കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളതുകൊണ്ട് പൊന്നോണമാക്കാന്‍ ഇത്തവണയും പ്രവാസികള്‍; വിശേഷമറിയാന്‍ മവേലി മന്നനും

Google Oneindia Malayalam News

നാടിന്റെയും നാട്ടാരുടെയും വിശേഷങ്ങളറിയാന്‍ മാവേലി മന്നന്‍ വരുമ്പോള്‍ അത്ര സുഖകരമായ വിവരങ്ങല്ല ഇത്തവണയും. കൊവിഡ് വിതച്ച പ്രതിസന്ധി തീര്‍ന്നിട്ടില്ല പ്രവാസ ലോകത്തിന്. ഉള്ളതുകൊണ്ട് ഒരു പൊന്നോണം എന്ന മട്ടിലായിരുന്നു കഴിഞ്ഞ തവണ. ഇത്തവണയും ആഘോഷങ്ങള്‍ കുറയ്ക്കാന്‍ സാധ്യതയില്ല. ഖത്തറില്‍ ഓണാഘോഷം ഇത്തവണയുമുണ്ടാകുമെന്ന് പ്രവാസി സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ തവണ നടത്തിയ ആഘോഷത്തിന്റെ കഥകള്‍ ചോദിക്കുമ്പോള്‍ നൂറു നാവാണ് പ്രവാസികള്‍ക്ക്.

സദ്യ വിളമ്പിയതും കലംപൊട്ടിക്കല്‍, സുന്ദരിക്ക് പൊട്ടുതൊടല്‍, കമ്പവലി തുടങ്ങി മലയാളികള്‍ എക്കാലത്തും ആവേശഭരിതരാകുന്ന മല്‍സരങ്ങളും പാട്ടുകളുമെല്ലാം സംഘടിപ്പിച്ചിരുന്നു. മലയാളി കൂട്ടായ്മകളുള്ള പ്രദേശങ്ങളിലൊക്കെ രസകരമായ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. ഇത്തവണ ഖത്തറില്‍ കൊവിഡ് ആശങ്ക കുറവാണ്. യാത്രയ്ക്ക് തടസവുമില്ല. മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസികളും ആശ്രയിക്കുന്നത് ഖത്തര്‍ വഴിയുള്ള യാത്രയാണ്.

o

എന്നാല്‍ ഖത്തറിലെ പോലെ അല്ല മറ്റു രാജ്യങ്ങളിലെ പ്രവാസികളുടെ അവസ്ഥ. ഇന്ത്യക്കാര്‍ക്ക് അനുമതി ലഭിച്ചിരിക്കെ യുഎഇയിലേക്കുള്ള തിരിച്ചുപോക്കിന് ഒരുങ്ങുകയാണ് പ്രവാസികള്‍. ഇനി എന്തൊക്കെ മരുഭൂമിയില്‍ കാത്തിരിക്കുന്നു എന്നറിയില്ല. പൊന്നുവിളഞ്ഞ നാടാണ് ഗള്‍ഫ്. മലയാളിയും കേരളവും വികസിച്ചതും വളര്‍ന്നതും ഗള്‍ഫ് പണത്തിന്റെ പ്രൗഢിയിലാണ്. ഇനിയും ആ മണ്ണ് ചതിക്കില്ല എന്ന വിശ്വാസത്തിലാണ് പ്രവാസികളുടെ ഗള്‍ഫിലേക്കുള്ള മടക്കം. അതോടൊപ്പമാണ് ഓണം വരുന്നത്.

ഒവൈസിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ബിജെപി; സഖ്യനീക്കം പൊളിക്കും... നിര്‍ണായക ചര്‍ച്ച, 5 ഉപാധിഒവൈസിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ബിജെപി; സഖ്യനീക്കം പൊളിക്കും... നിര്‍ണായക ചര്‍ച്ച, 5 ഉപാധി

ആഗസ്റ്റ് മൂന്നാം വാരത്തിലാണ് ഇത്തവണ ഓണം. കുടുംബങ്ങളുടെ ഒത്തുചേരലുകളും ഓണ്‍ലൈന്‍ വഴിയുള്ള കുടുംബ സംഗമങ്ങളുമെല്ലാം സംഘടിപ്പിക്കുന്നുണ്ടെന്ന് മലയാളി സുഹൃത്തുക്കള്‍ പറയുന്നു. ഓണപ്പാട്ടുകളും വാഴയിലയിലെ സദ്യയുമെല്ലാം പതിവ് പോലെ ആഘോഷം കെങ്കേമമാക്കും. നാട്ടിലെ ഇടവഴിയും ചാറ്റല്‍ മഴയും പാടവരമ്പുമെല്ലാം പ്രവാസികള്‍ ആ പാട്ടുകളില്‍ ഓര്‍ത്തെടുക്കും.

നാലില്‍ ഒന്ന് ഇറാന്‍ തട്ടിയെടുത്തു!! ഭയം വിതച്ച് ഹോര്‍മുസ്... യുഎഇക്ക് രണ്ടാം നഷ്ടം... വീണ്ടും ദുരൂഹതനാലില്‍ ഒന്ന് ഇറാന്‍ തട്ടിയെടുത്തു!! ഭയം വിതച്ച് ഹോര്‍മുസ്... യുഎഇക്ക് രണ്ടാം നഷ്ടം... വീണ്ടും ദുരൂഹത

എത്ര അകലെയാണെങ്കിലും മനസ് എപ്പോഴും നാട്ടിലേക്ക് ആകര്‍ഷിക്കുമല്ലോ എന്നാണ് ഖത്തറില്‍ ജോലി ചെയ്യുന്ന സുഹൃത്തിന്റെ പ്രതികരണം. മലയാളികള്‍ കൂടുതലുള്ള പ്രദേശങ്ങളിലെല്ലാം മാളുകളില്‍ സ്വീകരിക്കാന്‍ മാവേലിയെയും ഒരുക്കി വയ്ക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. മലയാളി കൂട്ടായ്മകള്‍ പലരും ഓണപ്പരിപാടികള്‍ സംഘടിപ്പിക്കാന്‍ നേരത്തെ ഒരുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ആഘോഷത്തിന്റെ രസകരമായ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കും.

ഒരു തരി പൊന്നില്ലാതെ ബോബി ചെമ്മണ്ണൂരിന്റെ മകളുടെ വിവാഹം; ചിത്രങ്ങള്‍ കാണാം, വരന്‍ നടന്‍ സാം സബിന്‍

Recommended Video

cmsvideo
This is India's first city to achieve 100% Covid-19 vaccination

English summary
Onam Celebration in Qatar: Expats ready with Family meets and Onam Songs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X