങ്കില്‍ മലയാളിയ്ക്ക് ഇത്തവണ കടമ്പകളേറെ കടക്കണം. പൊതു വിപണികള്‍ പലതും അത്തമെത്തിയിട്ടും സജീവമായില്ലെന്ന മാത്രമല്ല പല സാധനങ്ങളും ലഭിയ്ക്കാനുമില്ല. ഇനി നാട്ടിന് പുറത്തെ പൂക്കളെമാത്രം ആശ്രയിക്കാനാകുമോ. അല്ലെങ്കില്‍ തന്നെ പൂ തേടാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നേരമുണ്ടോ

പേടിയ്ക്കേണ്ട തമിഴ്നാട്ടില്‍ നിന്ന് ഇത്തവണയും പൂക്കളെത്തും. പത്തുകോടിയുടെ പൂവിപണിയാണ് തമിഴ്നാട് ലക്ഷ്യമിടുന്നത്. ഇടയ്ക്ക് ഡിമാന്റ് അല്‍പ്പം കുറഞ്ഞതിനാല്‍ ചെണ്ടുമല്ലിയുടെ വില മാത്രമാണ് അല്‍പ്പമൊന്ന് കുറഞ്ഞത്. എന്ന് കരുതി ആശ്വസിയ്ക്കണ്ട മറ്റ് പൂക്കളുടെ വില ഉയര്‍ന്നു കഴിഞ്ഞു.
മഞ്ഞ ചെണ്ടുമല്ലിയ്ക്ക് തമിഴ്നാട്ടില്‍ പത്ത് മുതല്‍ പതിനഞ്ച് രൂപ വരെയാണ് വില. എന്നാല്‍ കേരളത്തിലെത്തുമ്പോഴോ വില 40 മുതല്‍ 45 വരെ. പൂക്കള്‍ക്ക് ഇരട്ടി വിലയോളമാണ് കേരളത്തില്‍ ഈടാക്കുന്നത്. വെള്ള അരളിയ്ക്ക് തമിഴ്നാട്ടില്‍ 120 ഉം 150 രൂപയാണ് വില എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ 300 മുതല്‍ 350 വരെയാണ് വില. ഇത്തരത്തില്‍ ഓരോ പൂവിന്റെയും വില ഉയരും
ഇനിയുള്ള പത്ത് നാളുകളില്‍ റോക്കറ്റ് പോലെ കുതിച്ചുയരാന്‍ കാത്തിരിയ്ക്കുകയാണ് പച്ചക്കറി വില. വസ്ത്ര- ആഭരണ വിപണികളും വിലക്കൂടാന്‍ കാത്തിരിയ്ക്കുകയാണ്. എന്തായാലും ഓണമല്ലേ മോശമാക്കുന്നതെങ്ങനെ. കടവം വാങ്ങിയാണേലും മലയാളി ഇത്തവണത്തെ ഓണവും ഗംഭീരമായി ആഘോഷിയ്ക്കും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications