Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിന് ഒപ്പവും ഊഴവും മുത്തശ്ശി ഗഥയുമൊക്കെയായി ഒട്ടേറെ ചിത്രങ്ങള്‍ !!

ഇത്തവണത്തെ ഓണത്തിന് ഒട്ടേറെ ചിത്രങ്ങളാണ് മലയാളി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. എല്ലാം സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍. പത്തോളം മലയാളം ചിത്രങ്ങള്‍ ഓണത്തിനു റിലീസ് ചെയ്യുന്നുണ്ട്. ഇതോടൊപ്പം മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം ജനതാഗാരേജും തിയറ്ററുകളിലെത്തും. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം മൊഴിമാറ്റം നടത്തിയാണ് കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണിത്. മോഹന്‍ലാലിന്റെ മറ്റൊരു തെലുങ്ക് ചിത്രമായ മനമാന്തയുടെ മലയാളം മൊഴിമാറ്റ ചിത്രം വിസ്മയം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ഈ ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

oppam-30

എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നായ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഒപ്പവും ഓണത്തിനു റീലീസ് ചെയ്യും. മോഹന്‍ലാല്‍ മുഴുനീള അന്ധവേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. അനുശ്രീ,വിമല രാമന്‍, നെടുമുടി വേണു തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ഇതിനുമുമ്പ് ഗുരു എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അന്ധവേഷത്തിലെത്തിയത്.

മെമ്മറീസ് എന്ന ചിത്രത്തിനു ശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിക്കുന്ന ഊഴവും ഓണത്തിനു റീലീസ് ചെയ്യും.ആക്ഷന്‍ ത്രില്ലറാണ് ഈ ചിത്രം. ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജൂഡ് ആന്ററണി ജോസഫ് സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രമാണ് ഒരു മുത്തശ്ശി ഗഥ. വിനീത് ശ്രീനിവാസന്‍, രാജീവ് പിള്ള, ലെന, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

oozham-

വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഉദയാസ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രമാണ് കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രം. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോബോബനാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുധീഷിന്റെ മകന്‍ രുദ്രാക്ഷ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എണ്‍പതുകളുടെ കാമ്പസ് പശ്ചാത്തലമാക്കി സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന ഒരേ മുഖവും ഓണത്തിന് തിയറ്ററുകളിലെത്തും. ഒരേ കോളേജില്‍ പഠിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥപറയുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അജുവര്‍ഗീസ്, അര്‍ജുന്‍ നന്ദകുമാര്‍, ദീപക് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

kochapoula-30-

ദിലീപ് ചിത്രം വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലും ഓണത്തിനു റീലീസ് ചെയ്യാനിരിക്കുകയാണ്. സല്ലാപം, കുടമാറ്റം, വര്‍ണകാഴ്ചകള്‍, കുബേരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും സംവിധായകന്‍ സുന്ദര്‍ദാസും വീണ്ടും ഒന്നിക്കുന്ന ചിത്രവും കൂടിയാണിത്. മലയാള ചിത്രങ്ങള്‍ക്കു പുറമേ വിക്രം ഇരട്ട വേഷത്തിലെത്തുന്ന ഇരുമുഖനും ധനുഷും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തൊഡാരിയും ഓണത്തിനു റീലീസ് ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+