ദുബൈയിലേക്ക് പറന്ന് ലാലും മമ്മൂട്ടിയും മഞ്ജുവിന്റെ ഓണാഘോഷം ഇങ്ങനെ..പൃഥ്വിയും ദുൽഖറും ഫഹദും ഇവിടെ
കൊച്ചി; ഇന്ന് ഉത്രാടപാച്ചിൽ,കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും തിരുവോണത്തെ വരവേൽക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് മലയാളികൾ. മലയാളത്തിലെ പ്രിയ താരങ്ങളും സിനിമാ തിരക്കുകൾക്കിടയിലും ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇത്തവണ കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഷൂട്ടിംഗുകൾ പലതും പാതിവഴിയിലാണ്. അതിനാൽ ലൊക്കേഷനിലെ ഓണാഘോഷങ്ങൾ ഇത്തവണ കുറവാണ്.
എങ്കിലും പല താരങ്ങളും കുടുംബാംഗങ്ങൾക്കൊപ്പമല്ല ഇത്തവണ ഓണം ആഘോഷിക്കുന്നത്. സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും എല്ലാം ഇത്തവണത്തെ ഓണത്തിന് എവിടെയാണ്? അറിയാം
ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

ഇത്തവണ ലൊക്കേഷനിൽ അല്ല, ദുബൈയിലേക്ക് പറന്ന് മമ്മൂട്ടി
സൂപ്പർ താരം മമ്മൂട്ടിയുടെ ഓണം പലപ്പോഴും സിനിമാ ലൊക്കേഷനുകളിലാണ് ആരാധകർ കണ്ടിട്ടുള്ളത്. 2019 ൽ ഷൈലോക്കിന്റെ സെറ്റിൽ സഹപ്രവർത്തകർക്കൊപ്പമായിരുന്നു മമ്മൂട്ടി ഓണം ആഘോഷിച്ചത്. എറണാകുളം കോമ്പറയിലായിരുന്നു ഓണാഘോഷം. ഓണാഘോഷങ്ങളിൽ സജീവമായി മമ്മൂട്ടി പങ്കെടുക്കുന്നതും സദ്യ വിളമ്പുന്നതുമായ ചിത്രങ്ങൾ അന്ന് പുറത്തുവന്നിരുന്നു. എന്നാൽ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ഷൂട്ടിംഗ് തിരക്കുകളിൽ നിന്നെല്ലാം മാറി നിലൽക്കുകയാണ് അദ്ദേഹം. പല പരിപാടികളിലും പങ്കെടുത്തിരുന്നുവെങ്കിലും ഓവയെല്ലാം ഓൺലൈനായിട്ടായിരുന്നു.

എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ആദ്യമായി കഴിഞ്ഞ ദിവസം ദുബൈയിലേക്ക് തിരിച്ചിരിക്കുകയാണ്. വിമാനത്തിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. രണ്ടു വർഷത്തിന് ശേഷം ഇതാദ്യമായാണ് മമ്മൂട്ടിയുടെ വിദേശ യാത്ര. യുഎഇ സർക്കാരിന്‍റെ ഗോൾഡൻ വിസ സ്വീകരിക്കാനുമാണ് മമ്മൂട്ടിയുടെ യാത്ര.കലാരംഗത്തെ മികച്ച സംഭാവനകൾ കണക്കിലെടുത്താണ് നടൻമാരായ മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകിയത്. 10 വര്‍ഷം വരെ യുഇയില്‍ താമസിക്കാന്‍ സാധിക്കുന്നതാണ് ഈ വിസ. ഇതിന് പുറമെ ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിലും മമ്മൂട്ടി പങ്കെടുക്കും,ഒപ്പം ഓണാഘോഷവും.

അമൽനീരദ് സംവിധാനം ചെയ്യുന്ന ഭീഷ്ണപർവ്വമാണ് മമ്മൂട്ടിക്ക് പൂർത്തിയാക്കാനുളള ചിത്രം.
ദുൈബയിൽ നിന്നും തിരിച്ചെത്തിയാൽ ഉടൻ അദ്ദേഹം ചീത്രീകരണം പൂർത്തിയാക്കും. നിലവിൽ അണിറയ പ്രവർത്തകരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഭീഷ്മപർവ്വത്തിന് പിന്നാലെ നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴു എന്ന ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യും.

മോഹൻലാൽ ആഘോഷിക്കുക ഇവിടെ
മോഹൻലാലിനും ഇത്തവണ ഓണാഘോഷം ദുൈബയിൽ വെച്ച് തന്നെയാണ്. മമ്മൂട്ടിയെ പോലെ തന്നെ ഗോൾഡൻ വിസ നേരിട്ട് സ്വീകരിക്കാനാണ് അദ്ദേഹം ദുബൈയിലേക്ക് തിരിച്ചത്. ഹൈദരാബിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് അദ്ദേഹം ദുബൈയിലേക്ക് പറന്നത്. നിലവിൽ അവിടെ ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നു ലാൽ. പൃഥ്വിരാജാണ് ചിത്രത്തിന്റെ സംവിധായകൻ. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് തിരക്കുകൾക്കിടെ അദ്ദേഹം കൊച്ചിയിലെത്തി താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തിരുന്നു.

