രാജകീയ വേഷമണിഞ്ഞ മാവേലിയെ കണ്ടപ്പോള്‍ സന്തോഷം തോന്നി, ഓണം ഓര്‍മ്മകളെക്കുറിച്ച് ദീപ്തി സതി
നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദീപ്തി സതി മുംബൈക്കാരിയാണെങ്കിലും കേരളത്തെ ഓണത്തെ മുംബൈയിലേക്ക് പറിച്ചു നട്ട ഓര്‍മ്മകളാണ് ദീപ്തിയ്ക്കുള്ളത്. തിരുവോണ ദിനത്തില്‍ തന്റെ പ്രിയപ്പെട്ട വിഭവമായ ശര്‍ക്കര പായസം കഴിക്കാനും അമ്മയുണ്ടാക്കുന്ന സദ്യ കഴിക്കാന്‍ സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിച്ചും, സുഹൃത്തുക്കളുടെ വീടുകളിലെ കറക്കവുമൊക്കെയാണ് ദീപ്തിക്കിഷ്ടം. എന്നാല്‍ ഓണത്തിന് കേരള സാരി ഉടുക്കുന്നതിനോട് താരത്തിന് യോജിപ്പില്ല.
കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളം സന്ദര്‍ശിച്ചപ്പോഴാണ് ഓണത്തിന്റെ ശരിയായ രുചി തിരിച്ചറിഞ്ഞത്. കഥകളില്‍ മാത്രം കേട്ട് പരിചയിച്ച മഹാബലിയെ ആദ്യമായി കണ്ടതിനെക്കുറിച്ചും ഓണം ഓര്‍മ്മളെക്കുറിച്ചും മനസ്സുതുറക്കുകയാണ് ഒട്ടും മലയാളത്തനിമയില്ലാതെ മലയാളി പ്രേക്ഷകരിലേക്കെത്തിയ ദീപ്തി സതി. കൊമ്പന്‍ മീശയും രാജകീയ വേഷവിധാനങ്ങളുമണിഞ്ഞെത്തുന്ന മഹാബലിയെ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. അതാണ് ഓര്‍മ്മയിലെ എന്റെ ഏറ്റവും നല്ല ഓണം, ദീപ്തി സതി പറയുന്നു.

അച്ഛന്‍ നോര്‍ത്ത് ഇന്ത്യനും അമ്മ മലയാളിയുമാണെങ്കിലും, ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. അതുകൊണ്ടുതന്നെ ദീപ്തിയുടെ ഓണം ഓര്‍മ്മകള്‍ക്കും മുംബൈയുടെ ഗന്ധവും സ്വാദുമാണുള്ളത്. എങ്കിലും കേരളത്തിലെത്തുമ്പോള്‍ ഓണത്തിന് നാട്ടിന്‍പുറത്തൊക്കെ കറങ്ങിനടക്കാനിഷ്ടപ്പെടുന്ന തനി നാടന്‍ പെണ്‍കുട്ടിയാവാനും ദീപ്തി റെഡി.












Click it and Unblock the Notifications