Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവരാണ് നമ്മുടെ ഓണം പൊന്നോണമാക്കുന്നത് ; ഓണക്കാലത്ത് ശ്രദ്ധേയമായി ഒരു പരസ്യം

ഓണത്തിന്റെ തിരക്കിലാണ് എല്ലാവരും. തിരുവോണം പടിക്കലെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ്. ഓണക്കോടി ഉടുത്ത് വീട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കുന്നവരാണ് എല്ലാവരും.

എന്നാൽ ഇതിന് അവസരം ലഭിക്കാത്ത നിരവധി പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവർ ഓണത്തിൽ നിന്ന് വിട്ടു നിൽക്കുന്നത് പലപ്പോഴും അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി പോലും ആയിരിക്കില്ല. ഇത്തരക്കാർക്ക് ആദരമർപ്പിച്ചു കൊണ്ട് ഒരു പരസ്യം .

ad

ഈ പരസ്യമാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. ഓണ ദിവസം പോലും ജോലി ചെയ്യുന്ന ബസ് ഓടിക്കുന്നവർ, നഴ്സുമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് ആദരമർപ്പിച്ച് ഈസ്ടീയാണ് ശ്രദ്ധേയമായ പരസ്യം ഒരുക്കിയിരിക്കുന്നത്. തിരുവോണ നാളിലും യൂണിഫോം അണിഞ്ഞ് ജോലിക്ക് എത്തുന്നവർ ഈസ്ടീ കുടിച്ച് സംതൃപ്തി അനുഭവിക്കുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം.

ഓണം ദിവസം ജോലിക്ക് എത്തേണ്ടി വരുന്ന ബസ് ഓടിക്കുന്നവർ, കണ്ടക്ടർമാർ, നഴ്സ്, പോലീസ് ഉദ്യോഗസ്ഥ, ഓണ ദിവസം വീട്ടിലുള്ളവർക്കായി ഭക്ഷണം തയ്യാറാക്കുന്ന വീട്ടമ്മ എന്നിവരെ ഉൾപ്പെടുത്തിയാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.

പരസ്യത്തിന്റെ ആശയം തന്നെയാണ് എല്ലാവരെയും ആകർഷിച്ചിരിക്കുന്നത്. ഈസ്ടീ ഓണം 2017 എന്ന പേരിൽ ചിത്രീകരിച്ച പരസ്യത്തിന്റ സംവിധായകൻ ജസീർ മുഹമ്മദാണ്.

നേരത്തെ നടി ഭാവന അഭിനയിച്ച ഈസ്ടീയുടെ പരസ്യവും ശ്രദ്ധേയമായിരുന്നു. പ്രതിസന്ധികളുണ്ടാകും പക്ഷെ പുഞ്ചിരി മായരുതെന്നാണ് ഭാവന പരസ്യത്തിൽ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+