22 കൂട്ടം വിഭവങ്ങളുമായി സിവയുടെ കിടിലൻ ഓണസദ്യ! ധോണിയും കുടുംബവും ഓണമാഘോഷിച്ചത് ദുബായിൽ
ദുബായ്: ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. ചിലർ ഓണത്തിനെ വാമന ജയന്തി എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. കേരളത്തിന് പുറത്ത് വാമനന്റെ പ്രസക്തി മാവേലിക്കില്ല എന്നതാണത്രെ അതിന് കാരണം. മുമ്പൊരിക്കൽ ഓണത്തിന് വാമന ജയന്തി ആശംസിച്ച അമിത് ഷായുടെ ഗതി ആരും മറന്നുകാണില്ല.
എന്തായാലും ഇപ്പോൾ പറയാൻ പോകുന്നത് അതൊന്നും അല്ല. മലയാളിയല്ലാത്ത ഒരു സെലിബ്രിറ്റിയുടെ ഓണാഘോഷത്തെ കുറിച്ചാണ്. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരമായ മഹേന്ദ്ര സിങ് ധോണിയേയും കുടംബത്തേയും കുറിച്ചാണ് പറയുന്നത്. മലയാളിയല്ലെങ്കിലും, ധോണിയ്ക്കും കുടുംബത്തിനും ഇത് വാമന ജയന്തിയല്ല, ഓണം തന്നെയാണ്.
പുല്‍തകിടില്‍ മാലാഖയെ പോലെ സുന്ദരിയായി നടി എസ്തര്‍ അനില്‍; ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍

ധോണിയുടെ മകൾ സിവയുടെ മലയാളി ബന്ധം ഏറെ പ്രസിദ്ധമാണ്. മലയാളം പാട്ടുകൾ പാലി മാലോകരുടെ മനം കവർന്നിട്ടുണ്ട് സിവ പലതവണ. ഇത്തവണയും സിവയുടെ ഒരു ചിത്രം ഓണത്തോടനുബന്ധിച്ച് വൈറൽ ആയിരിക്കുകയാണ്. സുഭിക്ഷമായ ഓണസദ്യക്ക് മുന്നിലിരിക്കുന്ന സിവയുടെ ചിത്രമാണിത്.

22 കൂട്ടം കറികളുമായി ഓണസദ്യയുടെ ചിത്രമാണ് ധോണിയുടെ ഭാര്യ സാക്ഷി ധോണി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത് . ഓണം എന്നാൽ ഓണ സദ്യ തന്നെ ആണല്ലോ പ്രധാനം . സദ്യയുടെ ചിത്രത്തിനൊപ്പം 'ഓണം ആശംസകൾ' എന്നും കുറിച്ചിട്ടുണ്ട് സാക്ഷി ധോണി. ഇൻസ്റ്റാ ഗ്രാം സ്റ്റോറി ആയിട്ടാണ് ഈ ചിത്രം സാക്ഷി ധോണി പങ്കുവച്ചിട്ടുള്ളത് .

ഇലയിൽ വിളമ്പിയ സദ്യയ്ക്ക് മുന്നിൽ ഇരിക്കുന്ന സിവയുടെ ചിത്രമാണ് മറ്റൊന്ന്. സിവയുടെ ഇലയിൽ പക്ഷേ, 22 കൂട്ടം കറികൾ ഒന്നും കാണാനില്ല. ഇടംകൈ കൊണ്ടാണ് സിവ കഴിക്കാൻ തുടങ്ങുന്നത്. കഴിച്ചുതുടങ്ങും മുമ്പേ എടുത്ത ചിത്രമാണ് സാക്ഷി ധോണി പങ്കുവച്ചിരിക്കുന്നത്. എന്തായാലും സംഗതി വൈറൽ ആയിട്ടുണ്ട് . സിവയുടെ ഇൻസ്റ്റാഗ്രാമിലും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട് .

ധോണിയും കുടുംബവും ഐപിഎൽ 2021 ന് ആയി യുഎഇയിൽ എത്തിയിരിക്കുകയാണ്. ആറ് ദിവസത്തെ നിർബന്ധിത ക്വാറന്റൈനും പൂർത്തിയാക്കി . അങ്ങനെ ദുബായിൽ വച്ച് ഓണവും ആഘോഷിച്ചു , ഓണസദ്യയും കഴിച്ചു . ധോണി സദ്യ കഴിച്ചോ എന്നത് എന്തായാലും ഉറപ്പില്ല. അതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടില്ല.

ഇതിനിടയിൽ സാക്ഷി ധോണി മറ്റൊരു ചിത്രവും ഇൻസ്റ്റാഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. റോബിൻ ഉത്തപ്പയുടെ ഭാര്യ ശീതളിന്റെ ഒരു ഇൻസ്റ്റാ സന്ദേശത്തിൻരെ സ്‌ക്രീൻഷോട്ട് ആണത്. ഓണസദ്യക്ക് നന്ദി പറഞ്ഞുകൊണ്ടും ഓണം ആശംസിച്ചുകൊണ്ടും ഉള്ളതാണത് . പാതി മലയാളിയായ റോബിൻ ഉത്തപ്പയും ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി ദുബായിൽ എത്തിയിട്ടുണ്ട് .

സിവയുടെ മലയാളം പാട്ടുകൾ മുമ്പ് ഏറെ വൈറൽ ആയിട്ടുണ്ട് . 'അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ', 'കണികാണും നേരം', 'കണ്ടു ഞാൻ കണ്ണനെ' തുടങ്ങിയ പാർട്ടുകൾ കുഞ്ഞുസിവ പാടിയതിന്റെ വീഡിയോകൾ കണ്ട് മലയാളികൾ അമ്പരന്നിരുന്നു . പിന്നീടാണ് ആ സത്യം മനസ്സിലായത്, സിവയെ പരിപാലിക്കുന്നത് മലയാളിയായ ഷീല എന്ന സ്ത്രീ ആണ് . അവരാണ് ഈ പാട്ടുകൾ സിവയെ പഠിപ്പിച്ചത്. 'ഷീലാന്റി'യുടെ രഹസ്യവും വെളിപ്പെടുത്തിയത് സാക്ഷി ധോണി തന്നെ ആയിരുന്നു.
Recommended Video

ദുബായിൽ എത്തിയ ചെന്നൈ സൂപ്പർ കിങ്‌സിന്റെ പരിശീലനം പൊടിപൊടിക്കുകയാണ് ഇപ്പോൾ . ധോണിയും സുരേഷ് റെയ്‌നയും പരിശീലനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ഒറ്റ ഫ്രെയ്മിലുള്ള ചിത്രം ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ് . കഴിഞ്ഞ ദിവസം റോബിൻ ഉത്തപ്പയുടെ ഒരു ഒറ്റക്കൈയ്യൻ ക്യാച്ചിന്റെ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .












Click it and Unblock the Notifications