ഓണത്തിന് മരച്ചീനി(കപ്പ)ഉപ്പുമാവ് ഉണ്ടാക്കി നോക്കാം
മരച്ചീനി അഥവാ കപ്പ കൊണ്ട് പല വിഭവങ്ങളും നിങ്ങള്‍ കഴിച്ചിട്ടുണ്ടാകും എന്നാല്‍ ഉപ്പുമാവ് കഴിച്ചിട്ടുണ്ടോ? ഇത്തവണ ഓണത്തിന് വീട്ടില്‍ എത്തുന്ന വിരുന്നുകാര്‍ക്ക് മരച്ചീനി കൊണ്ട് സ്‌പെഷ്യള്‍ ഉപ്പുമാവ് ഉണ്ടാക്കി കൊടുക്കാം.

ആവശ്യമുള്ള സാധനങ്ങള്‍-
മരച്ചീനി- 1 കിലോ
തേങ്ങ- ചിരവിയത് 1 കപ്പ്
കടുക്- 1 ടീസ്പൂണ്‍
വറ്റല്‍ മുളക്- 5 എണ്ണം
ഉഴുന്ന് പരിപ്പ്-1 ടീസ്പൂണ്‍
കറിവേപ്പില
വെളിച്ചണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
മരച്ചീനി കൊത്തിയരിഞ്ഞ് ഉപ്പിട്ട് വേവിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചണയൊഴിച്ച് കടുക്, മുളക്, ഉഴുന്ന്, കറിവേപ്പില എന്നിവ ഇട്ട് പൊട്ടിച്ച് എടുക്കുക. പിന്നീട് മരച്ചീനിയും തേങ്ങയും ചേര്‍ത്തിളക്കുക. ഉപ്പുമാവ് തയ്യാര്‍.












Click it and Unblock the Notifications