നിക്കി ഗല്‍റാണിയുടെ ഓണം വിശേഷങ്ങള്‍
1983 എന്ന ചിത്രത്തിലൂടെ നിക്കി ഗല്‍റാണി മലയാള സിനിമയിലേക്ക് എത്തുമ്പോള്‍ മലയാളിയല്ലെന്ന് ആരും വിശ്വസിച്ചിരുന്നില്ല. മലയാള സിനിമയില്‍ നിന്നും തുടക്കം കുറിച്ച ബെംഗളൂരു സ്വദേശിനിയെ മലയാളികള്‍ സ്വന്തം നടിയായി അംഗീകരിക്കുകയായിരുന്നു.
ഓണമെന്ന വിശേഷത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമേ നിക്കിയ്ക്ക് ഉണ്ടായിരുന്നുള്ളൂ. രാജമ്മ @ യാഹൂ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ആദ്യമായി ഓണം ആഘോഷിച്ചത് എന്ന് നിക്കി ഗല്‍റാണി പറയുന്നു. കഴിഞ്ഞ വര്‍ഷത്തിലെ ഓണത്തിന്റെ മധുരം നിറഞ്ഞ ഓര്‍മ്മകള്‍ ഈ ഓണത്തിന് മിസ് ചെയ്യുകയാണെന്ന് താരം പറയുന്നു.

രാജമ്മ @ യാഹുവിന്റെ സെറ്റില്‍ വെച്ച് അതിരാവിലെ എഴുന്നേറ്റ് പൂക്കളം ഇടുമ്പോള്‍ എന്തിനാണ് ഇതെല്ലാം ചെയ്യുന്നത് എന്ന ആകാംഷനിറഞ്ഞ ചോദ്യമായിരുന്നു ഉള്ളില്‍. കുഞ്ചാക്കോ ബോബനും ആസിഫ് അലിയുമായി പങ്കുവെച്ച രസകരമായ ഓരോ ഓര്‍മ്മകളും എന്നും എവര്‍ഗ്രീന്‍ ആണെന്നാണ് താരം പറയുന്നത്.
ഓണത്തിനെക്കുറിച്ച് ആസിഫും കുഞ്ചാക്കോയും ചേര്‍ന്നാണ് പറഞ്ഞ് തന്നത്. പൂക്കളത്തിന് ശേഷം വിഭവമസൃദ്ധമായ സദ്യയുടെ രുചി നാവില്‍ നിന്നും മാഞ്ഞിട്ടില്ലെന്നും നിക്കി പറഞ്ഞു. മലയാളികള്‍ക്ക് ഓണാശംസകള്‍ നേരാനും താരം മറന്നില്ല.












Click it and Unblock the Notifications