തിരക്കൊഴിയാതെ സുരേഷ് ഗോപി
സൂപ്പർസ്റ്റാറും എംപിയുമായ സുരേഷ് ഗോപിയുടെ ഓണാഘോഷം ഇത്തവണ എവിടെയാണ്? തിരക്കായതിനാൽ ഇക്കുറി കുടുംബത്തിനൊപ്പമില്ലെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. ഇപ്പോൾ സുരേഷ് ഗോപി എറണാകുളത്താണ് ഉള്ളത്. താൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞതിനാൽ കസിൻസ് പലരും തിരുവോണ നാളിൽ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ട് വിളിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി കേരള കൗമുദിയോട് പ്രതികരിച്ചു. മിക്കവാറും കോട്ടയത്തുള്ളൊരു കസിന്റെ വീട്ടിലായിരിക്കും ഇത്തവണത്തെ ഓണമെന്നും സുരേഷ് ഗോപി പറയുന്നു.

ഇത്തവണയും പത്മസരോവരത്തിൽ തന്നെയാണ് ദിലീപിന്റെ ഓണാഘോഷം.ഭാര്യ കാവ്യയും മകൾ മഹാലക്ഷ്മിയും മീനാക്ഷിയുമെല്ലാം ചേർന്നായിരിക്കും ആഘോഷങ്ങൾ. നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രമാണ് താരത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. ഏറെ പ്രതീക്ഷയിലാണ് താനെന്ന് ദിലീപ് പറയുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിൽ ദിലീപ് പാടിയ നാരങ്ങാ മിഠായി എന്ന ഗാനം റിലീസായിരുന്നു. ഫ്ലവേഴ്സ് ചാനലിലെ ടോപ് സിംഗർ പരിപാടിയിലെ കുട്ടികൾക്കൊപ്പമാണ് ദിലീപ് ഈ പാട്ട് പാടിയത്.

മഞ്ജു വാര്യർ നാട്ടിലില്ല
മഞ്ജുവാര്യർ ഈ ഓണാഘോഷത്തിന് നാട്ടിലില്ല. മുംബൈയിലെ ഫ്ളാറ്റിൽ വെച്ചായിരിക്കും ഇത്തവണത്തെ ആഘോഷങ്ങൾ. സ്വകാര്യ ആവശ്യത്തിനായി മുംബൈയിൽ എത്തിയ മഞ്ജു ഫ്ളാറ്റിൽ കഴിയുകയാണ്. മഞ്ജുവിന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ അമേരിക്കി പണ്ഡിറ്റിന്റെ ഷൂട്ടിംഗ് ഉടൻ പുനരാരംഭിക്കുന്നതിനാലാണ് താരം അവിടെ കഴിയു്നനതെന്നാണ് സൂചന. ആര്‍. മാധവന്‍ നായകനാകുന്ന ചിത്രം നവാഗതനായ കല്‍പേഷ് ആണ് സംവിധാനം ചെയ്യുന്നത്.

പൃഥ്വിയുടെ ഓണം ലൊക്കേഷനിൽ
ലൂസിഫറിന് ശേഷം വീണ്ടും സംവിധായക കുപ്പായം അണിഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. മോഹന്ഡലാലിനെ നായകനാക്കിയുള്ള ബ്രോ ഡാഡിയാണ് പുതിയ ചിത്രം. മോഹൻലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തിൽ മുഴുനീള വേഷം അവതരിപ്പിക്കുന്നുണ്ട്. നിലവിൽ സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ പിരോഗമിക്കുകയാണ്. ലൊക്കേഷനിലായിരിക്കും ഇത്തവണയും പൃഥ്വിയുടെ ഓണം എന്നാണ് റിപ്പോർട്ടുകൾ.

അല്ലുവിനൊപ്പം ഫഹദ്
ആരാധകരുടെ പ്രിയപ്പെട്ട ഫഫയുടെ ഓണവും ഹൈദരാബിലാണ്. ഇവിടെ പുഷ്പ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഫഹദ്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്.രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ദുൽഖറിന്റെ ആഘോഷം ഇങ്ങനെ
ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന തെലുങ്ക് പീര്യഡ് ഡ്രാമയുടെ ഹൈദരാബാദിലെ സെറ്റിലാണ് ദുൽഖർ സൽമാൻ. 'മഹാനടി' നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.1960കളിൽ ജമ്മു കശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.

ഓണം കിടിലമാക്കാൻ ആസിഫ്
എറണാകുളത്തെ സെറ്റിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഓണമാഘോഷിക്കാനൊരുങ്ങുകയാണ് നടൻ ആസിഫ് അലി. എല്ലാവരുമൊത്ത് ചേർന്ന് ഫ്ളാറ്റിൽ കിടിലൻ ഓണസദ്യ പ്ളാൻ ചെയ്തിട്ടുണ്ടെന്ന് ആസിഫ് കേരള കൗമുദിയോട് പ്രതികരിച്ചു. ജിസ്ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആസിഫ് അലി ഇപ്പോഴഭിനയിക്കുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications