Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

ഓണം എന്നത് എന്നും ഗൃഹാതുരത ഉണർത്തുന്ന ഒരു ആഘോഷം തന്നെയാണ്. മഹാബലിത്തമ്പുരാനോടുള്ള ആദര സൂചകമായി നമ്മൾ ഓരോ വർഷവും ഓണം കൊണ്ടാടുന്നു. ഒരു പ്രത്യേക വിഭാഗത്തിന്‍റേയോ ഒരു പ്രത്യേക മതത്തിന്‍റേയോ ആഘോഷമല്ല ഓണം. എവിടെ മലയാളി ഉണ്ടോ അവിടെ ആഘോഷിക്കുന്ന ഒന്നാണ് ഓണം. അത്തം മുതല്‍ പൂക്കളമിട്ടും പൊന്നോണപ്പാട്ടുകൾ പാടിയും അത്തച്ചമയമൊരുക്കിയും ഈ പത്ത് ദിവസങ്ങൾ നമ്മൾ ആഘോഷത്തിന്‍റേതാക്കി മാറ്റുന്നു.

പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഈ ആഘോഷത്തിൽ പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞും സദ്യ ഒരുക്കിയും എല്ലാവരും ഈ ആഘോഷത്തിന്റെ ഭാഗമായി മാറുന്നു. സ്ത്രീകൾ കസവ് സാരിയണിഞ്ഞും അതിന് ചേരുന്ന ആഭരണങ്ങൾ ധരിച്ചും എല്ലാം വ്യത്യസ്തരാവാൻ ശ്രമിക്കുന്നു. ആഘോഷങ്ങൾ എപ്പോഴും അപൂർണമാവുകയാണ് യോജിച്ച ആഭരണങ്ങൾ ഇല്ലെങ്കിൽ. ഓണക്കാലത്ത് നിങ്ങൾക്കിഷ്ടപ്പെട്ട ഡിസൈനുകളിൽ നിങ്ങൾക്ക് ഒതുങ്ങുന്ന വിലയിൽ പുതിയ കളക്ഷനുകള്‍ കല്യൺ ജ്വല്ലേഴ്സിൽ ലഭിക്കുന്നു.

ഓണത്തിന് അണിഞ്ഞൊരുങ്ങുമ്പോൾ മറ്റുള്ളവരിൽ നിന്ന് അൽപം വ്യത്യസ്തയാവാൻ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നു. സ്ത്രീകൾ തങ്ങളുടെ ട്രെഡീഷണൽ ഓണം ലുക്കിൽ മുന്നിട്ട് നിൽക്കണമെങ്കിൽ ആഭരണ കളക്ഷനിൽ ഒരു നെക്ലസ് അത്യാവശ്യമാണ്. ട്രെഡീഷണൽ നെക്ലസുകൾ തന്നെയാണ് ഈ ഓണക്കാലത്ത് എല്ലാവരും ആവശ്യപ്പെടുന്ന അല്ലെങ്കിൽ ഡിമാൻഡ് ചെയ്യുന്ന ഒരു ആഭരണം. നിങ്ങൾ ഇത്തരത്തിൽ ഒന്നാണോ തിരഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ അത്തരത്തിൽ ഒന്നാണ് കല്യാൺ ജ്വല്ലേഴ്സിന്റെ പക്കലുള്ളത്. നിങ്ങളുടെ 2019-ലെ ഓണാഘോഷത്തിന് മോടി കൂട്ടുന്നതിന് ഇതാ ആരേയും അതിശയിപ്പിക്കുന്ന ചില കളക്ഷനുകൾ.

ഡിവൈൻ നെക്ലസുകൾ

ഡിവൈൻ നെക്ലസുകൾ എന്നത് എന്നും വ്യത്യസ്തമായി നിൽക്കുന്ന ഒന്ന് തന്നെയാണ്. ഈ ഓണത്തിന് അണിയാന്‍ ഇതിലും വ്യത്യസ്തവും ട്രെഡീഷണലും ആയ മറ്റൊന്നില്ല എന്ന് തന്നെ നമുക്ക് ഉറപ്പിച്ച പറയാവുന്നതാണ്. സ്വർണ നെക്ലസ് എന്ന നിങ്ങളുടെ ആഗ്രഹത്തിന് പൂർത്തീകരണം നൽകുന്നതിന് വിവിധ തരത്തിലുള്ള നെക്ലസ് കളക്ഷനുകൾ ലഭ്യമാണ്. മറ്റ് നെക്ലസുകളിൽ താരതമ്യം ചെയ്യുമ്പോൾ നിങ്ങൾക്ക് എന്തുകൊണ്ടും ഓണം ഉഷാറാക്കുന്നതിന് ഈ ഡിവൈന്‍ നെക്ലസുകൾ മികച്ചതാണ്.

ഫ്ളോറൽ നെക്ലസുകൾ

ഫ്ളോറൽ നെക്ലസുകൾ നിങ്ങളുടെ ലുക്കിനെത്തന്നെ മാറ്റിമറിക്കുന്നു എന്ന കാര്യത്തിൽ സംശയം വേണ്ട. ഓണത്തിന് അണിഞ്ഞൊരുങ്ങുന്നതിന് വേണ്ടി മാത്രമല്ല മറ്റ് പല ആഘോഷങ്ങൾക്കും സംശയം കൂടാതെ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു ഓപ്ഷനാണ് ഫ്ളോറൽ നെക്ലസുകൾ. ഈ ഓണത്തിന് ഫ്ളോറൽ പ്രിന്‍റുള്ള സാരിക്കൊപ്പം നിങ്ങൾക്ക് തീര്‍ച്ചയായും ഉപയോഗിക്കാവുന്ന ഒന്നാണ് ഫ്ളോറൽ നെക്ലസുകള്‍. ജ്വല്ലറി രംഗത്ത് മുന്‍ നിരയിൽ നിൽക്കുന്ന കല്യാൺ ജ്വല്ലറിയിൽ നിന്ന് തന്നെ നിങ്ങൾക്ക് നിരവധി ഫ്ളോറല്‍ നെക്ലസുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

വ്യത്യസ്തമാവാൻ കല്ലുകൾ പതിച്ച നെക്ലസ്

എല്ലാവരിൽ നിന്നും അൽപം വ്യത്യസ്തമാവാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഓപ്ഷനാണ് നിരവധി കല്ലുകൾ പതിച്ച ഈ നെക്ലസ്. ഇത് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നു നിങ്ങളെ എന്ന് മാത്രമല്ല വളരെയധികം കളർഫുൾ എന്ന നിലക്കും ആകർഷിക്കപ്പെടുന്നു. എമറാള്‍ഡ്, റൂബി, മറ്റ് വ്യത്യസ്തവും വിലപിടിച്ചതുമായ കല്ലുകൾ എന്നിവ കൊണ്ടാണ് ഈ നെക്ലസിന്‍റെ നിർമ്മാണ രീതി. ഒരു മാറ്റത്തിന് വേണ്ടി 2019-ലെ ഓണത്തിന് നിങ്ങൾക്ക് ഈ നെക്ലസ് തിരഞ്ഞെടുക്കാവുന്നതാണ്.

ലെയർ നെക്ലസ്

ഉള്ളത് അൽപം ഇരട്ടിയാക്കി കാണിക്കണോ? എന്നാൽ ചിലർക്കിത് മിനിമലായി കാണിക്കുന്നതിനായിരിക്കും താൽപ്പര്യം. ഇതിന് രണ്ടിനും ഇണങ്ങുന്ന ഒന്നാണ് ഈ നെക്ലസ്. സിംപിൾ ആണെന്ന് ചോദിച്ചാൽ സിംപിൾ ആയിട്ടും അല്ല അൽപം എലഗന്‍റ് ആകണോ എന്ന് ചോദിച്ചാൽ അങ്ങനേയും ഉപയോഗിക്കാവുന്ന ഒന്നാണ് ഈ നെക്ലസ്. നെക്ലസ് ആയും അല്ലാതേയും ഉപയോഗിക്കാം എന്നുള്ളതാണ് ഇതിന്‍റെ പ്രത്യേകത.

മോഡേൺ നെക്ലസ്

ട്രെഡീഷണൽ എല്ലാവർക്കും ഇഷ്ടമാണെങ്കിലും മോഡേൺ വിട്ടൊരു കളിയില്ല എന്ന ചിന്തയുള്ളവരാണ് പലരും. അതുകൊണ്ട് തന്നെ മോഡേൺ ജ്വല്ലറികളിൽ ഒട്ടും പുറകിലേക്ക് പോവേണ്ട. കാരണം അതിന് പറ്റിയ നെക്ലസ് ആണ് ഇത്. നിങ്ങളുടെ ഓണത്തിന് അണിഞ്ഞൊരുങ്ങുന്നതിനും മോഡേൺ ലുക്ക് നൽകുന്നതിനും ഈ നെക്പസ് മികച്ച ഓപ്ഷൻ തന്നെയാണ്. ഈ 2019- ലെ ഓണത്തിന് അണിഞ്ഞൊരുങ്ങി മോടികൂട്ടാൻ ഏത് നെക്ലസ് ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എന്ന് ഞങ്ങളെ അറിയിക്കൂ. എല്ലാവർക്കും നന്മയുടേയും ഐശ്വര്യത്തിന്‍റേയും ഓണാശംസകൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+